Image

ഡോ. മായ ജേക്കബ് ജോണിന് ദക്ഷിണാഫ്രിക്കന്‍ അവാര്‍ഡ്

കെ.ജെ.ജോണ്‍ Published on 24 October, 2016
ഡോ. മായ ജേക്കബ് ജോണിന് ദക്ഷിണാഫ്രിക്കന്‍ അവാര്‍ഡ്
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ ഡിപ്പാര്‍ട്ട്‌മെണ്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ അവാര്‍ഡിന് മലയാളിയായ ഡോ. മായ ജേക്കബ് ജോണ്‍ അര്‍ഹയായി.

സ്വാഭാവിക നാരുകളുടെയും ദൃഢീകരിച്ച സ്വാഭാവിക റബറിന്‍റെയും സമ്മിശ്ര ഏകീകരണത്തിലൂന്നിയുള്ള രസതന്ത്രപരമായ പരിണാമത്തെക്കുറിച്ചുള്ള പോളിമര്‍ സയന്‍സില്‍ ഗവേഷണപഠനം നടത്തുന്ന ഡോ.മായയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ development of materials from sustainable and renewable resources for various industrial applications ലുള്ള ഗവേഷണങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

ജോഹന്നസ്ബര്‍ഗില്‍ സാന്‍ടണില്‍ ഹില്‍ടന്‍ ഹോട്ടലില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി നളെഡി പണ്ടോര്‍ ഡോ. മായയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.

ദക്ഷിണാഫ്രിക്കന്‍ കൌണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് റിസേര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രയല്‍ റിസേര്‍ച്ചില്‍ (CSIR), പോളിമര്‍ സമ്മിശ്ര ഏകീകരണയൂണിറ്റില്‍ പ്രിന്‍സിപ്പല്‍ സയന്‍റ്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ.മായ, ലോകപ്രശസ്ത യൂണിവേഴ്‌സിറ്റിയായ വിറ്റ്‌സ് വാട്ടര്‍സ്‌റാണ്ടിലെ സീനിയര്‍ റിസേര്‍ച്ച് ഫെലോയായും പോര്‍ട്ട് എലിസബത്തിലുള്ള നെല്‍സണ്‍ മണ്ടേല മെട്രോപോളിറ്റന്‍ യൂണിവേര്‍സിറ്റിയില്‍ റിസേര്‍ച്ച് അസോസിയേറ്റായും കൂടി ജോലി ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലൂടെയും ഗവേഷണ പരീക്ഷണ വിജയങ്ങളിലൂടെയും ലോകമാനവികതയ്ക്ക് പ്രയോജനപ്രദമായ പരിണാമങ്ങള്‍ വരുത്തുവാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് നടത്തിയ ഗവേഷണങ്ങള്‍ക്ക്, ലോകജനതയുടെ അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഡോ. മായ വിനയാന്വിതയായി പറഞ്ഞു.

ജൈവപ്രകൃതിവിഭവങ്ങളില്‍ നിന്നും നിലനിര്‍ത്താനുതകുന്ന ആവര്‍ത്താനാര്‍ഹമായ പ്രകൃതി വിഭവങ്ങളുടെ തുടരുപയോഗങ്ങള്‍ വ്യാവസായികമായി വിവിധ നിര്‍മ്മാണ മേഖലകളില്‍ പ്രയോജനപ്പെടുത്താനുതകുന്ന ഗവേഷണ പഠനങ്ങളില്‍ മുഴുകിയിരിക്കുന്ന ഡോ.മായ, പാരിസ്ഥിതി പ്രശ്‌നങ്ങളില്ലാതെ കാര്‍ഷിക പാഴ്വസ്തുക്കളെ മനുഷ്യന് പ്രയോജനകരമായ അഭിവൃത്തിക്കുപയോഗിക്കുവാനുള്ള മേഖലകള്‍ കണ്ടെത്തുന്നതിലും വ്യാപരിച്ചിരിക്കുന്നു.

റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു പുസ്തകങ്ങളുടെയും വിവിധ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 58 ലധികം പ്രബന്ധങ്ങളുടെയും രചയിതാവായ ഡോ.മായ തന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക് പെറ്റന്‍ഷിപ്പും നേടിയ യുവ ശാസ്ത്രജ്ഞയാണ്.

വിവിധ പദ്ധതികളുടെ ഭാഗമായി, ബിരുദാനന്തരബിരുദം, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥികളുടെ പഠനങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നടത്തി മേല്‍നോട്ടം നടത്തുന്ന ഡോ.മായ, ചങ്ങനാശ്ശേരി അസ്സംപ്ഷന്‍ കോളേജില്‍ നിന്നും 1996ല്‍ ആടരയും, 1998ല്‍ എസ് ബി കോളേജില്‍നിന്ന് ങടരയും നേടിയശേഷം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ പ്രൊഫ. സാബു തോമസ്സിന്‍റെ പരിശീലനത്തില്‍ 2006ല്‍ പിഎച്ച്ഡി കരസ്ഥമാക്കി.

ദക്ഷിണാഫ്രിക്കയില്‍ പോര്‍ട്ട് എലിസബെത്തില്‍ താമസിക്കുന്ന ഡോ.മായ, ചങ്ങനാശ്ശേരി പായിപ്പാട് കുന്നേല്‍ പരേതനായ ജേക്കബ് ജോണിന്‍റെയും റോസമ്മ ജേക്കബിന്‍റെയും മകളും ചങ്ങനാശ്ശേരി നാലുകോടി തെക്കേകര പുത്തന്‍പറമ്പില്‍ ലെജു മാത്യുവിന്‍റെ ഭാര്യയുമാണ്. മക്കള്‍ ഹാന്‍സും ജോഹാനും.
Join WhatsApp News
Ponmelil Abraham 2016-10-24 12:11:51
Congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക