Image

ജോണ്‍ സി. വര്‍ഗീസ്‌ `ഗ്ലോറി ഓഫ്‌ ഇന്ത്യ' പുരസ്‌ക്കാരം ഏറ്റുവാങ്ങി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 13 February, 2012
ജോണ്‍ സി. വര്‍ഗീസ്‌ `ഗ്ലോറി ഓഫ്‌ ഇന്ത്യ' പുരസ്‌ക്കാരം ഏറ്റുവാങ്ങി
ന്യൂയോര്‍ക്ക്‌: ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ഷിപ്പ്‌ സൊസൈറ്റി (ഐ.ഐ.എഫ്‌.എസ്‌.) ഏര്‍പ്പെടുത്തിയിട്ടുള്ള `ഗ്ലോറി ഓഫ്‌ ഇന്ത്യ' പുരസ്‌ക്കാരത്തിന്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും, രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതനുമായ ജോണ്‍ സി. വര്‍ഗീസ്‌ (സലിം) അര്‍ഹനായി.

രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ അത്യപൂര്‍വ്വ? നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള? വ്യക്തികളെ ആദരിക്കുന്നതിനായി  ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ഷിപ്പ്‌ സൊസൈറ്റി ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡ്‌ ഇദംപ്രഥമമായി? ലഭിക്കുന്ന അമേരിക്കന്‍ മലയാളി എന്ന ഖ്യാതിയും സലിം കരസ്ഥമാക്കി.

2012 ജനുവരി പതിനൊന്നാം തിയ്യതി ന്യൂഡല്‍ഹിയിലെ ലേ മേറീഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രമുഖരായ അനേകം വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡന്റുമായ രാജീവ്‌ ശുക്ലയില്‍ നിന്ന്‌ സലീം പുരസ്‌ക്കാരം ഏറ്റുവാങ്ങി.
സെക്രട്ടറി ഗുര്‍മീത്‌ സിംഗ്‌ സദസ്സിന്‌ സ്വാഗതമാശംസിച്ചു. മുന്‍ തമിഴ്‌നാട്‌ ഗവര്‍ണര്‍ ഭീഷ്‌മ നരിന്‍ സിംഗ്‌ ആമുഖ പ്രസംഗം നടത്തി. മുന്‍ സി.ബി.ഐ. ഡയറക്ടറും ഐ.ഐ.എഫ്‌.എസ്‌. പ്രസിഡന്റുമായ സര്‍ദാര്‍ ജോഗീന്ദര്‍ സിംഗ്‌ ആശംസാ പ്രസംഗം നടത്തി.

ജോണ്‍ വര്‍ഗീസിനെക്കൂടാതെ അമേരിക്ക, ആസ്‌ട്രേലിയ, യു.കെ., കാനഡ, മിഡില്‍ ഈസ്റ്റ്‌, എന്നിവിടങ്ങളില്‍ നിന്നായി ഇരുപതോളം പേര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ഡോ. രാംനാഥ്‌ (പ്രൊഫ. എം.ഐ.ടി, ബോസ്റ്റണ്‍), മീര ബഹല്‍ (ഇമിഗ്രേഷന്‍ അറ്റോര്‍ണി, അറ്റ്‌ലാന്റ), ശാസ്‌ത്രജ്ഞനായ ഡോ. റെഡ്ഡി, ചെന്നൈയിലെ എസ്‌.ആര്‍.എന്‍. സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. പുന്നവക്കല്‍ എന്നിവര്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹരായവരില്‍ പെടുന്നു. ഫോമ നേതാക്കളെക്കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ നേതാക്കള്‍, സാമ്പത്തിക ശാസ്‌ത്രജ്ഞര്‍, ബിസിനസ്സ്‌ സംരംഭകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ?മുന്നൂറോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനാണ്‌ സലിം എന്ന്‌ വിളിപ്പേരുള്ള ജോണ്‍ സി. വര്‍ഗീസ്‌. അമേരിക്കയില്‍ വരുന്നതിനുമുന്‍പ്‌ കേരളത്തിലും അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. കൂടാതെ, സാമുദായിക പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം ഔദ്യോഗിക രംഗത്തും തിളക്കമാര്‍ന്ന സേവനം കാഴ്‌ചവെച്ചിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ്‌.

ഫൊക്കാനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം, ഫോമയുടെ നാഷണല്‍ അഡ്‌ഹോക്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഫോമയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി, ഫോമ ഹെല്‍പ്‌ ലൈന്‍ സെക്രട്ടറി, ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍, ചെങ്ങന്നൂര്‍ വൈ.എം.സി.എ. ട്രഷറര്‍, ന്യൂയോര്‍ക്കിലെ ചെങ്ങന്നൂര്‍ അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്‌, കോണ്‍ഗ്രസ്സിന്റെ ചെങ്ങന്നൂര്‍ മണ്ഡലം യൂത്ത്‌ ഫ്രണ്ട്‌?പ്രസിഡന്റ്‌, യൂത്ത്‌ ഫ്രണ്ട്‌ ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്സ്‌ ചെങ്ങന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, ന്യൂയോര്‍ക്ക്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ സലിം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

സലീമിന്റെ ഈ അപൂര്‍വ്വ ബഹുമതിയില്‍ ജോസ്‌ കെ. മാണി എം.പി. അനുമോദനമറിയിച്ചു. ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍, മുന്‍ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ എന്നിവരും ഈ നേട്ടത്തില്‍ അഭിനന്ദങ്ങളറിയിച്ചു.

ചെങ്ങന്നൂര്‍ സ്വദേശിയായ സലിം ന്യൂയോര്‍ക്കിലെ അല്‍മാ റിയല്‍റ്റി കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്‌സസ്‌ ഡയറക്ടറായി ജോലി ചെയ്യുന്നു. കഴിഞ്ഞ 25 വര്‍ഷമായി ന}റോഷലില്‍ താമസിക്കുന്നു. ഭാര്യ ഗ്രേസി വര്‍ഗീസ്‌ ന}യോര്‍ക്കിലെ ഈസ്റ്റ്‌ ഹാവന്‍ നഴ്‌സിംഗ്‌ ഹോം അഡ്‌മിനിസ്‌ട്രേറ്റര്‍ ആണ്‌. മക്കള്‍ ഡോ. ശരത്‌, ആര്‍ക്കിടെക്‌റ്റ്‌ ശിശിര്‍.
ജോണ്‍ സി. വര്‍ഗീസ്‌ `ഗ്ലോറി ഓഫ്‌ ഇന്ത്യ' പുരസ്‌ക്കാരം ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക