അത്ഭുതങ്ങളുടെ ചെപ്പു തുറക്കാന്‍ ആപ്പിളിന്റെ ഐപാഡ്-3 വരുന്നു
VARTHA
14-Feb-2012
VARTHA
14-Feb-2012

ന്യൂയോര്‍ക്ക്: മാര്‍ച്ച് ആദ്യവാരം പുറത്തിറങ്ങുമെന്ന് കരുതുന്ന ആപ്പിളിന്റെ ഐ പാഡ്-3ല്‍ എന്തൊക്കെ അത്ഭുതങ്ങളാവും 'ടെക്' ലോകത്തിനായി കരുതിവെച്ചിരിക്കുന്നത്. എന്തായാലും ഐപാഡ്-2ല്‍ നിന്ന് അതിവേഗം ബഹുദൂരും മുന്നിലായിരിക്കും ഐപാഡ്-3 എന്നുതന്നെയാണ് ലഭ്യമാവുന്ന വാര്‍ത്തകള്‍. ഉപയോക്താക്കളെ അത്ഭുതപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് ആപ്പിള്‍ ഇപ്പോള്‍.
2048*1536 റെറ്റിന ഡിസ്‌പ്ലേയാണ് ഐപാഡ്-3ല്‍ ടെക് ലോകം പ്രതീക്ഷിക്കുന്ന അത്ഭുതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2010ല്‍ പുറത്തിറങ്ങിയ ഐഫോണ്‍-4ല്‍ പരീക്ഷിച്ച റെറ്റിന ഡിസ്‌പ്ലേയുടെ പരിഷ്‌കരിച്ച പതിപ്പാവും ഐപാഡ്-3യില്‍ ഉണ്ടാവുക എന്നാണ് കരുതുന്നത്. മിഴിവേറിയ ചിത്രങ്ങള്‍ പ്രദാനം ചെയ്യുന്ന ഉന്നതനിലവാരമുള്ള റിയര്‍ ഫേസിംഗ് കാമറയും ഐപാഡ്-3ല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ മൂവിയ്ക്കായി എച്ച് ഡി ഡിസ്‌പ്ലേയും 1080-പി ശേഷിയുമുള്ള വീഡിയോയുമാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ആപ്ലിക്കേഷന്‍.
.jpg)
ഇന്‍ഫിനിറ്റി ബ്ലേഡ് പോലുള്ള അത്യാധുനിക ത്രീ ഡി ഗെയിമുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഡുവല്‍ കോര്‍ അല്ലെങ്കില്‍ ക്വാഡ് കോര്‍ എ6 പ്രോസസറായിരിക്കും ഐപാഡ്-3ല്‍ ഉണ്ടാവുക. ഐട്യൂണ്‍ യു, ഐ ബുക്‌സ് എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ ടെക്‌സ്‌ററ് ബുക്കിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ആപ്ലിക്കേഷന്‍. ഇതെല്ലാം പ്രതീക്ഷിക്കുന്ന അത്ഭുതങ്ങള്‍ മാത്രമാണെങ്കിലും ഇവയൊന്നുമില്ലാതെ ഐപാഡ്-3 പുറത്തിറക്കാന്‍ ആപ്പിള്‍ തയാറാവില്ലെന്നു തന്നെയാണ് ടെക് ലോകം കരുതുന്നത്. അതുകൊണ്ട് കാത്തിരിക്കാം മാര്‍ച്ച് ആദ്യവാരത്തിനായി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments