പോപ് ഗായിക ഷക്കീറയ്ക്ക് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്ക്
VARTHA
15-Feb-2012
VARTHA
15-Feb-2012

ലണ്ടന്‍ : പോപ് ഗായിക ഷക്കീറയ്ക്ക്
നീര്‍നായയുടെ ആക്രമണത്തില്‍ പരിക്ക്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ താരം
കഴിഞ്ഞ വാരാന്ത്യത്തില്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം
സഹോദരന്റെ സാഹസീകമായ ഇടപെടല്‍ മൂലമാണ് കൂടുതല്‍ പരിക്കേല്‍ക്കാതെ താരം
രക്ഷപെട്ടത്.
നീര്‍നായയുടെ സമീപത്തേക്ക് ചെന്ന് മൊബൈലില്‍ ചിത്രങ്ങളെടുക്കാനുള്ള ശ്രമമാണ് അബദ്ധമായത്. ഷക്കീറയുടെ ബ്ലാക്ക് ബെറി ഫോണ്‍ വെയില്‍വെട്ടത്തില്‍ മിന്നിത്തിളങ്ങിയതോടെ തനിക്കുള്ള ആഹാരമാണെന്ന് തെറ്റിദ്ധരിച്ച് നീര്‍നായ വെള്ളത്തില്‍ നിന്ന് താരത്തിന് സമീപത്തേക്ക് കുതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സഹോദരന്‍ ടോണി ചാടിവീണ് ഷക്കീറയെ തള്ളിമാറ്റുകയായിരുന്നു. ഇരുവരുടെയും കൈയ്ക്കും കാലിനും നീര്‍നായയുടെ കടിയേറ്റു. സംഭവത്തിന്റെ ചിത്രങ്ങളും വിവരണവും ഷക്കീറ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണമുണ്ടായ നിമിഷം ഭയചകിതയായി താന്‍ സ്തബ്ധയായിപ്പോയതായി താരം പറയുന്നു. അര മണിക്കൂര്‍ മുന്‍പ് തന്റെ ഗൈഡിനോട് സാഹസീക യാത്രകളില്‍ വന്യജീവികളെയും മറ്റും അടുത്ത് കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് പരാതി പറഞ്ഞതിന് ശേഷമായിരുന്നു സംഭവമെന്നും താരം ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments