Image

റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി

തോമസ് പാലിച്ചേരില്‍ Published on 29 September, 2016
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മരിയന്‍ ഷ്‌റെയിന്‍ ദേവാലയത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാളിന് വര്‍ണ്ണാഭമായ പരിസമാപ്തി. സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച വൈകീട്ട് പിറവം പള്ളി വികാരി ഫാ.തോമസ് ആദോപ്പിള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റത്തോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഞായറാഴ്ച 3.30ന് ആഘോഷമായ തിരുന്നാള്‍ റാസ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി, ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ഫാ.റിജൊ ജോണ്‍സണ്‍ എസ് വി ഡി, ഫാ.സാബു മാലിതുരുത്തേല്‍, ഫാ.തോമസ് ആദോപ്പള്ളി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തിരുന്നാള്‍ സന്ദേശം ഫാ.സാബു മാലിതുരുത്തേലും, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം ഫാ.തദേവൂസ് അരവിന്ദത്തും നിര്‍വ്വഹിച്ചു.
തുടര്‍ന്ന് മരിയന്‍ ഷ്‌റയിന്‍ ചാപ്പലിലേയ്ക്ക് നടത്തപ്പെട്ട തിരുന്നാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരവും, ക്യൂന്‍സ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ ചെണ്ട-ശിങ്കാരിമേള സംഘത്തിന്റെ വാദ്യമേളം തിരുന്നാള്‍ ആഘോഷപൂര്‍വ്വമാക്കി. 

തിരുന്നാളിനോടനുബന്ധിച്ച് മിഷനുവേണ്ടി ജോയി വാഴമലയില്‍ സ്വയം രൂപകല്പന ചെയ്ത് നേര്‍ച്ചയായി നല്‍കിയ മാതാവിന്റെ രൂപക്കൂട് പ്രദക്ഷിണത്തിന്റെ മാറ്റുക്കൂട്ടി.
പരിശുദ്ധ ദേവമാതാവിന്റെ ഒരു ദേവാലയം ഉണ്ടാകണമെന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പള്ളി തിരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഉന്നയിച്ചപ്പോള്‍, തിരുന്നാളില്‍ സംബന്ധിച്ച പലരും വിലപിടിപ്പുള്ള സ്വര്‍ണ്ണമാല മുതല്‍ വലിയ തുകകള്‍ വരെ ദേവാലയ നിര്‍മ്മാണത്തിലേയ്ക്ക്  സംഭാവന ചെയ്തു. കൂടാതെ ഏലയ്ക്കമാല ന്യൂജേഴ്‌സി, കണക്ടികട്ട്, ക്യൂന്‍സ്, വെസ്റ്റ്‌ച്ചെസ്റ്റര്‍, റോക്ക്‌ലാന്റ് എന്നീ ക്‌നാനായ മിഷനുകളിലെ അംഗങ്ങള്‍ സജീവമായി പങ്കെടുത്ത്, 42,000 ഡോളറിന് ലേലം ചെയ്തതും പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹമായി കരുതുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പള്ളി പറഞ്ഞു.

നാല്പതു പ്രസുദേന്തിമാര്‍ ഏറ്റെടുത്ത് നടത്തിയ തിരുന്നാള്‍, വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു.

തിരുന്നാളില്‍ പങ്കെടുത്ത ഏവര്‍ക്കും മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പള്ളി, കൈക്കാരന്‍മാരായ സിബി മണലേല്‍, ഫിലിപ്പ് ചാമക്കാല, ട്രേയ്‌സി മണിമല, തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നന്ദി പറഞ്ഞു.

സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
Join WhatsApp News
Ponmelil Abraham 2016-09-30 12:24:16
Prayerful compliments and wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക