Image

മുലപ്പാല്‍ വര്‍ധിക്കാന്‍ തേന്‍ ഉത്തമം

Published on 13 February, 2012
മുലപ്പാല്‍ വര്‍ധിക്കാന്‍ തേന്‍ ഉത്തമം
മുലപ്പാല്‍ വര്‍ധിക്കാന്‍ തേന്‍ അത്യുത്തമമെന്ന്‌ ആയുര്‍വേദം പറയുന്നു. അര ഔണ്‍സ്‌ തേന്‍ എല്ലാദിവസവും കഴിക്കുക. അതുപോലെ തവിടും ശര്‍ക്കരയും ചേര്‍ത്തു കുറുക്കി പതിവായി കഴിക്കുന്നതും, പഴുത്ത പപ്പായ ഭക്ഷണത്തിനുശേഷം കഴിക്കുന്നതും നല്ലതാണ്‌. ഉഴുന്ന്‌ വേവിച്ച്‌ മൂന്നുനേരം കഴിക്കുന്നത്‌ വിളര്‍ച്ചയ്‌ക്കും മുലപ്പാല്‍ വര്‍ധനയ്‌ക്കും സഹായകരമാണ്‌.

കൂടാതെ സ്‌ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ്‌ ആര്‍ത്തവസമയത്തെ വയറുവേദന. ഇതിന്‌ ഉലുവ വറുത്തിട്ട്‌ വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത്‌ നല്ലതാണ്‌. മാങ്ങയുടെ അണ്ടി ഉണക്കിപ്പൊടിച്ച്‌ തേനില്‍ ചാലിച്ച്‌ കഴിക്കുന്നതും ആര്‍ത്തവ വേദനയ്‌ക്കും ആര്‍ത്തവം ക്രമമാക്കാനും സഹായിക്കും.
മുലപ്പാല്‍ വര്‍ധിക്കാന്‍ തേന്‍ ഉത്തമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക