Image

സ്വാശ്രയ പ്രവേശനം: സര്‍ക്കാര്‍ സമീപനം തെറ്റെന്ന്‌ വിഎസ്‌

Published on 02 October, 2016
സ്വാശ്രയ പ്രവേശനം: സര്‍ക്കാര്‍ സമീപനം തെറ്റെന്ന്‌ വിഎസ്‌

തിവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്ന്‌ മുതിര്‍ന്ന സി.പി.എം നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍.

ഇതിനു പുറമെ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ യു.ഡി.എഫ്‌ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു. എന്നാല്‍, വി.എസിന്‍റെ പ്രസ്‌താവനയോട്‌ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല.

Join WhatsApp News
Aniyankunju 2016-10-02 10:52:54
FWD: ....എസ്‌ബി‌ടിയെ എസ്‌ബി‌ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത്. ഈ പ്രതികരണം UDF  MLA മാര്‍ നടത്തുന്ന സ്വാശ്രയ  സമരത്തെ സംബന്ധിച്ചാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത കൊടുക്കുകതും ചര്‍ച്ച നടത്തുകയും ചെയുകയാണുണ്ടായത്. താന്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ തന്‍റേതാണെന്ന് വരുത്തി സര്‍ക്കാറും താനും രണ്ട് തട്ടിലാണെന്ന് വ്യാജ ധാരണ സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. ഇത് തന്നെയും സര്‍ക്കാറിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്രസ്താവനയുടെ നിജസ്ഥിതി മനസിലാക്കാതെ കാളപെറ്റെന്ന് കേട്ടതോടെ ചിലര്‍ കയറെടുക്കുകയായിരുന്നെന്നും വി എസ്  പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക