Image

ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്കിതു സ്വപ്ന സാഫ­ല്യം;

അനില്‍ പെണ്ണുക്കര Published on 05 October, 2016
ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്കിതു സ്വപ്ന സാഫ­ല്യം;
മലയാളിയുടെ ഗൃഹ സദസ്സിലേക്ക് കടന്നുവന്ന പത്രപ്രവര്‍ത്തകനായ സാമൂഹ്യപ്രവര്‍ത്തകനാണ് ആര്‍. ശ്രീകണ്ഠന്‍ നായര്‍. സര്‍ക്കാരിന്റെയോ സമൂഹത്തിന്റെയോ  ശ്രദ്ധക്കുറവുകൊണ്ടു അവഗണിക്കപ്പെട്ടു പോകുന്ന മനുഷ്യ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ പാത തുറന്നുകൊടുക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ദൃശ്യമാധ്യമ  രംഗത്തു പുതിയ പൂക്കാലം രചിക്കുന്നു.

ചുരുങ്ങിയ സമയം കൊണ്ട് ആഗോള മലയാളിയുടെ കണ്‍വെട്ടത്തു നിന്ന് മാറാതെ നില്‍ക്കുന്ന ഫ്ളവഴ്‌­സ് ചാനല്‍ ഇന്ന് കാരുണ്യത്തിന്റെ പൂക്കളം കൂടി കേരളം ജനതയ്ക്കു സമ്മാനിക്കുന്നു. ഫ്ളവഴ്‌­സിന്റെ ഏറ്റവും ജന പ്രിയ സംഗീത റിയാലിറ്റി ഷോ ആയിരുന്ന ഇന്ത്യന്‍ മ്യൂസിക്­ ലീഗിലെ വിജയികള്‍ക്ക് സമ്മാനമായി വീടില്ലാത്ത സാധാരണക്കാര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. വിജയിയാവുന്ന ജില്ലയ്ക്ക് എസ് ഡി ഫൗണ്ടേഷന്റെ സ്വപ്‌­നഗ്രാമം ഭവനപദ്ധതി എന്നതും പരിപാടിയെ വ്യത്യസ്തമാക്കി.

ഫ്‌ളവേഴ്‌സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയ്ക്ക് ഫ്‌ളവേഴ്‌സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാനം ഇന്ന് നടക്കും. പൈനാവിലെ താന്നിക്കണ്ടം നിരപ്പില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചത്. ഭവനരഹിതരായ ഇരുപത് കുടുംബങ്ങള്‍ക്കാണ് ഈ സ്വപ്നപദ്ധതിയിലൂടെ തലചായ്ക്കാനൊരിടം ലഭിച്ചത്. മലയാള മാധ്യമ ചരിത്രത്തിനു പുതിയ മാനം നല്‍കുകയാണ് ഫ്‌ളവേഴ്‌സും, എസ്ഡി ഫൗണ്ടേഷനും .

പല ചാനലുകളുടെയും റിയാലിറ്റി ഷോകളില്‍ വിജയി ആകുന്നവര്‍ക്ക്­ അന്‍പതുലക്ഷത്തിന്റെയും ഒരു കോടിയുടേയുമൊക്കെ വില്ലകള്‍ ലഭിക്കുകയും നിയമക്കുരുക്കില്‍ പെട്ട് പല വിജയികള്‍ക്കും അവിടെ താമസിക്കുവാന്‍ പോലും പറ്റാത്ത സമയത്താണ് വളരെ വ്യത്യസ്തമായ പദ്ധതിയുമായി ഫ്‌ളവേഴ്‌സും, 
എസ് ഡി  ഫൗണ്ടേഷനും രംഗത്തുവരുന്നത്. ബിസിനസ് രംഗത്തു സജീവമായ എസ് ഡി ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പും സജീവമായ സഥാപനമാണ്.

സംഗീതാസ്വാദകരുടെ പ്രശംസ നേടിയെടുത്ത പരിപാടിയായിരുന്നു ഇന്ത്യന്‍ മ്യൂസിക് ലീഗ് . ജില്ലകള്‍ തമ്മിലായിരുന്നു മത്സരം. ഓരോ ജില്ലയിലേയും ഗായകരാണ് ഓരോ ടീമിന്റേയും നേതൃസ്ഥാനത്തേക്ക് എത്തിയത്. മത്സരത്തില്‍ പങ്കെടുത്ത വിജയിക­ളായ ഇടുക്കി ജില്ലയ്ക്കുള്ള സമ്മാനമായ "സ്വപ്നഗ്രാമം " പദ്ധതിയാണ് ഇന്ന് യാഥാര്‍ഥ്യമാകുന്നത് . ഇരുപത് വീടുകളുടെ താക്കോല്‍ദാനം നാളെ ഒക്‌­ടോബര്‍ 6 ,വ്യാഴാഴ്ച നടക്കും .

തിരുവനന്തപുരം ഹില്‍ട്ടണ്‍ പാര്‍ക്കില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് . 20 വീടുകളുടെയും നിര്‍മ്മാണം ആര്‍കിടെക്ട് പദ്മശ്രീ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു. സി. ഉണ്ണിക്കൃഷ്ണനായിരുന്നു പരിപാടിയുടെ പ്രൊഡ്യൂസര്‍. സംഗീത സംവിധായകരായ ശരത്, വിദ്യാസാഗര്‍, ഗായിക ചിത്ര എന്നിവരാണ് പരിപാടിയുടെ വിധികര്‍ത്താക്കളായി എത്തിയത്. ഗായകന്‍ ശ്രീനിവാസ് രഘുനാഥനായിരുന്നു ഇടുക്കി ടീമിന്റെ ക്യാപ്റ്റന്‍ .
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് തന്നെ പുതിയ മത്സര സംസ്കാരത്തിന് തുടക്കം കുറിച്ച ചാനല്‍ ആണ് 
ഫ്‌ളവഴ്‌­സ് .

ചുരുങ്ങിയ സമയം കൊണ്ട് മലയാളിയുടെ വീടുകളിലേക്ക് സംസകാരത്തിന്റെ പൂക്കാലമാണ് ഈ ചാനല്‍ എത്തിച്ചത്. മലയാളത്തിന്റെ സാംസകാരിക ബോധത്തിന് ഊടും പാവും നലകിയ ആകാശവാണിയുടെ തട്ടകത്തു നിന്ന് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവന്ന ആര്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന ജനപ്രിയ മാധ്യമ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് 
ഫ്‌ളവഴ്‌­സ് ചാനല്‍ മലയാളികളുടെ മനസിന്റെ കാവല്‍ക്കാരാകു­ന്നത്.

എല്ലാ പരിപാടികള്‍ക്കും ഒരു ജനകീയത കൊണ്ടുവന്നു. സീരിയലുകളുടെ മുഖം തന്നെ മിനുക്കിയെടുത്തു. നിരവധി കലാകാരന്മാരെ മലയാളിക്ക് നല്‍കി. അങ്ങനെ മനുഷ്യന്റെ പ്രശനങ്ങളിലേക്കും പ്രയാസങ്ങളിലേക്കും കൂടി കടന്നുവരുമ്പോള്‍ ജനത്തിന്റെ മുഖമായി 
ഫ്‌ളവഴ്‌­സ് മാറുന്നു. വീടില്ലാത്ത അശരണര്‍ക്കു 20 വീടുകള്‍ ഇന്ന് ലഭിക്കുമ്പോള്‍ അത് ലോക മാധ്യമ രംഗത്തിനു തന്നെ ഒരു വലിയ മാതൃക ആയിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല . 
Join WhatsApp News
Ponmelil Abraham 2016-10-06 03:19:04
Best wishes and compliments.
THAMPANOOR RAJEEV 2016-10-06 12:20:57
ജില്ലയ്ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാനം നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ എനിക്കും അവസരം ലഭിച്ചു...പക്ഷെ താക്കോൽ ദാന ചടങ്ങിൽ പാവപ്പെട്ടവരിൽ പാവപ്പെട്ടവരും രോഗികളും അശരണരുമായവരെ  കളക്ടർ തിരഞ്ഞെടുത്തു വീട് നൽകിയപ്പോൾ സദസ്സിലിരുന്ന എന്റെ കണ്ണ് നിറഞ്ഞുപോയി. ആരും കാണാതെ എന്റെ കണ്ണ് ഒപ്പുമ്പോൾ മഹാന്മാരായ പലരും വിതുമ്പുന്നതു  കണ്ടു.  അര്ഹമായവർക്കു ഈ മഹത് ദാനം നൽകിയ ബാബു സർ, സാറിന്റെ സഹധർമിണി ഫ്ളവേഴ്സിന്റെ  ശ്രീകണ്ഠൻ ചേട്ടൻ, മറ്റു സാരഥികൾ എല്ലാപേർക്കും  അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം  ഈ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ അവസരം ഒരുക്കിയ ഫ്ളവേഴ്സിന്റെ ഓരോത്തർക്കും നന്ദി പറയുമ്പോൾ അശരണരായ ഒരു വലിയ സമൂഹത്തിന്റെ പ്രാർഥനയും ആശീർവാദങ്ങളും ഫ്ളവേഴ്സിന്എന്നും ഉണ്ടാകട്ടെ
.- --തമ്പാനൂർ രാജീവ് . ജനറൽ സെക്രട്ടറി. കേരളം കോൺഗ്രസ്.( സ്കറിയ )
ഡയറക്ടർ - കമ്പ്യൂട്ടർ ഗിൽഡ് ഓഫ് ഇന്ത്യ .
Padmanabhan.p 2016-10-06 18:36:45
ആശംസകള്‍ 
നിരാശ്രയൻ 2016-10-06 19:32:37
ഭവന ദാനം നല്ലതു തന്നെ അത് തികച്ചും അഭിന്ദനീയം. പക്ഷെ രാഷ്ട്രീയക്കാര് കരയുന്നതും മുതലയുടെ കണ്ണീരും തമ്മിൽ എന്താണ് വ്യതാസം? നിങ്ങൾക്ക് കരച്ചിൽ വന്നപ്പോൾ അവിടെ ഇരിക്കരുതായിരുന്ന.എവിടെയെങ്കിലും പോയിരുന്നു കരഞ്ഞു കരഞ്ഞു കരഞ്ഞു നിങ്ങളുടെ വിഷമമം മാറ്റിയിട്ട് വരണമായിരുന്നു. കേരളത്തിലുള്ള മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും പലരോഗങ്ങളാണ്. ചിലർക്ക്  ആരെങ്കിലും മരിച്ചെന്നു കേട്ടാൽ ഉടനെ ഞെട്ടും. പിറ്റേ ദിവസത്തെ പത്രത്തിൽ  ഇന്നാരുടെ മരണം ഒരു ഞാട്ടലോടെയാണ് ശ്രവിച്ചതെന്ന് വാർത്തയും.  ഭവന ദാന ചടങ്ങിൽ സന്തോഷിക്കേണ്ട നിങ്ങൾ എന്തിനു കരഞ്ഞു ? അച്ചന്മാരെ രാഷ്ട്രീയക്കാരെ ഇവരെ ഒക്കെ ശകുനം കണ്ടുകൊണ്ടുപോയാൽ അന്നവന്റ് ഗതികേടാണന്നാണ് പറയുന്നത്. എന്നാൽ ചത്ത ശവം കണ്ടുപോകുന്നവന് വച്ചടി വച്ചടി കേറ്റം. അതുകൊണ്ട് സർവ്വ രാഷ്ട്രീയക്കാരും ഒന്ന് ചത്തു കിട്ടിയാൽ മതിയായിരുന്നു.
SchCast 2016-10-07 11:33:16
Can I get a house too.  I am a SchCast.
നല്ലപുള്ള 2016-10-07 17:48:21
ശ്രീ നായർ ഇങ്ങനെ നല്ല വല്ല കാര്യങ്ങളും ചെയ്യട്ടെ, വെറുതെ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി നാണം കെടാൻ നിൽക്കാതെ
SchCast 2016-10-07 10:11:07
A valiant gesture in the right direction! Congratulation to Flowers channel and its host.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക