Image

ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ന്യൂയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം

തോമസ്‌ ടി. ഉമ്മന്‍ Published on 21 June, 2011
ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ന്യൂയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം
ന്യൂയോര്‍ക്ക്‌: സി.എസ്‌.ഐ മധ്യ കേരള മഹായിടവകയിടെ അധ്യക്ഷനായി അഭിഷേകം ചെയ്യപ്പെട്ട ശേഷം ആദ്യമായി അമേരിക്കന്‍ ഇടവകകള്‍ സന്ദര്‍ശിക്കുന്ന ബിഷപ്പ്‌ റൈറ്റ്‌. റവ. തോമസ്‌ കെ ഉമ്മന്‍ തിരുമേനിയേയും, പത്‌നി ഡോ. സുസന്‍ തോമസിനെയും നോര്‍ത്ത്‌ അമേരിക്കയിലെ സി എസ്‌ ഐ വിശ്വാസികള്‍ ഭക്ത്യാദരവുളോടെ വരവേറ്റു.

ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റിലുള്ള സീഫോര്‍ട്ട്‌ സിഎസ്‌ഐ മലയാളം ഇടവകയുടെ മനോഹരമായ ദേവാലയത്തില്‍ വച്ചായിരുന്നു സ്വീകരണവും തുടര്‍ന്ന്‌ പൊതുസമ്മേളനവും നടത്തപ്പെട്ടത്‌.
റവ. നെബു സ്‌കറിയയുടെ അധ്യഷതയില്‍ കൂടിയ സ്വീകരണ സമ്മേളനം സിറോ മലങ്കര ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മിഷനറി സഭയായ സി എസ്‌ഐ സഭയോട്‌ ദീര്‍ഘകാലത്തെ ബന്ധമാണ്‌ തനിക്കുള്ളതെന്നു തിരുമേനി പറഞ്ഞു. ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്റെ മിഷനറി പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹീതമാണെന്നും, കര്‍ത്താവിന്റെ വേലയ്‌ക്കു വേണ്ടിയുള്ള കത്തിയെരിയുന്ന ആവേശമാണ്‌ ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനുള്ളതെന്നും ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പറഞ്ഞു.

അകത്തും പുറത്തുമായി ധാരാളം വെല്ലുവിളികളെയാണ്‌ സഭ നേരിടുന്നത്‌ എന്ന്‌ മുഖ്യ പ്രഭാഷണം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌!സ്‌ സഭയുടെ സഖറിയാസ്‌ മാര്‍ നിക്കളാവാസ്‌ മെത്രാപോലീത്താ പ്രസ്‌താവിച്ചു. ഈ കാലയളവില്‍ ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനിലൂടെ കേള്‍ക്കുന്ന ശക്തമായ പ്രവാചക ശബ്ദം വളരെ പ്രസക്തമാണെന്നും ലോകം ഇന്ന്‌ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ തിരുമേനിയുടെ നേതൃത്വം സഹായകമാവട്ടെ എന്നും സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപോലീത്താ ആശംസിച്ചു.

സ്വീകരണ കമ്മിറ്റി കണ്‍വീനറും ഇടവകയുടെ വൈസ്‌ പ്രസിഡന്റുമായ തോമസ്‌ ടി ഉമ്മന്‍ ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനെ സ്വാഗതം ചെയ്‌തു കൊണ്ട്‌ തിരുമേനിയുടെ സംഭവ ബഹുലമായ ആത്മീക യാത്ര വിശ്വാസികള്‍ക്ക്‌ പ്രചോദനം നല്‍കുന്നുണ്ടെന്ന്‌ വ്യക്തമാക്കി. ന്യൂയോര്‍ക്ക്‌ ഇടവകയുടെ മുന്‍ വികാരി എന്ന നിലയില്‍ തിരുമേനിയോട്‌ നോര്‍ത്ത്‌ അമേരിക്കയിലെ സിഎസ്‌ഐ വിശ്വാസികള്‍ക്ക്‌ പ്രത്യേക സ്‌നേഹവും ആദരവുമാണ്‌ ഉള്ളതെന്ന്‌ തോമസ്‌ ടി ഉമ്മന്‍ പറഞ്ഞു.

ഇവാഞ്ചലിക്കല്‍ സഭയിലെ റവ്‌ എന്‍ കോശി മത്തായിയുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ്‌ സമ്മേളനം ആരംഭിച്ചത്‌. തുടര്‍ന്ന്‌ രാജു ജോണും ശ്രുതിയും ചേര്‍ന്ന്‌ സ്വാഗത ഗാനം ആലപിച്ചു. ഇടവക വികാരി റവ നെബു സ്‌കറിയ യോഗത്തില്‍ ആധ്യഷം വഹിച്ചു. തിരുമേനിയുമായി ഒരുമിച്ചു ശു ശ്രു ഷ ചെയ്യുവാനായത്‌ തന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണെന്നു അദ്ദേഹം പറഞ്ഞു.

എപ്പിസ്‌കോപാല്‍ സഭയിലെ ബിഷപ്പ്‌ ജോണ്‍സി ഇട്ടി (നാഷണല്‍ കൌണ്‍സില്‍ ഓഫ്‌ ചര്‌ചെസ്‌ വൈസ്‌ പ്രസിഡന്റ്‌), പി.എസ്‌. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ (മലങ്കര ഓര്‍ത്തഡോക്‌!സ്‌ സഭ), ഹഡ്‌സന്‍വാലി സിഎസ്‌ഐ ഇടവകയിലെ റവ ബിനു ടി ജോണ്‍, മലങ്കര ഓര്‍ത്തഡോക്‌!സ്‌ സഭാ സെക്രട്ടറി റവ ഫാ. ജോണ്‍ തോമസ്‌, ഇന്ത്യന്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, സി.കെ ജോണ്‍ (ഇമ്മാനുവേല്‍ സി എസ്‌ ഐ ചര്‍ച്ച്‌്‌) കോശി ജോര്‍ജ്‌ (ജുബിലീ മെമ്മോറിയല്‍ സി എസ്‌ഐ ചര്‍ച്ച്‌), രഘു നൈനാന്‍ (സെന്റ്‌ തോമസ്‌ എകുമെനിക്കല്‍ ഫെഡറേഷന്‍), ജേക്കബ്‌ ജോര്‍ജ്‌ (സിഎസ്‌ ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌) , ഐഎന്‍ഓസി പ്രസിഡന്റ്‌ ഡോ സുരിന്ദര്‍ മല്‍ഹോത്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസംഗിച്ചു.

കോണ്‍ഗ്രസ്‌മാന്‍ പീറ്റര്‍ കിംഗ്‌, കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ തോമസ്‌ ടി ഉമ്മന്‍ വായിച്ചു.സഭാ വിശ്വാസികളുടെ കരുതലിനും പ്രാര്‍ത്ഥനക്കും നന്ദി പറഞ്ഞു കൊണ്ട്‌ ധാരാളം പ്രശ്‌ നങ്ങളും പ്രതിസന്ധികളും ഉള്ള ഈ ലോകത്തില്‍ യേശു ക്രിസ്‌തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക്‌ എത്തിക്കുവാന്‍ ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‍ തിരുമേനി മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തു.

ഇടവക സെക്രട്ടറി ജോഫ്രി ഫിലിപ്പ്‌ നന്ദി പറഞ്ഞു. ജേക്കബ്‌ ജോണിന്റെ നേതൃത്വത്തില്‍ ഇടവക ഗായകസം ഘാംഗങ്ങള്‍ , തോമസ്‌ ജെ പായിക്കാട്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അനേകം വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഇടവകയുടെ ആശംസാ ഫലകം ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ സമ്മാനിച്ചു. സ്വീകരണ സമ്മേളനത്തിന്‌ ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ന്യൂയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക