Image

ഫൊക്കാനാ തെരഞ്ഞെടുപ്പ്..ഇതോടെ പ്രശ്ങ്ങള്‍ അവസാനിക്കുമോ?

സ്വന്തം ലേഖകന്‍ Published on 02 October, 2016
ഫൊക്കാനാ തെരഞ്ഞെടുപ്പ്..ഇതോടെ പ്രശ്ങ്ങള്‍ അവസാനിക്കുമോ?
സാംസ്‌കാരിക സംഘടനകള്‍ ഓരോ സമൂഹത്തിന്റെയും മുതല്‍ക്കൂട്ടാണ്. കാരണം എല്ലാ ചിന്തകള്‍ക്കും അപ്പുറത്തു മനുഷ്യനെ മനുഷ്യനായി കാണുവാനുള്ള തലപര്യം സാംസ്‌കാരിക സംഘടനകള്‍ക്കുണ്ട്. അമേരിക്കന്‍ മലയാളികളുടെ ജീവിതത്തെ സ്പര്‍ശിക്കുകയും അവരുടെ കലാ സാംസ്‌കാരിക മേഖലകളില്‍ വലിയ സ്വാധീനം സൃഷ്ടിക്കുകയും ചെയ്ത സംഘടനയാണ് ഫൊക്കാന. ഫൊക്കാന നേതൃത്വ രംഗത്തേക്ക് കൊണ്ടുവന്ന എത്രയോ നേതാക്കള്‍ ഇന്ന് മറ്റു പല സംഘടനകളുടെയും തലപ്പത്ത് പ്രവര്‍ത്തിക്കുന്നു. അതും ഫൊക്കാനയുടെ നേട്ടം തന്നെ.
പക്ഷെ ഫൊക്കാന, കാനഡ കണ്‍വന്‍ഷന്‍ വരെ അമേരിക്കന്‍ മലയാളി കളിക്കിടയില്‍ ഒരു മികച്ച പ്രഭാവത്തോടെ വന്ന സമയത്താണ് തെരഞ്ഞെടുപ്പ് കോലാഹലവുംമാറ്റിവക്കലുമൊക്കെ ഉണ്ടായത്.പ്രതിഛായ തന്നെ സംഘടന കളഞ്ഞു കുളിച്ചു. ചിലര്‍ക്ക് പ്രതിഛായ പ്രശ്‌നമല്ലായിരിക്കാം.
പിന്നീട് നടക്കുന്നത് വാഗ്‌വാദങ്ങളും ചക്കളത്തി പോരാട്ടങ്ങളുമാണ്. വീണ്ടും ഒക്ടോബര്‍ 15 നു തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുമ്പോള്‍ അണിയറയില്‍ എന്തെല്ലാം നാടകമാണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.
പ്രത്യക്ഷത്തില്‍ മത്സരത്തില്‍ മാധവന്‍ നായരും തമ്പി ചാക്കോയും പ്രസിഡന്റ് സ്ഥാനാര്‍ഥികളായിരംഗത്തുണ്ട്. രണ്ടുപേരും സമവായത്തിലൂടെ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചവരാണ്. പക്ഷെ കളം മാറി. കടുത്ത പോരാട്ടത്തിലേക്കു കടക്കുമ്പോള്‍ അണിയറയില്‍ പലരും പലതും പറയുന്നു.
പ്രത്യക്ഷത്തില്‍ പറയുന്നില്ലെങ്കിലും ഫോക്കനാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ പ്രധാന കാരണമായി പറയുന്നത് ജാതീയമായ തരം തിരിവുകള്‍ ആണ്. ഇത് രഹസ്യമായി പലരുംഅംഗീകരിക്കുന്നുമുണ്ട്. പക്ഷെ ഇക്കൂട്ടര്‍ വിചാരിക്കേണ്ട ഒന്നുണ്ട്. വളരെ കഷ്ടപ്പെട്ട് മലയാളികളുടെ ഉന്നമനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയെ കണ്‍വന്‍ഷന്‍ സമയത്ത് കൈക്കലാക്കാന്‍ വേണ്ടി ഇത്തരം ഒരു ആരോപണം ഉണ്ടാക്കേണ്ട കാര്യം ഉണ്ടായിരുന്നുവോ.

കാനഡാ കണ്‍ വന്‍ഷന്‍ നല്ലൊരു കണ്‍വന്‍ഷന്‍ ആയിരുന്നു. ചില പരാതികള്‍ ഉണ്ടായിരുന്നുവെന്നതു മറക്കുന്നില്ല. അവയൊക്കെ പോട്ടെ. തമ്പി ചക്കോയെയും മാധവന്‍ നായരെയും പോലെ ഉള്ള വ്യക്തിത്വങ്ങളെഫൊക്കാനയുടെ തെരഞ്ഞെടുപ്പ് ഗോദയിലേക്കു കൊണ്ടുവന്നവര്‍ അവരെ ഇപ്പോള്‍ ജോക്കര്‍ കളിപ്പിക്കുകയല്ലേ. അത് ഫൊക്കാന പോലെയുള്ള സംഘടനകള്‍ക്കു ചേര്‍ന്നതല്ല.
ഇലക്ഷന്‍ ജയിച്ചു ആര് പ്രസിഡാന്റായാലും രണ്ടു വര്‍ഷം കൊണ്ട് നല്ലൊരു തുക പ്രസിഡന്റിന്റെ പോക്കറ്റില്‍ നിന്നും പോയി കിട്ടും. കണ്‍വന്‍ഷനില്‍ മൈക്ക് പിടിക്കാന്‍ വരുന്നവര്‍ക്ക് ഇതൊരു പ്രശ്‌നമല്ല.
അതുകൊണ്ടു വോട്ടു ചെയ്യാന്‍ വരുന്നവര്‍ ഈ കാര്യങ്ങള്‍ ഒക്കെ ചിന്തിക്കണം. ഒന്നുകില്‍ വോട്ടിനു വരാതിരിക്കുക. ഇല്ലങ്കില്‍ രണ്ടു പാനലിലെയും മികച്ച സംഘാടകര്‍ക്ക് വോട്ടു ചെയ്യുക. ഫൊക്കാനയെ നയിക്കുവാന്‍ പ്രാപ്തിയുള്ളവര്‍ക്കു വോട്ടു ചെയ്യുക. രണ്ടു പാനലിലെയും ഒരു സങ്കര സമൂഹം ഇനി ഫൊക്കാനയെ നയിക്കട്ടെ.
Join WhatsApp News
foman 2016-10-02 13:09:20
ഫോമായിലും സ്ഥിതി മെച്ചമല്ല. ഒക്ടോബര്‍ 15-നു ചിക്കാഗോയില്‍ അധികര കൈമാറ്റം എന്നു കരുതി. പക്ഷെ നിലവിലുള്ള ഭരണ സമിതിന്‍ അങ്ങോട്ടു പോകുന്നില്ല. പേടിയുണ്ട്. അവര്‍ അധികാര കൈമാറ്റം 29-നു ഫോര്‍ട്ട് ലോഡര്‍ഡേയ്‌ലില്‍ (ഫ്‌ളോറിഡ) വച്ചിരിക്കുന്നു. അതിനു പോകുന്നില്ലെന്നു പുതിയ ഭരണ സമിതി...ആകെ പ്രശ്‌നം. 
Ponmelil Abraham 2016-10-03 04:40:01
A very good message.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക