Image

ഡോ. എന്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി കെ.എച്ച്.എന്‍.എ

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2016
ഡോ. എന്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി കെ.എച്ച്.എന്‍.എ
ഷിക്കഗോ: ഹൈന്ദവ ഐക്യത്തിനും ഭാരതീയ പൈതൃക സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അപവാദ പ്രചാരണങ്ങളില്‍ കെ.എച്ച്.എന്‍.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .ഭാരതീയ പൈതൃക ധര്‍മ പ്രചാരണത്തിനും സംരക്ഷണത്തിനും സമാനതകള്‍ ഇല്ലാത്ത സംഭാവന നല്‍കിയ വിശിഷ്ട വ്യക്തിത്വം ആയ ശ്രീ ഗോപാലകൃഷ്ണനെ ദീര്‍ഘമായ പ്രഭാഷണ പരമ്പരകളില്‍ ഏതെങ്കിലും ഒരു ഭാഗം അടര്‍ത്തിയെടുത്തു ആക്രമിക്കുന്നത് ഭൂഷണമല്ല .

വിദേശ സര്‍വകലാശാലകളിലും ഐ.ഐ.ടി ഉള്‍പ്പടെ യുള്ള ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ മത സ്ഥാപനങ്ങളിലും വര്‍ഷ ങ്ങളായി ക്ലാസ്സുകള്‍ എടുത്തു ഭാരതീയ അറിവുകളും ശാസ്ത്ര മണ്ഡലത്തിലെ വിജ്ഞാന ശകലങ്ങളും ലളിതമായി പകര്‍ന്ന വ്യക്തിത്വം കൂടിയാണ് ശ്രീ ഗോപാലകൃഷ്ണന്‍.

അദ്ദേഹത്തിന്റെ വാക്കുകളില്‍ മഹത്തായ ഇന്ത്യന്‍ നിയമ വ്യവസ്ഥക്കു വിരുദ്ധമായ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ബഹുമാനപ്പെട്ട കോടതികള്‍ അത് വിലയിരുത്തട്ടെ .പക്ഷേ അതിന്റെ പേരില്‍ ഒറ്റപ്പെടുത്തി അപവാദ പ്രചാരണം നടത്തു ന്നതിന്റെ പിന്നില്‍ ഹൈന്ദവ നവോത്ഥാനത്തിന് പരിശ്രമിക്കുന്നവര്‍ക്കു നേരെയുള്ള എതിര്‍പ്പായി വിലയിരുത്തേണ്ടി വരും . അനേകം നൂറ്റാണ്ടുകളിലൂടെ ഒരു പാട് മഹാനുഭാവരുടെ സാന്നിദ്ധ്യം കൊണ്ട് അസംഖ്യം ഗ്രന്ഥങ്ങളിലൂടെ അനന്തമായ വിജ്ഞാന സാഗരം ലോക ജനതയ്ക്ക് സമര്‍പ്പിച്ച ഒരു പൈതൃകം കാലാന്തരത്തില്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും അതി ജീവിച്ചു പോരുന്നു .എന്തെന്നാല്‍ അത് കാലത്തിനു മായ്ക്കാനാവാത്ത മനുഷ്യ രാശിയുടെ പുരോഗതിക്കു വെളിച്ചം വീശിയ സനാതനം എന്ന ശിലയില്‍ വിളങ്ങി നില്‍ക്കുന്നു .
മലയാളികളില്‍ പൈതൃക പഠനവാഞ്ച ഉണ്ടാക്കിയതിലും, പൈതൃകത്തെ കുറിച്ച് അഭിമാനം ഉണ്ടാക്കിയതിലും ഉള്ള ഡോ എന്‍ ഗോപാലകൃഷ്ണന്റെ പങ്കു നിസ്തുലമാണ് .
ഏതെങ്കിലും കോണില്‍ നിന്ന് ദുരുദ്ദേശത്തോടു കൂടി അദ്ദേഹം ഉള്‍പ്പടെയുള്ള ഹൈന്ദവ ധര്‍മ്മത്തിന്റെ പ്രചാരകര്‍ക്ക് എതിരെ ഉണ്ടാകുന്ന ഏതൊരു നീക്കത്തെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കെ എച് എന്‍ എ കുടുംബം ഒറ്റ കെട്ടായി അണി ചേരുമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.
Join WhatsApp News
True Indian 2016-10-25 08:42:23
ഈ പ്രസ്താവന ഇറക്കിയ സംഘടന ഇന്ത്യാക്കാരോട് മാപ്പു ചോദിക്കണം. മലപ്പുറത്ത് മുസ്ലിംകള്‍ പന്നിപോലെ പെറ്റു പെരുകുകയും ഒരു വീട്ടില്‍ രണ്ടും മൂന്നും ഭാര്യമാരുണ്ടെന്നും തീര്‍ത്തും ഹീനമായ പ്രസ്താവന ഇറക്കിയ മാന്യ വ്യക്തി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടും അമേരിക്കയിലെ ഹിന്ദു സമുഹത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്നവര്‍ക്കു ദഹിക്കുന്നില്ല.
മലപ്പുറത്തെ മുസ്ലിമിനെതിരെ ആയിരുന്നില്ല ആ പ്രസ്താവന. ഇന്ത്യന്‍ മണ്ണില്‍ ജീവിക്കുന്ന ഇന്ത്യാക്കാര്‍ക്ക് എതിരായിരുന്നു ആ പ്രസ്താവന. ഇന്ത്യാക്കാരെ പല തട്ടിലാക്കി നേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്അതു രോമാഞ്ചം ഉണ്ടാക്കിയിരിക്കാം. പക്ഷെ യഥാര്‍ഥ ഇന്ത്യാക്കാരനെ അതു വേദനിപ്പിച്ചു. മലപ്പുറത്ത് അതല്ല സത്യമെന്നു എല്ലാവര്‍ക്കും അറിയാം.
അതിനെ സാധൂകരിക്കാനുള്ള ശ്രമം നടത്തുന്നവര്‍ അമേരിക്കയിലെ മത നിരപേക്ഷ സമൂഹത്തില്‍ ജീവിക്കുന്നവരാണെന്നതു ദുഖകരം തന്നെ. അമേരിക്കയിലെ വര്‍ഗീയ വാദികള്‍ പലപോഴും പറ്യുന്ന ഒരു കാര്യമൂണ്ട്. ഇന്ത്യാക്കാര്‍ അടുത്തു കൂടി പോയാല്‍ നാറുമെന്ന്. ഇതും ഇതു പോലുള്ള ആരോപണങ്ങളും കേള്‍ക്കാന്‍ നമുക്ക് വലിയ സുഖം തോന്നുന്നില്ല.അങ്ങനെയുള്ള നാം ഇന്ത്യാക്കാരെ പന്നിയോട് ഉപമിക്കുന്നതിനെ ന്യായീകരിക്കാമോ?
ശശികലയും മറ്റും ആണല്ലോ ഇപ്പോള്‍ ഹൈന്ദവ നവോഥാന വക്താക്കള്‍. 
Toxic 2016-10-25 14:06:45
It is unfortunate that Gopalakrishnan tricked an institute like IIT Chennai to deliver his toxic oral diarrhoea. You can judge for yourself by watching his oratory:
https://www.youtube.com/watch?v=0oPKyeJretI#t=910
And then there are people who blindly support him like this. How repulsive!
George V 2016-10-25 14:51:08

Dr. ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിൽ, മലപ്പുറത്തുള്ള മുസ്ലിംസിന്റ്റെ ജനസംഖ്യ വർദ്ധനവിനെ പറ്റി മാത്രം എടുത്തു പരാമർശിച്ചതാണ് വിവാദമായത്.

സത്യത്തിൽ ഇന്ത്യക്കാർ ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ്, ഇന്ത്യയിലെ അശാസ്ത്രീയമായ ജനസംഖ്യ വർദ്ധനവ്. ഒരു രാജ്യത്തിൻറ്റെ വിഭവശേഷിയും ജനസംഖ്യയും തമ്മിൽ ഒരു മാനദന്ധം പുലർത്തിയില്ലെങ്കിൽ, രാജ്യത്തിൻറ്റെ വികസനത്തെയും, വളർച്ചയെയും, ജനങ്ങളുടെ ജീവിത നിലവാരത്തെയും ഗൗരവമായി ബാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ഇൻഡ്യയിൽ മതപരമായ എതിർപ്പുകൾ അവഗണിച്ചു, ശക്തമായ ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രണ്ടിൽ കൂടുതൽ കുട്ടികളെ ഇൻഡ്യയിൽ നിരോധിക്കുകയും, പൊതു ജനങ്ങൾക്കിടയിൽ ഗർഭനിരോധന മാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആണ് വേണ്ടത്. അല്ലാതെ വോട്ടു ബാങ്കിന്റെ പേരിൽ കണ്ണീർ ഒഴുക്കുക അല്ല വേണ്ടത് 

PALPU 2016-10-25 16:34:01
Anything can say by everybody in India. When a hindu leader says some something why some people had an itch in their ....  What Mr. george mentioned above is right. We should control the population. Why the True Indian is not saying anything about the leader of ISIS is a malayalee. No guts.
true Indian 2016-10-26 07:18:30
Dear Palpu,
these days Hindu leaders are not saying normal things. They want to control others and if need attack others. They tell lies like minority appeasement. They made Hindu religion as physical drill! violence is justified in the name of religion. 
At least Indians in America should question them. In India, if you question, fanatics will come and attack you or file a sedition case.
What a pity.  If you dont want such things in America, why support such people?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക