Image

പാക് മന്ത്രിസഭയ്ക്ക് ഗീലാനിയില്‍ പൂര്‍ണവിശ്വാസം

Published on 14 February, 2012
പാക് മന്ത്രിസഭയ്ക്ക് ഗീലാനിയില്‍ പൂര്‍ണവിശ്വാസം
ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരനാണെന്ന് വിധിച്ചെങ്കിലും പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയില്‍ മന്ത്രിസഭ പൂര്‍ണവിശ്വാസം രേഖപ്പെടുത്തി. സുപ്രീംകോടതിയില്‍ ഗീലാനി സ്വീകരിച്ച നിലപാടിനെ മന്ത്രിസഭായോഗം പ്രകീര്‍ത്തിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗീലാനിയുടെ അധ്യക്ഷതയിലാണ് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.

മന്ത്രിസഭയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ഗീലാനി ഒരിക്കലും മറ്റുള്ളവര്‍ക്ക്് ബാധ്യതയായി പ്രധാനമന്ത്രിയായി മന്ത്രിസഭയില്‍ തുടരില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. നിങ്ങളും പാര്‍ലമെന്റും ചേര്‍ന്നാണ് എന്നെ പ്രധാനമന്ത്രിയാക്കിയത്. നിങ്ങള്‍ എന്തു തീരുമാനമെടുത്താലും അത് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്-മന്ത്രിസഭാംഗങ്ങളോട് വികാരാധീനനായി ഗീലാനി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക