സാബു ചുണ്ടക്കാട്ടില്‍Published on 13 February, 2012
മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘാടകരായ
ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ് മൂന്നാമത് ഓള് യുകെ മലയാളി ക്രിക്കറ്റ്
ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍
മാഞ്ചസ്റ്റര്‍ പാര്‍സ്വുഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക.
ഒന്നാം സമ്മാനം നേടുന്ന ടീമിന് 501 പൗണ്ട് കാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം
സമ്മാനം നേടുന്ന ടീമിന് 251 പൗണ്ട് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി
നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ എത്രയും പെട്ടന്ന് പേര്
രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞവര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ 13 ടീമുകള്‍ പങ്കെടുത്തു.
ഈ വര്‍ഷം കൂടുതല്‍ ടീമുകളെ പ്രതീക്ഷിക്കുന്നതായി ക്ലബ് സെക്രട്ടറി
അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിന്‍സെന്റ് മാര്‍ക്കോസ്
07958143660, അനില്‍ ഏബ്രഹാം 07912411072 എന്നിവരുമായി ബന്ധപ്പെടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല