Image

നഴ്‌സസ്‌ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

എബി മക്കപ്പുഴ Published on 13 February, 2012
നഴ്‌സസ്‌ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍
ഡാലസ്‌: നഴ്‌സുമാരുടെ സമരം 15 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്നുള്ള സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്റെ മുന്നറിയിപ്പ്‌ കേരളാ സര്‍ക്കാര്‍ മുഖവിലക്ക്‌ എടുക്കണമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഡാലസ്‌ ഘടകം പ്രസിഡന്റ്‌ജെ. പി. ജോണ്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

സമരം നീണ്ടുപോകുന്നതിലൂടെ രോഗികളുടെ ബുദ്ധിമുട്ട്‌ മനസിലാക്കണമെന്നും, നഴ്‌സുമാര്‍ക്ക്‌ ന്യായമായ വേതന വ്യവസ്ഥ ഉറപ്പക്കികൊണ്ട്‌ സമരം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ അടിയന്തര നടപടികള്‌ സ്വീകരിക്കണമെന്നും ജോണ്‍ ഫാക്‌സ്‌ സന്ദേശത്തിലൂടെ കേരള മുഖ്യമന്ത്രിയോട്‌ ആവശ്യപെട്ടു.

ഒരുവര്‍ഷം പ്രായോഗിക പരിശീലനം നേടാത്തവര്‍ക്ക്‌ നഴ്‌സുമാരായി നിയമനം നല്‌കാനാവില്ലെന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ ആവശ്യം ന്യായമാണെന്നും, പക്ഷെ ഏകീകൃത വേതന വ്യവസ്ഥയില്‍ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഴ്‌സസ്‌ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക