Image

ഡോ. മുരളീകൃഷ്‌ണ അന്തരിച്ചു

Published on 15 February, 2012
ഡോ. മുരളീകൃഷ്‌ണ അന്തരിച്ചു
തിരുവനന്തപുരം: സാഹിത്യകാരനും മുന്‍ കേരള സംസ്ഥാന ഫോറന്‍സിക്‌ ലാബ്‌ ഡയറക്‌ടറുമായ ഡോ. മുരളീകൃഷ്‌ണ(69) അന്തരിച്ചു.ബാംഗ്ലൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

നോവല്‍, യാത്രാവിവരണം എന്നിവയ്‌ക്കു പുറമെ കുറ്റാന്വേഷണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമായി ഇരുപത്തിയഞ്ചില്‍പ്പരം പുസ്‌തകങ്ങള്‍ എഴുതി. വലയം എന്ന നോവലിനു ടഗോര്‍ അവാര്‍ഡ്‌ ലഭിച്ചു. നിരവധി സീരിയലുകള്‍ സംവിധാനം ചെയ്‌തു.

കൊല്ലം ചവറ സ്വദേശിയായ ഡോ. മുരളീകൃഷ്‌ണ ഗുജറാത്ത്‌ സര്‍വകലാശാലയില്‍ നിന്ന്‌ ജന്തുശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റും പിലാനിയിലെ ബിര്‍ല ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്‍ഡ്‌ സയന്‍സില്‍ നിന്ന്‌ പിജി ഡിപ്ലോമയും നേടിയ ശേഷം 1974ല്‍ ആണ്‌ പൊലീസ്‌ ഫോറന്‍സിക്‌ ലാബില്‍ ചേര്‍ന്നത്‌. 89ല്‍ ഡയറക്‌ടറായി. 97ല്‍ വിരമിച്ചു. നിരവധി പ്രമാദമായ കേസുകള്‍ തെളിയിക്കുന്നതിന്‌ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്‌.

ഭാര്യ: ശാന്ത. മക്കള്‍: സ്‌മൃതി എം. കൃഷ്‌ണ(ശാസ്‌ത്രജ്‌ഞ, ഓസ്‌ട്രേലിയ), സ്വാതി എം. കൃഷ്‌ണ(എന്‍ജിനീയര്‍, ബാംഗ്ലൂര്‍). മരുമക്കള്‍: സുനില്‍(അബുദാബി), പ്രമോദ്‌(ബാംഗ്ലൂര്‍). സംസ്‌കാരം നടത്തി. പരിശീലനവും നേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക