Image

സസ്യാഹാരം ശീലമാക്കൂ, രോഗങ്ങളെ അകറ്റൂ..

Published on 14 February, 2012
സസ്യാഹാരം ശീലമാക്കൂ, രോഗങ്ങളെ അകറ്റൂ..
സസ്യാഹാരം പല രോഗങ്ങളേയും അകറ്റുന്നു. മാംസാഹാരങ്ങള്‍ കൊളസ്‌ട്രോള്‍, അമിത വണ്ണം, ഹൃദയാഘാതം തുടങ്ങി പല രോഗങ്ങള്‍ക്കും കാരണമാകുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പുകള്‍ തുടങ്ങിയവ പോഷകസമൃദ്ധവും ആരോഗ്യത്തിനു ഗുണപ്രദവുമാണ്‌. സസ്യാഹാരങ്ങളില്‍ കാല്‍സ്യം, ഇരുമ്പ്‌്‌, സിങ്ക്‌്‌, വിറ്റാമിന്‍ ബി 12, ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നത്‌ അമിതവണ്ണവും അമിതഭാരവും കുറയ്‌ക്കുകയും, ഹൃദയരോഗസാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

ചിലതരം കാന്‍സറുകള്‍ സസ്യാഹാരം ശീലമാക്കിയവരില്‍ കുറവാണെന്നു പഠന റിപ്പോര്‍ട്ട്‌. അതുപോലെ ടൈപ്പ്‌ ടു പ്രമേഹവും കുറയ്‌ക്കാം. രക്തസമ്മര്‍ദം കുറയ്‌ക്കുകയും പിത്താശയത്തില്‍ കല്ലുകളുണ്ടാകാനുളള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. സ്‌ത്രീകളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും പഴങ്ങളുടേയും പച്ചകറികളുടേയും പങ്ക്‌ വളരെ വലുതാണ്‌.
സസ്യാഹാരം ശീലമാക്കൂ, രോഗങ്ങളെ അകറ്റൂ..സസ്യാഹാരം ശീലമാക്കൂ, രോഗങ്ങളെ അകറ്റൂ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക