ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു
AMERICA
04-Oct-2016
പി.പി.ചെറിയാന്‍
AMERICA
04-Oct-2016
പി.പി.ചെറിയാന്‍

ഡാളസ്: മലങ്കര കത്തോലിക്കാ ഇടവകയുടെ ജൂബിലി സ്മരണികയായി ഇടവക തിരുന്നാളിനോടനുബന്ധിച്ചു ഏഴുനൂറോളം ഗാനങ്ങളുടെ സമാഹാര പ്രകാശനം നിര്‍വ്വഹിച്ചു.
ആരാധനകളിലും, പ്രാര്‍ത്ഥനകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പെരുന്നാള്‍ സമാപന ദിവസം അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയസ് തിരുമേനി ഇടവക ഗായകസംഘം കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ ചെറിയാന് ഗാന സമാഹാരങ്ങളുടെ പ്രതി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഈ ഗാനോപഹാരം ക്രൈസ്തവ വിശ്വാസികള്‍ക്ക് സൗകര്യപ്രദമായ ഒന്നായി തീരട്ടെ എന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.
പുസ്തകം മനോഹരമായി ക്രമീകരിക്കുന്നതിന് ഇടവക വികാരി റവ.ഫാ.ജോസഫ് നെടുമാന്‍ കുഴിയില്‍, മോന്‍സി ജോര്‍ജ്ജ് എന്നിവരുടെ ആത്മാര്‍ത്ഥ സഹകരണവും ഉണ്ടായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments