Image

എ.ടി. ഉമ്മര്‍ സ്മാരക മാധ്യമ-ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 15 February, 2012
എ.ടി. ഉമ്മര്‍ സ്മാരക മാധ്യമ-ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍ ‍: സംഗീത സംവിധായകന്‍ എ.ടി. ഉമ്മറിന്റെ സ്മരണയ്ക്കായി കണ്ണൂര്‍ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ മാധ്യമ-ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച സംഗീത പരിപാടിയായി ഇന്ത്യന്‍ വോയ്‌സ് (സി. ഉണ്ണികൃഷ്ണന്‍ -മഴവില്‍ മനോരമ), ചലചിത്രാധിഷ്ഠിത പരിപാടി ബോക്‌സ് ഓഫീസ് (മനീഷ് നാരായണന്‍ -ഇന്ത്യാവിഷന്‍), ജനപ്രിയ പരിപാടി ഡാന്‍സ് ഡാന്‍സ് (കെ.വി. ശശികുമാര്‍ -ഏഷ്യാനെറ്റ്), ഗാനരചന: മനോജ് മനയില്‍ (വെറുതെയല്ല ഭാര്യ -മഴവില്‍ മനോരമ), സംഗീതസംവിധായകന്‍: ഉദയകുമാര്‍ അഞ്ചല്‍ (പരിണയം, മാനസവീണ -മഴവില്‍ മനോരമ), ചലചിത്ര അഭിമുഖം: ജയ്‌സണ്‍ മണിയങ്ങാട് (ജയ്ഹിന്ദി ടിവി), ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍: അഭിലാഷ് നായര്‍ (മനോരമ ന്യൂസ്), കാമറാമാന്‍: ടി.കെ. ബാബുരാജ് (കൈരളി ടി.വി), ടെലിവിഷന്‍ രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം: റോയ് മണപ്പള്ളില്‍, പ്രത്യേക പുരസ്‌കാരം: വില്‍സണ്‍ ഓടമ്പള്ളില്‍, പ്രദേശിക ടെലിവിഷന്‍ ചാനല്‍ (കണ്ണൂര്‍ വിഷന്‍), ജീവകാരുണ്യ റിപ്പോര്‍ട്ടിംഗ്: അഷ്‌റഫ് ആഡൂര്‍ (സിറ്റി ന്യൂസ് ചാനല്‍), ചലചിത്ര പത്രപ്രവര്‍ത്തനം: അശ്വതി കൃഷ്ണ (ചിത്രഭൂമി) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

പുരസ്‌കാരങ്ങള്‍ മാര്‍ച്ച് നാലിന് വൈകുന്നേരം നാലിന് കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലില്‍ വച്ച് വിതരണം ചെയ്യുമെന്ന് ജൂറി ചെയര്‍മാന്‍ റഹിം പൂവാട്ടുപറമ്പ്, പി.എ. റഷീദ്, ഹസന്‍കോയ കച്ചേരി, കണ്ണൂര്‍ ഫിലിം ചേംബര്‍ പ്രസിഡന്റ് എ. ഇബ്രാഹിം, അഡ്വ. പ്രമോദ് കാളിയത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക