കണ്ണീര്‍ റോസാപുഷ്പങ്ങള്‍ (കവിത: മോളി റോയ്)
EMALAYALEE SPECIAL
02-Oct-2016
EMALAYALEE SPECIAL
02-Oct-2016

(ഒരു യഥാര്‍ഥസംഭവത്തെ ആസ്പദമാക്കി എഴുതിയത്)
വാടിയ താമരത്തണ്ടുപോലെയിവള്‍
കൂമ്പിയടഞ്ഞ
മിഴികളുമായ്മെല്ലിച്ച കൈകളീലെയെ്ക്കൊന്നു

നോക്കവെ
കണ്ണീരിനാലെന്റെ കാഴ്ചയും മങ്ങിയൊ
വേദന സംഹാരികളാ ഞരമ്പുകള്‍
കീറിത്തുളച്ചതിന്‍ നീലച്ച പാടുകള്‍
എന്നിലെയമ്മ ഉണര്‍ന്നൊന്നെണീറ്റുപോയ്
മെല്ലെ തലോടിയാ കൈകളില്‍
രണ്ടിലും
മൂന്നു മാസത്തെ അടുപ്പമാണോ അതോ
മുജ്ജന്‍മ ബന്ധമൊ ആര്‍ക്കറിയാ
നിന്നിലേക്കെന്നെ വലിച്ചിഴച്ചീടുന്ന
ആത്മ ബന്ധത്തിന്റെ പേരെന്തു
ചൊല്ലിടൂം
ചിമ്മിതുറന്നെന്നെ നോക്കിയാ കണ്‍കളാല്‍
മന്ദഹസിച്ചെന്റെ കൈകള്‍ കവര്‍ന്നവള്‍
ദിനരാത്രമെണ്ണിക്കഴിയുമാ കുഞ്ഞിനെ
കാര്‍ന്നു തിന്നീടുന്നതര്‍ബുദമെങ്കിലും
ശസ്ത്രക്രിയക്കു തയ്യാറെടുത്തീടുന്നു
കത്തുന്ന സൂര്യനായ് നാളെ ഉദിച്ചിടാന്‍
തൊട്ടരികത്തുള്ള പൂവിന്റെ കൊട്ടയില്‍
പൊട്ടി വിടരുവാന്‍ വെമ്പുന്ന മൊട്ടുകള്‍
അതിലൊന്നെടുത്തെന്റെ നേര്‍ക്കവള്‍
നീട്ടവേ
ഒരു തേങ്ങലെന്‍ നെഞ്ചിനെയൊ
ന്നുലച്ചുവോ
ശസ്ത്രക്രിയക്കായവളെയൊരുക്കവേ
ഒരു മന്ത്രണത്തിന്റെ ധ്വനി മാത്രമെന്‍
കാതില്‍
തിരികെ വരുമെന്ന വാക്കു നീയേകണം
തിരികെ വരുമെന്ന വാക്കു
നീയേകണം
ഒരു കൈയാലവള്‍ തന്‍ കിടക്കയുരട്ടവേ
പനിനീരിന്‍ മലരെന്റെ മറൂകൈയില്‍
വിറ കൊണ്ടു
പൊട്ടിക്കരയുവാന്‍ വെമ്പിയൊരെന്‍
മനം
കര്‍ത്തവ്യ ബോധത്തിന്‍ മൂടുപടമിട്ടു
ഭിത്തിയിലെ ഘടികാരം നിലച്ചുവോ
നാഴികള്‍ക്കു പതിവിലും ദൈര്‍ഘ്യമൊ
പെട്ടന്നപായ മണി മുഴങ്ങീ
നിന്റെ നാടീ മിടിപ്പു നിലച്ചുവെന്നൊ
കൊട്ടിയടച്ചൊരാ വാതില്‍ തുറന്നതി
വേഗത്തിലാരൊക്കെയോ
പാഞ്ഞടുക്കുന്നു
ഒരു നാഴിക മിന്നി മാഞ്ഞുപോയ്
കണ്‍ മുന്നില്‍
ഏങ്ങും നിശബ്ദത മാത്രമിപ്പോള്‍
മെല്ലെയാ വാതില്‍ തുറന്നിടുന്നൂ
ഭിത്തിയില്‍ ചാരി ഞാന്‍ താങ്ങിനായ്
വെള്ളത്തുണിയില്‍ പൊതിഞ്ഞൊരെന്‍ പെണ്‍മണി
വെള്ളരി പ്രാവിനെപ്പോലെ നീ സുന്ദരീ
അവള്‍ തന്ന പനിനീരിന്‍ മൊട്ടൊന്നെടുത്തു ഞാന്‍
ചിന്നിച്ചിതറിയെന്‍ കണ്ണുനീരാമൊട്ടില്‍
വിടരാന്‍ കൊതിച്ചൊരാപൂമൊട്ടെ
നീയെന്റെ
സ്മരണ തന്‍ വാടിയില്‍ മലരായ്
വിരിഞ്ഞിടും
കണ്ണീരിനാലെന്റെ കാഴ്ചയും മങ്ങിയൊ
വേദന സംഹാരികളാ ഞരമ്പുകള്‍
കീറിത്തുളച്ചതിന്‍ നീലച്ച പാടുകള്‍
എന്നിലെയമ്മ ഉണര്‍ന്നൊന്നെണീറ്റുപോയ്
മെല്ലെ തലോടിയാ കൈകളില്‍
രണ്ടിലും
മൂന്നു മാസത്തെ അടുപ്പമാണോ അതോ
മുജ്ജന്‍മ ബന്ധമൊ ആര്‍ക്കറിയാ
നിന്നിലേക്കെന്നെ വലിച്ചിഴച്ചീടുന്ന
ആത്മ ബന്ധത്തിന്റെ പേരെന്തു
ചൊല്ലിടൂം
ചിമ്മിതുറന്നെന്നെ നോക്കിയാ കണ്‍കളാല്‍
മന്ദഹസിച്ചെന്റെ കൈകള്‍ കവര്‍ന്നവള്‍
ദിനരാത്രമെണ്ണിക്കഴിയുമാ കുഞ്ഞിനെ
കാര്‍ന്നു തിന്നീടുന്നതര്‍ബുദമെങ്കിലും
ശസ്ത്രക്രിയക്കു തയ്യാറെടുത്തീടുന്നു
കത്തുന്ന സൂര്യനായ് നാളെ ഉദിച്ചിടാന്‍
തൊട്ടരികത്തുള്ള പൂവിന്റെ കൊട്ടയില്‍
പൊട്ടി വിടരുവാന്‍ വെമ്പുന്ന മൊട്ടുകള്‍
അതിലൊന്നെടുത്തെന്റെ നേര്‍ക്കവള്‍
നീട്ടവേ
ഒരു തേങ്ങലെന്‍ നെഞ്ചിനെയൊ
ന്നുലച്ചുവോ
ശസ്ത്രക്രിയക്കായവളെയൊരുക്കവേ
ഒരു മന്ത്രണത്തിന്റെ ധ്വനി മാത്രമെന്‍
കാതില്‍
തിരികെ വരുമെന്ന വാക്കു നീയേകണം
തിരികെ വരുമെന്ന വാക്കു
നീയേകണം
ഒരു കൈയാലവള്‍ തന്‍ കിടക്കയുരട്ടവേ
പനിനീരിന്‍ മലരെന്റെ മറൂകൈയില്‍
വിറ കൊണ്ടു
പൊട്ടിക്കരയുവാന്‍ വെമ്പിയൊരെന്‍
മനം
കര്‍ത്തവ്യ ബോധത്തിന്‍ മൂടുപടമിട്ടു
ഭിത്തിയിലെ ഘടികാരം നിലച്ചുവോ
നാഴികള്‍ക്കു പതിവിലും ദൈര്‍ഘ്യമൊ
പെട്ടന്നപായ മണി മുഴങ്ങീ
നിന്റെ നാടീ മിടിപ്പു നിലച്ചുവെന്നൊ
കൊട്ടിയടച്ചൊരാ വാതില്‍ തുറന്നതി
വേഗത്തിലാരൊക്കെയോ
പാഞ്ഞടുക്കുന്നു
ഒരു നാഴിക മിന്നി മാഞ്ഞുപോയ്
കണ്‍ മുന്നില്‍
ഏങ്ങും നിശബ്ദത മാത്രമിപ്പോള്‍
മെല്ലെയാ വാതില്‍ തുറന്നിടുന്നൂ
ഭിത്തിയില്‍ ചാരി ഞാന്‍ താങ്ങിനായ്
വെള്ളത്തുണിയില്‍ പൊതിഞ്ഞൊരെന്‍ പെണ്‍മണി
വെള്ളരി പ്രാവിനെപ്പോലെ നീ സുന്ദരീ
അവള്‍ തന്ന പനിനീരിന്‍ മൊട്ടൊന്നെടുത്തു ഞാന്‍
ചിന്നിച്ചിതറിയെന്‍ കണ്ണുനീരാമൊട്ടില്‍
വിടരാന്‍ കൊതിച്ചൊരാപൂമൊട്ടെ
നീയെന്റെ
സ്മരണ തന്‍ വാടിയില്‍ മലരായ്
വിരിഞ്ഞിടും
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments