Image

കനത്ത മഞ്ഞുവീഴ്‌ച: ഇറ്റലയില്‍ മരിച്ചവരുടെ എണ്ണം 70 കഴിഞ്ഞു

Published on 12 February, 2012
കനത്ത മഞ്ഞുവീഴ്‌ച: ഇറ്റലയില്‍ മരിച്ചവരുടെ എണ്ണം 70 കഴിഞ്ഞു
ലണ്ടന്‍: കനത്ത മഞ്ഞുവീഴ്‌ചയും അതിശൈത്യവും മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. പലസ്ഥലങ്ങളിലും ഗതാഗതവും വാര്‍ത്താവിതരണബന്ധവും പൂര്‍ണമായും തടസപ്പെട്ടു. റോമില്‍ സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്‌.

റോമില്‍ നിന്നുള്ള പകുതിയോളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്‌ട്‌. ട്രെയിന്‍ ഗതാഗതവും ഏതാണ്‌ട്‌ പൂര്‍ണമായും നിലച്ചു. പല സ്ഥലങ്ങളിലും താപനില മൈനസ്‌ 30 ഡിഗ്രിയിലെത്തി. രാജ്യത്ത്‌ ഒരാഴ്‌ചകൂടി ഈ നില തുടര്‍ന്നേക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക