Image

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ടം വോട്ടെടുപ്പ്‌ ആരംഭിച്ചു

Published on 15 February, 2012
ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ടം വോട്ടെടുപ്പ്‌ ആരംഭിച്ചു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ടം വോട്ടെടുപ്പ്‌ രാവിലെ ആരംഭിച്ചു. പത്തു ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ്‌ ഇന്നു വോട്ടെടുപ്പു നടക്കുക. 1.75 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മന്ത്രിമാരും 29 സിറ്റിംഗ്‌ എംഎല്‍എമാരും 14 മുന്‍ മന്ത്രിമാരും ഉള്‍പ്പെടെ 1018 സ്ഥാനാര്‍ഥികളാണ്‌ മത്സരരംഗത്തുള്ളത്‌.

കിഴക്കന്‍ യുപിയിലെ സുല്‍ത്താന്‍പൂര്‍, കൗശാംബി, അലാഹാബാദ്‌, ജോണ്‍പൂര്‍, വാരാണസി, സന്ത്‌ രവിദാസ്‌ നഗര്‍, മിര്‍സാപൂര്‍, സോണ്‍ഭദ്ര, സിഎസ്‌എം നഗര്‍ എന്നീ ജില്ലകളിലെ 56 മണ്ഡലങ്ങളിലാണ്‌ വോട്ടെടുപ്പ്‌ നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക