ശസ്ത്രക്രിയ കഴിഞ്ഞിട്ടും ബച്ചന്റെ വേദന കുറയുന്നില്ല
VARTHA
14-Feb-2012
VARTHA
14-Feb-2012
മുംബൈ: ഉദരശസ്ത്രക്രിയയ്ക്ക് ശേഷവും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വയറുവേദനയ്ക്ക് ശമനമില്ല. മുംബയിലെ ആശുപത്രിയില്‍ വിശ്രമത്തില്‍ കഴിയുന്ന ബച്ചന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ നേരങ്ങളിലാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടുന്നതെന്ന് ബച്ചന്‍ തന്റെ ബ്ലോഗില്‍ വ്യക്തമാക്കി.
വേദനയുടെ കാര്യം ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. അവരെത്തി മുറിവ് വീണ്ടും ഡ്രസ് ചെയ്തു. അവര്‍ തന്ന വേദനാ സംഹാരികള്‍ കൂടി കഴിച്ചതോടെ വേദന കുറഞ്ഞു. എന്നാല്‍ പൂര്‍ണമായും മാറിയിട്ടില്ലെന്നും ബച്ചന്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബച്ചന്‍ വിശ്രമിക്കുകയാണെന്നും മകന്‍ അഭിഷേക് ബച്ചന്‍ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

1982ല്‍ 'കൂലി' എന്ന ചിത്രത്തില്‍ അഭിനയക്കവെ ബച്ചന്റെ വയറിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. വേദനയ്ക്ക് കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്ന് ആശുപത്രി വിടാനിരുന്ന ബച്ചന്‍ രണ്ടു ദിവസം കൂടി ആശുപത്രിയില്‍ തുടര്‍ന്നേക്കും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments