Image

`രക്ഷിക്കുന്ന എന്റെ ദൈവം' പ്രകാശനം മലയാളം ടെലിവിഷനില്‍

ജോസ്‌ കണിയാലി Published on 13 February, 2012
`രക്ഷിക്കുന്ന എന്റെ ദൈവം' പ്രകാശനം മലയാളം ടെലിവിഷനില്‍
ന്യൂയോര്‍ക്ക്‌: പ്രസിദ്ധ സുവിശേഷകനും ഗാനരചയിതാവും ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ യു.എസ്‌.എ.യുടെ പ്രസിഡന്റുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ രചിച്ച്‌ ഈണം പകര്‍ന്ന `രക്ഷിക്കുന്ന എന്റെ ദൈവം' എന്ന ഗാനസമാഹാരം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. ഇരുന്നൂറിലധികം ഗാനങ്ങള്‍ രചിച്ച്‌ ഈണം പകര്‍ന്നിട്ടുള്ള ബ്രദറിന്റെ ഇരുന്നൂറാമത്‌ ഗാനം ഉള്‍ക്കൊള്ളുന്ന ആല്‍ബമാണ്‌ `രക്ഷിക്കുന്ന എന്റെ ദൈവം'. ക്‌നാനായ യാക്കോബായ സഭയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ ആയൂബ്‌ മാര്‍ സില്‍വാനിയോസ്‌ തിരുമേനി റോക്‌ലാന്റ്‌ കൗണ്‍ടി ലെജിസ്ലേറ്റര്‍ ശ്രീമതി ആനി പോളിന്‌ ആദ്യപ്രതി നല്‍കിക്കൊണ്ടാണ്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്‌. മലബാര്‍ സ്വതന്ത്ര സുറിയാനി സഭാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫോമ പ്രസിഡന്റ്‌ ശ്രീ ബേബി ഊരാളില്‍, റവ. ഫാദര്‍ മാത്യു തോമസ്‌, ഐ.ഡി.സി.എഫ്‌. വിദേശ യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി ബ്രദര്‍ മാര്‍ട്ടിന്‍ ഹെന്റി, ഐ.ഡി.സി.എഫ്‌. കാനഡയുടെ ചുമതല വഹിക്കുന്ന ശ്രീ. ജോജോ ജോസഫ്‌ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ന്യൂയോര്‍ക്ക്‌ റ്റാപ്പനിലുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ നടന്ന ചടങ്ങുകളും ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസുമായുള്ള പ്രത്യേക അഭിമുഖവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടി നോര്‍ത്ത്‌ അമേരിക്കയിലെ ആദ്യ സമ്പൂര്‍ണ്ണ മലയാളം ചാനലായ `മലയാളം ടെലിവിഷന്‍' പ്രേക്ഷകര്‍ക്കുവേണ്ടി സംപ്രേക്ഷണം ചെയ്യുന്നു. ഫെബ്രുവരി മാസം 18-ാം തീയതി ശനിയാഴ്‌ച ന്യൂയോര്‍ക്ക്‌ സമയം ഉച്ചയ്‌ക്ക്‌ 12.30 ന്‌ ആദ്യ സംപ്രേക്ഷണവും 19-ാം തീയതി ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ സമയം ഉച്ചയ്‌ക്ക്‌ 12.30 ന്‌ പുനര്‍സംപ്രേക്ഷണവും മലയാളം ഐ.പി.റ്റി.വി.യിലൂടെ കാണാവുന്നതാണ്‌. പ്രസ്‌തുത സംപ്രേക്ഷണം ഇന്റര്‍നെറ്റിലൂടെ വീക്ഷിക്കുവാനായി http://www.malayalamiptv.net എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
`രക്ഷിക്കുന്ന എന്റെ ദൈവം' പ്രകാശനം മലയാളം ടെലിവിഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക