നിത്യാമേനോന് വീണ്ടും വിലക്ക്
FILM NEWS
12-Feb-2012
FILM NEWS
12-Feb-2012

ചലച്ചിത്രതാരം നിത്യാമേനോനെതിരെ വീണ്ടും 'വിലക്ക്' ഭീഷണി. നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും നിത്യമേനോന് വിലക്ക് ഏര്‍പ്പെടുത്തി. നിത്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്യരുതെന്ന് അവശ്യപ്പെട്ട് സംഘടന സര്‍ക്കുലര്‍ അയച്ചു. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി, അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്.
അതിനാല്‍ ബാച്ചിലര്‍ പാര്‍ട്ടിയും, ഉസ്താദ് ഹോട്ടലും റിലീസ് ചെയ്യരുതെന്നാണ് രഹസ്യ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് നിലനില്‍ക്കെ നിത്യയെ അഭിനയിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് വിതരണക്കാരില്‍ സമ്മര്‍ദം ചെലുത്തി ബാച്ചിലര്‍ പാര്‍ട്ടിയും ഉസ്താദ് ഹോട്ടലിന്റെയും റിലീസ് തടയാന്‍ ഒരുങ്ങുന്നത്. ടി.കെ രാജീവ് കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു പ്രമുഖ നിര്‍മ്മാതാവിനോട് നിത്യ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് താരത്തെ വിലക്കിയത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments