Image

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ് മുഖ്യാതിഥി.

എബി ആനന്ദ്‌ Published on 05 October, 2016
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ്  മുഖ്യാതിഥി.
ആസ്റ്റിന്‍: സെപ്റ്റംബര്‍ 23 ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു. ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥികളുടെ ഓണപ്പാട്ടോടെ ഓണാഘോഷത്തിനു തുടക്കമിട്ടു. ഡോ. റോഡ്‌നി മോഗ് ആയിരുന്നു മുഖ്യാതിഥി. ജന്മനാ അന്ധനായ അദ്ദേഹം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ഭാഷയും സാഹിത്യവും ഈ യൂണിവേഴ്‌സി റ്റിയില്‍ ആദ്യമായി ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു അന്നത്തെ മലയാളം പ്രഫസറും. ഡോ. മോഗിന്റെ മലയാളത്തിലുളള പ്രസംഗം വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി.

മലയാളം ക്ലാസുകള്‍ വിജയകരമായി നടക്കുന്നതിലും ഓണവും വിഷുവും പോലുളള കേരളത്തിന്റെ സാംസ്‌കാരിക പരിപാടികള്‍ ആഘോഷിക്കുന്നതിലും അദ്ദേഹം അളവറ്റ സന്തോഷം രേഖപ്പെടുത്തി. തുടര്‍ന്ന് ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റിലെ സംസ്‌കൃതം പ്രൊഫസര്‍ ഡോ. ഡൊണാള്‍ഡ് ആര്‍. ഡേവിസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് പ്രസംഗിച്ചു. യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി നടക്കുന്ന ഓണാഘോഷങ്ങള്‍ക്ക് ഭാവുകങ്ങളും സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

ലോങ്‌ഹോണ്‍ മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ജയ്‌സണ്‍ താമരവേലില്‍ സ്വാഗതം അര്‍പ്പിച്ചു. അസോസിയേഷന്റെ വൈസ് പ്രസിഡന്റ് സെബി പൊയ്കാട്ടില്‍ ഓണക്കളികളുടെ മേല്‍നോട്ടം വഹിച്ചു.

നാരങ്ങയും സ്പൂണും, കസേരകളി, അത്തപ്പൂക്കള മത്സരം എന്നീ ഓണക്കളികളുടെ അകമ്പടി യൂണിവേഴ്‌സിറ്റിയില്‍ ഒരു പുതിയ അനുഭവമായി മാറി. കേരളത്തിന്റെ സാംസ്‌കാരികത പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ദൗത്യം അധ്യാപകരും വിദ്യാര്‍ത്ഥികളും ഉത്സാഹപൂര്‍വ്വം ഏറ്റെടുത്തതിന്റെ ഉത്തമോദാഹരണമായി മാറി യൂണിവേഴ്‌സിറ്റിയിലെ ഓണാഘോഷം. വിഭവ സമൃദ്ധമായ സദ്യ തനതു രീതിയില്‍ തന്നെയായിരുന്നു. നിലത്തിരുന്ന് വാഴയിലയില്‍ പായസം കൂട്ടിയുളള കെങ്കേമസദ്യ ജാതി–മത– വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ ആഘോഷമാക്കി മാറ്റി. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഒരു പുതുപുത്തന്‍ അനുഭവമായി മാറി ഓണാഘോഷം.

യൂണിവേഴ്‌സിറ്റി മലയാളം പ്രൊഫസറും ലോങ്‌ഹോണ്‍ മലയാളി അസോസിയേഷന്റെ യൂണിവേഴ്‌സിറ്റി അഡ് വൈസറുമായ ഡോ. ദര്‍ശന മനയത്തു ശശിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റിയൂട്ട് ആയിരുന്നു ഓണാഘോഷ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ്  മുഖ്യാതിഥി.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ്  മുഖ്യാതിഥി.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ്  മുഖ്യാതിഥി.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ്  മുഖ്യാതിഥി.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ്  മുഖ്യാതിഥി.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു: ഡോ. റോഡ്‌നി മോഗ്  മുഖ്യാതിഥി.
Join WhatsApp News
Ponmelil Abraham 2016-10-05 06:05:04
Happy Onam 2016.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക