Image

ബൈബിള്‍ ക്വിസ്: സെന്റ് ഗ്രീഗോറിയോസ് ഇടവക ജേതാക്കള്‍

Published on 14 February, 2012
ബൈബിള്‍ ക്വിസ്: സെന്റ് ഗ്രീഗോറിയോസ് ഇടവക ജേതാക്കള്‍
കുവൈത്ത്: കുവൈത്ത് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍ചര്‍ച്ച് ബൈബിള്‍ ക്വിസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തിലും, ജൂനിയര്‍ വിഭാഗത്തിലും, ഒന്നാം സ്ഥാനം സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക കരസ്ഥമാക്കി. മഹാഇടവകയ്ക്കു വേണ്ടി സീനിയര്‍ വിഭാഗത്തില്‍ സൂസന്‍ ജോണ്‍, അനു ജോസ് പണിക്കര്‍, സാറാമ്മ ചെറിയാന്‍ എന്നിവരും, ജൂനിയര്‍ വിഭാഗത്തില്‍ അജയ് എസ്. വര്‍ഗ്ഗീസ്, അലന്‍ വര്‍ഗ്ഗീസ് നൈനാന്‍, ജോസഫൈന്‍ ക്രിസ്റ്റല്‍ മാത്യൂ എന്നിവരും മത്സരത്തില്‍ പങ്കെടുത്തു.

ഫെബ്രുവരി 11 ന് രാവിലെ എന്‍.ഇ.സി.കെ.യില്‍ നടന്ന മത്സരത്തില്‍ കെ.ഇ.സി.എഫ്. കൂട്ടായ്മയില്‍ ഉള്‍പ്പെടുന്ന വിവിധ ഇടവകകളില്‍ നിന്നായി 14ഓളം ടീമുകള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ അഹമ്മദി മാര്‍ത്തോമാ ഇടവകയും, അഹമ്മദി സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയും നേടി. ജൂനിയര്‍ വിഭാഗത്തില്‍ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ സിറിയന്‍ ഇടവകയും, സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ. ഇടവകയും യഥാക്രമം, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ബൈബിള്‍ ക്വിസ്: സെന്റ് ഗ്രീഗോറിയോസ് ഇടവക ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക