Image

തമ്പി ചാക്കോയും ,ഫിലിപ്പോസ് ഫിലിപ്പും: ഫൊക്കാന പിടിച്ചെടുത്ത് പത്തനംതിട്ടക്കാര്‍

അനില്‍ പെണ്ണുക്കര Published on 16 October, 2016
തമ്പി ചാക്കോയും ,ഫിലിപ്പോസ് ഫിലിപ്പും: ഫൊക്കാന പിടിച്ചെടുത്ത്  പത്തനംതിട്ടക്കാര്‍
 മുപ്പത്തിയഞ്ചു വര്ഷം പിന്നിടുന്ന അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്കു പത്തനംതിട്ട ജില്ലയില്‍ നിന്ന് രണ്ട് അമരക്കാര്‍ .ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും. പ്രസിഡന്റ് പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശിയാണെങ്കില്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അതെ ജില്ലയിലെ അടൂര്‍ സ്വദേശിയാണ് . 

ട്രഷറര്‍ ഷാജിവര്‍ഗീസ് തൊട്ടടുത്ത ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരനും . റീജിയണല്‍ വൈസ് പ്രസിഡന്റായ ശ്രീകുമാര്‍ ഉണ്ണിത്താനും അടൂര്‍ സ്വദേശിതന്നെ, ഫൊക്കാനയുടെ യുവ നേതാവ് ഗണേഷ്‌നായരും പത്തനംതിട്ടജില്ലയിലെ പത്തനാപുരം സ്വദേശി .മറ്റൊരു നേതാവ് കുര്യന്‍ പ്രക്കാനവും പത്തനം തിട്ടക്കാരന്‍ തന്നെ. ഈ കമ്മിറ്റിയെ തെരഞ്ഞെടുത്ത ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജി വര്‍ഗീസും പത്തനംതിട്ടജില്ലയിലെ കവിയൂര്‍ സ്വദേശിയും . അതുകൊണ്ടു പത്തനം തിട്ടക്കാരുടെ ഒരു പ്രമാദിത്വം ഫൊക്കാനയില്‍ ഉണ്ടെങ്കിലും വിവാദങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകും.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ വര്‍ഷങ്ങളുടെ സംഘടനാ സമ്പത്തുമായാണ് ഫൊക്കാനയുടെ പ്രസിഡന്റാകുന്നത്. തികച്ചും സൗമ്യനായ വ്യക്തിത്വം .ഫൊക്കാനയും ഫോമയും നേര്‍ക്കുനേര്‍ പോരാട്ട സമയത്തു തന്റെ അയല്‍പക്കകാരന്‍ ജോണ്‍ ടൈറ്റസ് ഫോമയ്ക്കു വേണ്ടി തിരുവല്ലയില്‍ സംഘടിപ്പിച്ച കേരളാ കണ്‍ വന്‍ഷനില്‍ നിറ സാന്നിധ്യമായി പങ്കെടുത്തു സൗഹൃദത്തിന്റെ പുതിയ മാനം തീര്‍ത്ത വ്യക്തികൂടിയാണ് തമ്പി ചാക്കോ.

നിരവധി തവണ ഫൊക്കാന പ്രസിഡന്റ് പദം തൊട്ടരികിലെത്തി തിരിച്ചുപോയ തമ്പി ചാക്കോയ്ക്ക് ഇത്തവണയും ചെറിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സമവായത്തിലൂടെ ആ പദവി കൈപ്പിടിയിലാക്കാന്‍ സാധിച്ചത് തെന്റെ ഈ സൗമ്യമായ സ്വാഭാവവും ഫൊക്കാന അംഗ സംഘടനകള്‍ നല്‍കിയ അംഗീകാരവും കൊണ്ടാണ്.എപ്പോളും ചെറുപ്പം സൂക്ഷിക്കുന്ന അദ്ദേഹം യുവാക്കളെ ഫൊക്കാനയിലേക്കു ആകൃഷ്ടരാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

നിരവധി പദ്ധതികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ നിന്നും നമുക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.

തമ്പി ചാക്കോ യ്ക്ക് താങ്ങും തണലുമായി ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി ആയി ഒപ്പമുണ്ട്, ഫൊക്കാനയുടെ ഏതാണ്ട് തുടക്കം മുതല്‍ ഫൊക്കാനയുടെ സന്തത സഹചാരി. എല്ലാ ഘട്ടത്തിലും ഫൊക്കാനയ്‌ക്കൊപ്പം നിലകൊണ്ട വ്യക്തിത്വം . ഭരണ നൈപുണ്യമുള്ള നേതാവ്. അമേരിക്കയില്‍ എഞ്ചിനീയേഴ്‌സിന്റെ സംഘടനയുടെ തലപ്പത്തും സാമുദായിക രംഗത്തും തന്റെ പ്രവര്‍ത്തനത്തിലൂടെ നിരവധി സംഭാവനകള്‍ നല്‍കിയ ഫിലിപ്പോസ് ഫിലിപ്പിന്റെ ജനറല്‍ സെക്രട്ടറി പദവി ഫൊക്കാനയ്ക്കു ഒരു വലിയ മുതല്‍ക്കൂട്ടാകുന്നു.

എല്ലാ തര്‍ക്കങ്ങളും,വിവാദങ്ങള്‍ക്കും വിട. ഇനി പ്രവര്‍ത്തനത്തിന്റെ രണ്ട് വര്‍ഷങ്ങള്‍. അടുത്തവര്‍ഷം ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ (അത് തിരുവല്ലയില്‍ ആണെന്ന് അനുമാനിക്കാം ). നിരവധി പദ്ധതികള്‍ കേരളത്തിന്റെ ജീവ കാരുണ്യ രംഗത്തും ,അമേരിക്കന്‍ മലയാളികള്‍ക്കുമായി അണിയറയില്‍ ഒരുങ്ങേണ്ടതുണ്ട്. ഫൊക്കാനയുടെ പുതിയ കമ്മിറ്റിക്കു ലമലയാളിയുടെ ആശംസകള്‍ 
Join WhatsApp News
Naradhan 2016-10-16 07:52:18

ജില്ല തിരിച്ചുള്ള കണക്കു നന്നായി ഇനി ജാതി തിരിച്ചുള്ള ഒരു കണക്കുകൂടി ആകാം

എത്ര നായര് എത്ര ക്രിസ്ത്യാനി അതില്‍ എത്ര കത്തോലിക്കന്‍, ബാവകഷി, ഓര്‍ത്തഡോക്‍സ്‌

തരം തിരിക്കു മാഷെ എന്നിട്ട് പരസ്പരം അടിക്കട്ടെ ...


citizen 2016-10-16 15:34:35
What an attitude. How could anyone go this low. This article alone tells how this association is going
to be in the coming years
fed up 2016-10-16 19:43:48
അമേരിക്ക കണ്ടിട്ടില്ലാത്ത അനിൽ പെണ്ണുങ്കരയെക്കൊണ്ട് ഇതൊക്കെ എഴുതിക്കുന്നത് എത്ര ലജ്ജാകരം!
Donald 2016-10-16 20:19:37
They don't have the look to run any organization.  Your home land is the best place for this kind of things,  America is going through the most important election and you are talking about your FOKKANA. Tell me what crap is that?  If you don't like this country please go back to your home town. Do you understand guys? You can go to Kerala via Mexico.  After some time I am going to build a wall.  So it is better to get out now otherwise I will toss you out of this country.  
aruldhas 2016-10-17 03:54:23
അധികാരത്തിന്റെ അപ്പക്കഷ്ണം കൈക്കലാക്കാൻ വർഷങ്ങളായി മുറവിളി കൂട്ടുന്ന , ഇപ്രാവശ്യവും അത് നടക്കില്ല എന്നറിഞ്ഞപ്പോൾ ഫിലാഡെല്ഫിയായിൽ നിന്നും പോയവർ ഈ സംഘടനയെ 2 ആക്കാൻ ഉറപ്പിച്ചു . അതിൽ പേടിച്ചു മറ്റുള്ളവർ ഇപ്പോൾ പ്രസിഡന്റായാക്കി .എല്ലാം പത്തനംതിട്ടക്കാരാണത്രെ ..എന്താ ഫൊക്കാനയെ ഇവിടുന്നു പത്തനംതിട്ടയിൽ കൊണ്ടുപോകുമോ ..ഇല്ലെങ്കിൽ ഒരപേക്ഷയുണ്ട്  ഒന്ന് കൊണ്ടുപോയിതരുമോ ...നിങ്ങളേംകൊണ്ടു പൊരുതി മുട്ടി. 
Luttapi 2016-10-17 11:19:45
Priya American malayalikale,evanmarude prishtavum thangi iniyenkilum nadakkathirinnukude?
Udayabhanu 2016-11-03 18:54:40
അമേരിക്കയിലെ മലയാളി സംഘടനകളുടെ നേതാക്കളുടെ പ്രകടനങ്ങൾ കാണുമ്പോൾ (പ്രത്യേകിച്ചും ഫൊക്കാനാ ഫോമാ ഇവയുടെ) സത്യത്തിൽ ഈ സംരഭങ്ങൾക്കെല്ലാം തുടക്കം കുറിച്ച ആദ്യമലയാളി കണവൻഷനുവേണ്ടിയും അതിനുശേഷം ഉടലെടുത്ത ഫൊക്കാനയ്ക്കും വേണ്ടി ഏതാനും വർഷക്കാലം വളരെയധികം സമയം നഷ്ട്ടപ്പെടുത്തിയതു വൃഥാ പോയല്ലോയെന്നു തോന്നുന്നു.

ഫൊക്കാനായുടെ ഒരു ആദ്യകാല പ്രവർത്തകൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക