Image

വിചാരവേദി പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പത്തുപേരെ ആദരിക്കുന്നു

സാംസി കൊടുമണ്‍ Published on 29 October, 2016
വിചാരവേദി പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പത്തുപേരെ ആദരിക്കുന്നു
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യ സെമിനാര്‍ നവംബര്‍ 12-നു രാവിലെ 10 മണി മുതല്‍ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (222- 66, ബ്രാഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക്) വെച്ച് നടത്തുന്നതാണ്.

രാവിലെ അമേരിക്കന്‍ മലയാളി സാഹിത്യം ഇന്നുവരെ (നോവല്‍, ചെറുകഥ, കവിത) എന്ന വിഷയവും, ഉച്ചയ്ക്കുശേഷം കഥാ പാരായണവും കവിയരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5.30-നു ചേരുന്ന പൊതുസമ്മേളനത്തില്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍ നിന്നും ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന പത്തുപേരെ ആദരിക്കുന്നതാണ്.
Join WhatsApp News
Sudhir Panikkaveetil 2016-10-30 18:44:57
വിചാരവേദിയോട് ഒരപേക്ഷ - എന്തുകൊണ്ട് നിങ്ങൾക്ക് ഒരു അറിയിപ്പ് കൊടുത്തുകൂടാ. എഴുത്തുകാരുടെ ശ്രദ്ധക്ക് :. പതതാംവാർഷികത്തോടനുബന്ധിച്ച്
വിചാരവേദി കണ്ടെത്തത്തുന്ന പത്ത് എഴുത്തുകാരിൽ ഒരാളായി നിങ്ങൾ പരിഗണിക്കപ്പെടണമെങ്കിൽ നിങ്ങളുടെ ഒരു റെസ്യുമെ അയച്ച് തരുക. അതിൽ നിങ്ങളുടെ സാഹിത്യപ്രവർത്തങ്ങളുടെ പൂർണ്ണരൂപം നൽകുക. ഇങ്ങനെ ചെയ്‌താൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ എഴുത്തുകാരുടെയും വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിഷ്പ്പക്ഷമായ ഒരു തീരുമാനത്തിൽ എത്തുകയും ചെയ്യാം
മത്സരത്തിനായി പങ്കെടുക്കാൻ സാധിച്ചുവെന്നു എഴുത്തുകാർക്കും സംതൃപ്തി.   
മൂഢസ്വർഗ്ഗം 2016-10-30 19:03:40
അമേരിക്കയിൽ സാഹിത്യ അവാർഡ് ആദരവ് മുതലായവ എങ്ങനെ നടക്കുന്നുവെന്ന് അറിയാത്ത സുധീർ ഏതോ മൂഢസ്വർഗ്ഗത്തിലാണെന്നു തോന്നുന്നു.
ഗാരന്റി 2016-10-30 19:31:20
ഭയം വേണ്ട സുധീർ പനിക്കവീട്ടിൽ. ഒരു വിചാരവേദി ആദരവ് ഈസ് ഗാരന്റീഡ്.
Witness 2016-10-31 09:31:13
ഒരു വേദികളിലും പ്രത്യക്ഷപ്പെടാത്ത, അവാർഡിന് വേണ്ടി ഓടി നടക്കാത്ത ഒരാൾക്ക്  എന്ത് ഭയം? അങ്ങനെയുള്ള 
 ഒരാൾക്ക് താങ്കൾ എന്തിനാണ് അവാർഡ്  ഗാരന്റി
ചെയ്യുന്നത്.  അതൊരു വിചാരമില്ലാത്ത പ്രവർത്തിയായിപ്പോയല്ലോ? വേദിയിൽ ഉള്ളവർ എന്ത് പറയും. regards, A witness
നിര്‍ദോഷി 2016-10-31 11:18:57
ഒരു വേദി കിട്ടാൻ നോക്കിയിരിക്കുയാണ് ചിലർ വിചാരമില്ലാതെ സംസാരിക്കാൻ. ചെകുത്താൻ കയറി ചെല്ലാൻ ഭയപ്പെടുന്നിടത്താണ് അമേരിക്കയിലെ എഴുത്തുകാർ അവാർഡിനായി ചെല്ലുന്നത്. ഒളിപ്പോരുകാരുടെ താവളമാണ് ഈ-മലയാളിയിലെ പ്രതീകരണകോളം. ചുണയുണ്ടെങ്കിൽ വിറ്റ്നസ് തുണി പറിച്ചിട്ടു പുറത്തു വാ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക