Image

എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന രണ്ടുമണിക്കൂറോളം അക്രമം കാട്ടി

അനില്‍ പെണ്ണുക്കര Published on 12 February, 2012
എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന രണ്ടുമണിക്കൂറോളം അക്രമം കാട്ടി
വള്ളംകുളം: വള്ളംകുളം പുത്തന്‍കാവ്മല മഹാദേവര്‍ ക്ഷേത്രത്തിലെ പറക്കെഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന രണ്ടുമണിക്കൂറോളം തിരുവല്ല- കുമ്പഴ സംസ്ഥാന പാതയില്‍ അക്രമം കാട്ടി. ഗതാഗതം മുടങ്ങിയ ആന റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിവാന്‍ മറിച്ചിട്ട് ഭാഗീകമായി തകര്‍ക്കുകയും കാര്‍ പൂര്‍ണമായും തകര്‍ക്കുകയും ചെയ്തു.
കാണിക്കവഞ്ചി തകര്‍ത്ത ആന നാലു തെങ്ങുകള്‍ പിഴുതെറിയുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പത്തനംതിട്ട എലിഫന്റ് സ്‌ക്വാഡിനെ വെറ്റിനറി സര്‍ജന്‍ സി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വയ്ക്കുകയും പിന്നീട് കുത്തിവയ്പ്പ് നടത്തിയുമാണ് ആനയെ തളച്ചത്.
വള്ളംകുളം പുത്തന്‍കാവ്മല മഹാദേവര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തോട് അനുബന്ധിച്ചുള്ള പറക്കെഴുന്നള്ളിപ്പിനിടെയാണ് ക്ഷേത്രം വകയായ നാരായണന്‍കുട്ടി എന്ന കൊമ്പനാന ഇടഞ്ഞത്. തിരുവല്ലയ്ക്കും ഇരവിപേരൂറിനും ഇടയില്‍ പാടത്ത് പാലത്തിനു സമീപത്തുവച്ച് പാപ്പാന്‍മാരില്‍ ഒരാളുമായി പിണങ്ങിയ ആന അക്രമം തുടങ്ങുകയായിരുന്നു.
തുമ്പിക്കൈ കൊണ്ട്ണ്ട അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപെട്ട പാപ്പാനെ തിരഞ്ഞ ആന സമീപപുരയിടങ്ങളിലും മറ്റും കയറിയിറങ്ങിയെങ്കിലും കെണ്ടത്താത്തതിനേ തുടര്‍ന്ന് അരിശംപൂണ്ട് കാവുംമുറി ക്ഷേത്രത്തിലെ കാണിക്കമണ്ഡപവും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇഷ്ടിക കമ്പനിയുടെ മിനിവാനും തകര്‍ത്തു.
തുടര്‍ന്നു ആന പാടത്തുപാലത്തിനടുത്ത് റോഡിലൂടെ നടക്കുകയായിരുന്നു. ആന വിരെന്ന വാര്‍ത്ത പരന്നതോടെ തിരുവല്ല സി.ഐ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി. ഇതിനിടെ വന്‍ജനാവലിയും പ്രദേശമാകെ നിറഞ്ഞിരുന്നു. ആനയുടെ നീക്കം മനസ്സിലാക്കി അപകടം ഒഴിവാക്കാന്‍ കാഴ്ചക്കാരെ അകറ്റിനിര്‍ത്താന്‍ പോലിസ് പ്രത്യേകം ശ്രദ്ധിച്ചു.
വെറ്റിനറി സര്‍ജന്‍ ഡോ. ഗോപകുമാറെത്തി ആനയെ മയക്കുവെടി വച്ചശേഷമാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ ആക്രമണം ഉായത്. റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം ആന വിരണ്ട കാഴ്ചകാണാനിറങ്ങിയ ഫെഡറല്‍ ബാങ്ക റാന്നി- പഴവങ്ങാടി ശാഖാ മാനേജര്‍ മാടപ്പള്ളി പാര്‍വണത്തില്‍ പ്രേമചന്ദ്രന്റെ കാറാണ് പൂര്‍ണമായും ആനയുടെ അക്രമത്തില്‍ നശിച്ചത്. പിന്നീട് അടഞ്ഞുകിടന്ന സമീപത്തെ കടകളുടെ മുന്നിലെത്തിയ ആന പുറത്തുകിടന്ന സാധനങ്ങള്‍ എറിയുകയും പാത്രത്തിലെ വെള്ളം കോരിയൊഴിച്ച് ദേഹം തണുപ്പിക്കുകയും ചെയ്തു.
തുടര്‍ന്നു കാവുംമുറി പുരയിടത്തിലേക്ക് കടന്ന ആനയുടെ കാലില്‍ നീുകിടന്ന ചങ്ങലയില്‍ വടം ചുറ്റി പുരയിടത്തിലെ തെങ്ങില്‍ ചുറ്റി തളച്ചതോടെ രണ്ടുതെങ്ങുകള്‍ക്കിടയില്‍ ആനയ്ക്ക് നിലയുറപ്പിക്കേിവന്നു.  
എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന രണ്ടുമണിക്കൂറോളം അക്രമം കാട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക