Image

മുക്രയിടുന്ന മൂരികള്‍- ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 01 November, 2016
മുക്രയിടുന്ന മൂരികള്‍- ജോസ് ചെരിപുറം
(വനിതകളുടെ രചനകള്‍ക്ക് മാത്രം കമന്റുകള്‍ എഴുതുന്ന വായനക്കാരെക്കുറിച്ച് ഒരു ഹാസ്യ കവിത. വെറുതെ വായിച്ച് ആനന്ദിക്കുക.)

ഗോക്കളെ കണ്ടാല്‍ മുക്രയിട്ടും മൂത്രം മുള്ളിയും
കിഴവന്‍ മൂരികള്‍ ഓടി വരുന്നു
കവി പീറ്റര്‍ജി പറഞ്ഞൊരു ''മുപ്ര' യല്ലിത്
വയസ്സന്‍ മൂരികള്‍ കാമം കൊള്ളും ''മുക്ര'

പുള്ളി പശുക്കള്‍ പൂവ്വാലി പശുക്കള്‍
പാടുന്ന ശ്രീരാഗം കേള്‍ക്കുമ്പോള്‍
മൂക്കയര്‍ പൊട്ടിച്ച് കുളമ്പടിയോടെ
മൂരികള്‍ ഓടി വരുന്നു
അഴകുള്ള പശുക്കള്‍ കവിത പോല്‍ മണ്ണില്‍
നാല്‍ക്കാല്‍ മെല്ലെയമര്‍ത്തുമ്പോള്‍
മുന്‍കാലു് പൊക്കി വയസ്സന്‍ മൂരികള്‍
പൊങ്ങാതെ ''ബേ' യെന്ന് കരയുന്നു
    അറവുക്കാര്‍ ചെറുപ്പക്കാര്‍   
വയസ്സന്‍ മൂരിക്ക് കത്തി മിനുക്കുമ്പോള്‍
അകിട് ചുരത്തിയ പശുവിന്റെ പാല്‍ മണം
മണപ്പിച്ച് നടക്കുന്നു കിഴവന്‍ മൂരി

പരക്കം പായുന്ന മൂരിയെ നോക്കി
പശുക്കള്‍ കൊമ്പ് കുലുക്കുന്നു
തൊഴുത്തില്‍ സുരക്ഷയുള്ളവര്‍ ഞങ്ങള്‍
ഇണകളും കൂടെ താമസമുണ്ട്
ഞങ്ങടെ ജീവിത കവിതകള്‍ കേട്ട്
വിറളി പിടിക്കാമെന്നല്ലാതെ
ഞങ്ങളെ ഒന്നിനും കിട്ടുകയില്ല
വയസ്സന്‍ മൂരികള്‍ ഓര്‍മ്മിച്ചോളു

താക്കീതങ്ങനെ കേട്ടിട്ടുള്ളില്‍ ദുഃവുമായ്
മൂരികള്‍ വാലു മടക്കി മടങ്ങി !
കാള കുട്ടന്മാര്‍ക്കിത് പുതുമ
വയസ്സന്‍ കാളകള്‍ തന്‍ കാട്ടായം
പ്രായം അവര്‍ക്കും വരുമൊരുനാളെന്ന്
വയസ്സന്‍ മൂരികള്‍ അട്ടഹസിച്ചു,


മുക്രയിടുന്ന മൂരികള്‍- ജോസ് ചെരിപുറം
Join WhatsApp News
വിദ്യാധരൻ 2016-11-01 07:06:58

മുക്കറിയിട്ട് കറങ്ങും മുരീകൾ
മുതുകാളകളും സൂക്ഷിച്ചോ!
കുറ്റിയ്ക്കുള്ളിൽ ഗ്യാസ് തീർന്നിട്ടും
വെറുതെ അമറി കരയുന്നോ?
നിങ്ങടെ ചുങ്ങിയ വൃഷണമെടുത്ത്
കഷ്ണം കഷ്ണം ആക്കീടും
മതി മതി നിങ്ങടെ അനുമോദനവും
അമറിച്ചകളും മതിയാക്കൂ.
അവിടെ മണത്തും ഇവിടെ മണത്തും
വെറുതെ വെയിലിൽ കായേണ്ടാ.
പശുവും കാളേം കുഞ്ഞുകിടാക്കളും
തൊഴുത്തിൽ തുള്ളി ചാടുമ്പോൾ
വെറുതെ പ്രശ്നം സൃഷ്ടിയ്ക്കാനായി
അവരുടെ ഇടയിൽ തലയുംകൊമ്പും കേറ്റാതെ
ചുമ്മാ പോയി കാടി കുടിച്ച്‌
എരുത്തിലിലെങ്ങാൻ ചുരുങ്ങിക്കോ.
ചെറിപുരം എന്ന കവിയുടെ ചാട്ട
ചന്തീൽ വന്നു പതിയ്ക്കാതെ
പറയുംപോലെ ചെയ്യുക എന്നാൽ
ആയുസ്സല്പം കൂട്ടീടാം .


മുതുകാള 2016-11-01 07:50:03
ചെരിപുറത്തിന്റേം വിദ്യാധരൻന്റെ കവിത വായിച്ചിപ്പോൾ മുക്ര ഇടാൻ തോന്നുന്നില്ല
Thommen 2016-11-01 10:44:14

ചെരിപുരത്തിൻ വരികൾ കാണും 
മുതുകാളകൾക്കു കലിയാകും
കലിതുള്ളീടും കാളകെളെ നാം
"വരി" കളെടുത്തു കിടത്തീടും
ഈണം പാടും ഗോമാതാക്കളെ
ലൈക്കടിച്ചു കിളത്തീടും
ഗോമാതാക്കളെ ബഹുമാനിക്കാൻ
ഇനിയും നിങ്ങൾ പഠിച്ചില്ലേ?
ജേഴ്‌സി കാള 2016-11-01 13:21:34
അലറട്ടെ സാരമില്ല
ചെരിപുരം അതുകേട്ടു
ചിരിക്കട്ടെ കുടുകുടെ.
ചിരിക്കുമ്പോൾ വരിരണ്ടും
വരും മെല്ലെ പ്രത്യക്ഷമായി
അതുകൊണ്ടും വന്നില്ലെങ്കിൽ
പതുക്കനെ ചുമയ്ക്കട്ടെ
വരും തീർച്ച വരികേറി
തിരികെപോം വന്നപോലെ
ഒരു പ്രായം കഴിഞ്ഞാലോ
വരികൊണ്ടു ഗുണമില്ല
ഹരിഹര നാമം മാത്രം 

vithukaala 2016-11-01 15:32:10
പത്താം വാർഷികത്തിന്
പത്തു കാളകളെ ആദരിക്കുന്നത് കവി അറിഞ്ഞില്ലേ  വീണ്ടുവിചാരം ഇല്ലാത്ത വേദികൾ.
കള്ളക്കാള 2016-11-01 20:06:29
പത്തുകാളകൾ എത്തീടട്ടെ 
വിത്തുകാളേ മിണ്ടാതെ  
ഒത്താൽ നമ്മൾക്കവിടെ പോയി 
മൊത്തം അവാർഡും പൊക്കീടാം

വരിവരിയായി എത്തും കാളകൾ 
ചിരിച്ചു മദിച്ചു മുക്രയിട്ട് രസിക്കുമ്പോൾ 
പിറകിൽ പോയി അവാർഡ് അടിച്ചു 
മറച്ചുപിടിച്ചു കടന്നീടാം 
മുതുകാള 2016-11-02 03:58:47
പഴുത്തെല വീഴുമ്പോൾ 
പച്ചെല  ചിരിക്കുന്നു 
ചിരിക്കെണ്ട ചെരിപുരം 
മുക്രക്ക് സമയമായി 
ഞങ്ങൾക്കും ഒരു കാലം 
ഉണ്ടായിരുന്നു കേട്ടോ 
അന്നൊക്കെ നാട്ടിൽ മുഴുവൻ 
തടിപ്പിക്കാൻ ഞങ്ങൾ വേണം 
 
പറഞ്ഞിട്ട് കാര്യമില്ല 
അത് വെറും പഴംകഥ 
വീടുക ഈ മുതുകാളെ 
/div>
ചിരിക്കെണ്ട ചെരിപുരം 
നിന്റെ മുക്രക്കും  സമയമായി

Thommichen 2016-11-02 06:11:25

Hello American ponnadakkare,phalakakkare,

Ningal ezhuthiyezuthi American Malayalam oru paruvamakkiyeduthu!  Orikkalum ezhuthu nirutharuthe please! Kattil,thottil,thalayina,pavkka,padavalanga,ingane palathinekkurichum ezhuthan padippikkunna oru vayassan vedi!

Njangal angottum ingottum ponnada koduthu kalikkum! Eathu vithukalya athu chodikkan???

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക