Image

കോഴിക്കോട് നഗരപരിധിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

Published on 15 February, 2012
കോഴിക്കോട് നഗരപരിധിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്തു. യു.ഡി.എഫ് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയും എല്‍.ഡി.എഫ് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ കൈയാങ്കളിയെ തുടര്‍ന്നാണ് ഇരു മുന്നണികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യോഗത്തിനിടെ മേയറെ കൈയേറ്റം ചെയ്തുവെന്നാണ് എല്‍.ഡി.എഫ് ആരോപിച്ചത്. ജീവനക്കാരുടെ സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക