Image

ഒരു അമളി (കഥ: ബി. ജോണ്‍ കുന്തറ ഹൂസ്റ്റണ്‍, ടെക്‌സസ്)

Published on 29 September, 2016
ഒരു അമളി (കഥ: ബി. ജോണ്‍ കുന്തറ ഹൂസ്റ്റണ്‍, ടെക്‌സസ്)
സെന്‍റ് അഗസ്റ്റിന്‍സ് യുത്ത്ക്ലബ് എന്നായിരുന്നു ഞങ്ങളുടെ കലാസാംസ്കാരിക സംഘടനയുടെ പേര്. ഇത് ഞങളുടെ ഇടവകപള്ളി ആയ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരുസംഘടന ആയിരുന്നു. ഹൈസ്കൂളുകളിലും പ്രീഡിഗ്രി കോളേജുകളിലും പടിച്ചിരുന്ന ഈദേശത്തെ കത്തോലിക്കാ യുവാക്കള്‍ അവധിക്കാലങ്ങളില്‍ വൈകുന്നേരം സമയം ചിലവഴിക്കുന്നത്   ക്ലബ്ബില്‍ ആയിരുന്നു.

ഞാന്‍ പറയുന്ന കാലഘട്ടം വര്‍ഷം 1966 എന്നു പറയാം. അന്നൊന്നും കമ്പ്യൂട്ടര്‍ ഇല്ല ടെലിവിഷ ന്‍ ഇല്ല ഞങളുടെ നാട്ടില്‍ ഈ ക്ലബ്ബില്‍ എന്നും വൈകുന്നേരം ഒന്നിച്ചു കൂടി ചീട്ടുകളിക്കുക, മറ്റു കായിക പ്രക്രിയകളില്‍ പങ്കുചേരുക ഇതെല്ലാം ആയിരുന്നു ഞങ്ങളുടെ അന്നത്തെ നേരം പോക്കുകള്‍ .
ആകെ ഉണ്ടായിരുന്ന മറ്റൊരു വിനോദം റേഡിയോ കേള്‍ക്കുക. അതും ഏതാനും വീടുകളില്‍ മാത്രമേ അന്നു റേഡിയോ ഉള്ളു ..അന്നത്തെ സ്‌നേഹിതരില്‍ ഏതാനുംപേര്‍ കലാപ്രേമികളും  ഉണ്ടായിരുന്നു. ഒരുവര്‍ഷം പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു ഒരുനാടകം അവതരിപ്പിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. അന്നിരുന്ന അച്ഛനും അതില്‍ താല്പര്യം കാട്ടി. ഞങ്ങളുടെ അറിവില്‍ ഈ ഇടവകയില്‍ ആദ്യമായിട്ടായിരുന്നു ആ ഒരു സംരഭം. നാടകം തിരഞ്ഞെടുക്കുന്ന ജോലി ഞാന്‍ ഏറ്റെടുത്തു

ഞങ്ങളുടെ വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നു. ഇന്നു ടീവി കാണുന്നതു പോലെ അന്നു റേഡിയോ നാടകങ്ങള്‍ കേള്ക്കുന്നതിനായിരുന്നു എന്റെ താല്‍പ്പര്യം . റേഡിയോയില്‍ നാടകങ്ങള്‍ കേള്‍ക്കുക എന്റെ  സ്ഥിരം പരിപാടി ആയിരുന്നു. ആകാശവാണി ആ കാലങ്ങളില്‍ എല്ലാ ആഴ്ചയും നാടകങ്ങള്‍ പ്രക്ഷേപിച്ചിരുന്നു.  ഒരുദിവസം 
 പ്രക്ഷേപിക്കപ്പെട്ടതു സി.എല്‍ ജോസിന്റെ ഒരുനാടകം. അതിന്റെ ഇതിവൃത്തം, ഒരുചിത്രകലാകാരന്‍ തനിക്കു കിട്ടിയ അവാര്‍ഡ്പത്രവും ആയി വീട്ടില്‍ വരുമ്പോള്‍ കരയുന്ന കുഞ്ഞിന്റെ ശബ്ദം ആണ് കേള്‍ക്കുന്നത് . ഭാര്യ ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു പറയുന്നു കുഞ്ഞിനു പനി കൂടി എന്തെകിലും ചെയ്യണം . ഇയാള്‍ക്ക്ഒരു പൈസ പോലും കീശയില്‍ ഇല്ല. എന്തു ചെയ്യും? ഭാര്യ ചോദിച്ചു അവര്‍ രൂപ ഒന്നും സമ്മാനം ആയി  തന്നില്ലേ എന്ന്.? ഇതുകേട്ട് കലികേറിയ കലാകാരന്‍ തനിക്കു കിട്ടിയ അവാര്‍ഡ്പത്രം എടുത്തിട്ടു പറയുന്നു നിങ്ങളുടെ ഈ വിലയില്ലാ കടലാസ് ആര്‍ക്കു വേണം ഒരു പത്തു രൂപാ സമ്മാനമായി തന്നിരുന്നെങ്കില്‍ എന്റെ കുഞ്ഞിന് മരുന്നെങ്കിലും വാങ്ങുവാന്‍ പറ്റിയേനെ എന്നു പറഞ്ഞു ആകടലാസു കീറിക്കളയുന്നു .

എനിക്ക് അന്നുകേട്ട റേഡിയോ നാടകത്തിലെ കഥ വളരെ ഇഷ്ട്ടപ്പെട്ടു. എന്റെ നാടകം തിരച്ചില്‍ നടക്കുന്ന സമയം ഈ കഥ നല്ലതാണല്ലോ എന്നുതോന്നി എന്റെ സുഹൃത്തും ഒരുകലാകാരന്‍കൂടി ആയ സേവ്യറിനോട് 
കഥ  അന്നു സന്ധ്യക്കുതന്നെ പറഞ്ഞു. ഒരു പ്രശ്‌നം ഞങ്ങള്‍ കണ്ടതു ഒരേകാങ്കം മാത്രം. പെരുന്നാളിന് അല്‍പ്പം കൂടിദീര്‍ഘിച്ച ഒരു കഥവേണം. എങ്കിലേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടൂ.

ഇതിനു ഒരുപോം വഴി കണ്ടത് ഇതാണ്. വേറെ ഒന്നു രണ്ടു രംഗങ്ങള്‍ കൂടിഎഴുതി ചേര്‍ക്കുക. അങ്ങനെ ഞാന്‍ ഏകാങ്ക നാടകം മൂന്നു രംഗങ്ങളുള്ള ഒരു നാടകം ആക്കിമാറ്റി. മൂന്നു പുതിയ കഥാപാത്രങ്ങളെയും സൃഷ്ട്ടിച്ചു. പെരുന്നാളിനു നാടകം അവതരിപ്പിച്ചു. നാടകം കണ്ടവര്‍ക്കെല്ലാം ഒരുപാടു ഇഷ്ടപ്പെട്ടു.

ഈ സമയം പള്ളിയിലെ വികാരി അച്ഛന്‍ വഴി അറിഞ്ഞു കേരളാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം ഇരിഞ്ഞാലക്കുടയില്‍ നടക്കുന്നു. അതില്‍ ഒരുനാടക മത്സരംഉണ്ടെന്നും ഞങ്ങള്‍ അറിഞ്ഞു. വികാരി അച്ഛനെ സമീപിച്ചു ഈ നാടകം ഞങ്ങള്‍ക്ക് ഇരിഞ്ഞാലക്കുടയില്‍ മത്സരത്തിന്‌ കൊണ്ടുപോകുന്നതിനെക്കുറിച്ചു ആലോചിച്ചു. അച്ഛന് സന്തോഷം.   അങ്ങേര്‍ അതിനുവേണ്ട എല്ലാ ഒത്താശകളും നടത്തി .

അങ്ങനെ ഞങ്ങള്‍ "പ്രശംസാപത്രം' എന്ന നാടകം അരങ്ങേറുന്നതിനു ഇരിഞ്ഞാലക്കുടയില്‍ എത്തി . സമ്മേളനത്തിന്റെ അവസാന ദിവസം സന്ധ്യസമയത്തു നാടകങ്ങള്‍ അരങ്ങേറുന്നു എന്നു ഞങ്ങളെ ഭാരവാഹികള്‍ അറിയിച്ചു . മേക്കപ്പ് എല്ലാം അണിഞ്ഞു ഞങ്ങള്‍ ആറുമണിക്ക് തയ്യാറായി . നാടകങ്ങള്‍ തുടങ്ങുന്നു . ഒരാള്‍ സ്‌റ്റേജില്‍ വന്നു അറിയിച്ചു മൂന്നുനാടകങ്ങള്‍ ഉണ്ട് മത്സരത്തിന് ഞങ്ങളുടെ നാടകം രണ്ടാമത്. അതിനിശേഷം അദ്ദേഹംപറഞ്ഞു നാടകങ്ങള്‍ വിലയിരുത്തുന്നത് പ്രശസ്ത നാടക കൃത്തു സി.എല്‍. ജോസും പിന്നെ മറ്റൊരാളുടെ പേരും പറഞ്ഞു ആ പേര് ഞാന്‍ ഓര്‍ക്കുന്നില്ല.

സി.എല്‍. ജോസ് എന്ന പേരു  എന്നേയും സേവ്യറിനേയും ഞെട്ടിച്ചു . ദൈവമേ സി.എല്‍. ജോസിന്റെ നാടകം അല്ലെ ഞങ്ങള്‍ വളച്ചൊടിച്ചു മറ്റു കഥാപാത്രങ്ങളെ കുത്തിതിരുകി വലിച്ചു നീട്ടി ഇവിടെ അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നിരിക്കുന്നത്. അദ്ദേഹത്തിന് എന്തു തോന്നും. സമ്മാനം കിട്ടുകയില്ല എന്നത് ഉറപ്പു തന്നെ . പിന്നത്തെ പേടി സി.എല്‍. ജോസ് ഞങ്ങളെ പരസ്യമായി ശകാരിക്കുമോ കുറ്റപ്പെടുത്തുമോ എന്നെല്ലാം ആയിരുന്നു.

എന്തായലും പാണാപള്ളയില്‍ നിന്നും കച്ചകെട്ടി ബോട്ടും വണ്ടിയും എല്ലാം കയറി പണവും മുടക്കി ഇവിടെ വന്നിട്ടു നാടകം അരങ്ങേറാതെ പോകുന്നില്ല എന്ന ുതീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. മൂന്നു നാടകങ്ങളുടേയും അവതരണം കഴിഞ്ഞു. എന്റെ ചങ്കു വേഗത്തില്‍ ഇടിക്കുവാന്‍ തുടങ്ങി കര്‍ത്താവെ സമ്മാനം കിട്ടിയില്ല എങ്കിലും അപമാനം കിട്ടരുതേ എന്നു പ്രാര്‍ത്ഥിച്ചു.

സി.എല്‍. ജോസ് തന്നെ ആണു ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനു സ്‌റ്റേജില്‍ വന്നത് . എല്ലാ നാടകങ്ങളും നന്നായിരുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു കുറെ ആശ്വാസം ആയി . സമ്മാനം കിട്ടിയില്ല എങ്കിലും സങ്കടം ഇല്ലാ . ഞങ്ങളെ എല്ലാവരേയും ഞെട്ടിപ്പിച്ചു അദ്ദേഹം അനൗണ്‍സു ചെയ്തു പ്രശംസാപത്രം എന്ന നാടകത്തിനു ഒന്നാം സമ്മാനം എന്നു . ഇതു കേട്ടുസേവ്യറിനെ കെട്ടിപ്പിടിച്ചു കരഞ്ഞുപോയി . അവാര്‍ഡ് വാങ്ങുന്നതിനു സി.എല്‍. ജോസിന്റെ മുന്നില്‍ എത്തി അദ്ദേഹം ഞങ്ങള്‍ക്കു നൂറുരൂപ ഇട്ട ഒരുകവറും ഒരു സിര്‍ട്ടിഫിക്കറ്റും നല്‍കി.  എന്നിട്ടു ഒരു പുഞ്ചിരിയോടെ ഞങ്ങളോടു പറഞ്ഞു ഈ സിര്‍ട്ടിഫിക്കറ്റ് കീറികളയരുതേ .അദ്ദേഹം വേറെ ഒന്നും പറഞ്ഞില്ല. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. ഞങ്ങള്‍ക്കു സന്തോഷമായി സി.എല്‍. ജോസ് എന്ന ആവലിയ പ്രതിഭയുടെ മുന്നില്‍ നിന്നും ഞങ്ങള്‍ പതിയെ നടന്നകന്നു .

ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍, ടെക്‌സാസ്

ഒരു അമളി (കഥ: ബി. ജോണ്‍ കുന്തറ ഹൂസ്റ്റണ്‍, ടെക്‌സസ്)
Join WhatsApp News
ഉലകംതറ 2016-09-29 10:33:31

അമേരിക്കൻ എഴുത്തുകാർക്ക് വേണ്ടത് പണംഅല്ല. അവാർഡു ഒരുമാസം പലക ആണെങ്കിൽ അടുത്തമാസം വേണ്ടത് പൊന്നാടയാണ്. പക്ഷെ അത് അത്ര എളുപ്പം അല്ല. അതിനു കണക്ഷൻ വേണം. അല്ലെങ്കിൽ ലോബീയിങ് നടത്താൻ ആളുവേണം.  ലാനപോലെയുള്ള സംഘടനകൾക്ക് രഹസ്യ ലിസ്റ്റ് ഉണ്ടെന്നാണ് പറയുന്നത്. അതുപോലെ അവരുടെ ആൾക്കാർ ഫോമ ഫൊക്കാന തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്നും പറയുന്നു.  ഞാൻ പറയുന്നതിന്റെ പിന്നിൽ നടക്കുന്ന 'കളികൾ' കുന്തറചേട്ടന് മനസിലാകുന്നുണ്ടല്ലോ? കണ്ടിട്ട് ഒരു പാവത്താനെ പോലെ തോന്നുണ്ട് അതുകൊണ്ടു ചോദിച്ചതാ.  ലേഖനൊം കവിതേം ഒക്കെ എഴുതി (വായിതോന്നുന്നത് എഴുതിയാൽ മതി) ഇവരുടെ മീറ്റിങ്ങുകൾ അറ്റന്റ് ചെയ്യുക (നോക്കിയിരുന്നാൽ ചീപ്പ് ടിക്കറ്റ് കിട്ടും) മീറ്റിങ്ങുകൾ ചിലപ്പോൾ, ന്യൂ ജേഴ്‌സി, ന്യൂയോർക്ക്, ഡാളസ്, തുഞ്ചത്ത് എഴുത്തച്ഛന്റെ നാടായ ഇടുക്കി, കുഞ്ഞൻനമ്പ്യായരുടെ നാടായ ഇരിങ്ങാലക്കുട തുടങ്ങിയ സ്ഥലനങ്ങളിലും വടക്കും. എന്തായാലും ഇത്തിരി കാശുമുടക്കുണ്ട്. കുറേക്കഴിയുമ്പോളെ ലാഭം കിട്ടാൻ തുടങ്ങുകയുള്ളു. എന്തായാലും ചേട്ടൻ സാഹിത്യരചന തുടരുക.

സസ്നേഹം
ഉലകംതറ 



തൃപ്പൂണിത്തറ 2016-09-29 11:31:15
എന്തിനാണ് ഉലകംതറെ നിങ്ങൾ തുഞ്ചത്തെഴുത്തച്ഛന്റെ ഇടുക്കിയാണെന്നും കുഞ്ചൻ നമ്പ്യായരുടെ നാട് ഇരിങ്ങാലകുടയാണെന്നുമൊക്കെ എഴുതിവിടുന്നത്.  ആ പാവത്താൻ ടിക്കെറ്റൊക്കെ എടുത്ത് അവിടെ ചെല്ലുമ്പോൾ ആട് കിടന്നിടത്ത് പൂട ഇല്ലെന്നു പറഞ്ഞപോലത്തെ ഗതിയാകും. ഉപദ്രവിചില്ലേലും ഉപകാരം ചെയ്യാതിരിക്കുക.

James Mathew, Chicago 2016-09-29 12:09:41
വയസ്സൻ കാലത്താണല്ലോ ഓരോ എഴുത്തുകാരും
അമേരിക്കൻ മലയാളി സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നത്?  പെൻഷൻ പറ്റുമ്പോൾ
സാഹിത്യം തുടങ്ങാമെന്ന് അമേരിക്കൻ മലയാളികൾ കണ്ടു പിടിച്ചെന്ന് വാർത്ത
അന്തർദേശീയ തലത്തിൽ വരേണ്ടതാണ്.
ഇ മലയാളി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുക.
എഴുത്തുകാരുടെ എണ്ണം കൂടി വരുന്നു. ബി
കുന്തറ ചേട്ടന് വായനക്കാരുടെ സ്വാഗതം. ഇവിടെ ഒരു കവിയും ഇരുപത് വര്ഷം അജ്ഞാതവാസം
വരിച്ചുവത്രെ.
Vayanakkaran 2016-09-29 14:01:33

Mookkil panji vekkaraya kure American ezhuthukar. Arko enthino vendi ezhuthi koottunnu. Nattil vachu evanokke enthonnezhuthi!!! Epam etha kattil,metha,vazhuthanga,ingane vayil varunna chavarukal ezhuthi nattil poyi pocketil ninnum moneyiraki print cheithu americayilekku kayattumathi. Ee shumbanmarkku ponnadayum palakem kododukkan evide kure vayi nokkikalum!!!


കുറുപ്പംതറ 2016-09-29 16:17:40
ഞാൻ ഒരു അഭിപ്രായം എഴുതിയിട്ട് അതിടാൻ എന്താണ് പത്രാധിപരെ വിഷമം? ഞാനും ഒരു തറയല്ലേ ?

വിദ്യാധരൻ 2016-09-29 16:30:42
എഴുതുന്നവർ എഴുതട്ടെ സ്നേഹിതരെ 
പഴിക്കുന്നതെന്തിനവരെ?
അഴകുകുണ്ടു കൂടാതെ സത്യമുണ്ട് 'അമളി'യിൽ 
വീഴണം പണം കീശയിൽ, 'പലക' കൊരണ്ടിയാക്കാം 
എഴുത്തുകാർ എന്ന് വീരവാദം 
മുഴക്കുന്നു ചിലർ എന്നാൽ 
എഴുതിയ്ക്കുന്നു അന്യരെകൊണ്ട് 
കഴുതകളാക്കുന്നു വായനക്കാരെ
ചന്തമുണ്ട് ലേഖനത്തിന്, പാവം 
കുന്തറക്കും കൊടുക്കണം 'പലക'യൊന്ന് 
അന്തംവിടട്ടെ അവാർഡു വീരന്മാർ
മന്ദബുദ്ധികൾ മനുഷ്യരെ വെടക്കാക്കുന്നോർ

Joseph Padannamakkel 2016-09-29 18:40:24
ഈ ലേഖനത്തിനെയും ലേഖകനെയും പരിഹസിച്ച് അഭിപ്രായമെഴുതിയവരെല്ലാം ചെറുപ്പക്കാരെന്നു മനസിലാക്കുന്നു. സുകുമാർ അഴീക്കോട് ചെറുപ്പമായിരുന്ന കാലങ്ങളിൽ 'ജി ശങ്കരക്കുറുപ്പ്‌ കവിയല്ല, സാഹിത്യകാരനുമല്ല' എന്നൊക്കെ  പരിഹസിച്ചെഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും ഓർമ്മിക്കുന്നുണ്ട്. എഴുത്തുകാരെ പരിഹസിക്കുന്നത് യുവതലമുറകൾക്ക് എന്നുമൊരു രസമായിരുന്നുവെന്നു കാണാം. പോരാഞ്ഞിട്ട് കുന്തറയെന്ന പേരുംകൂടിയാകുമ്പോൾ പേരു തന്നെ  വിചിത്രമായി തോന്നും. ശ്രീ കുന്തറ സൂചിപ്പിച്ച കാലഘട്ടത്തിൽ വളർന്നവർക്കെല്ലാം ഈ കഥ ഒരു ഓർമ്മപുതുക്കൽകൂടിയെന്നും മനസിലാക്കണം. 

ചെറുപ്പകാലങ്ങളിലെ അമേരിക്കൻ ജീവിതകാലത്തു ഒരുവനിൽ എഴുതാനുള്ള കഴിവുണ്ടെങ്കിലും ടെൻഷൻ പിടിച്ച ജീവിതത്തിൽ അതിനു സാധിക്കില്ലായിരുന്നുവെന്നതാണ് സത്യം. നാട്ടിൽ ഒമ്പതുമണിയ്ക്ക് ഓഫീസു തുടങ്ങി അഞ്ചുമണിവരെ ജോലി ചെയ്യേണ്ടവർക്ക് പതിനൊന്നു മണിക്ക് ഓഫീസിൽ വന്നു മൂന്നു മണിയ്ക്ക് മടങ്ങി പോകാമായിരുന്നു. അമേരിക്കൻ സായിപ്പിന്റെ നാട്ടിൽ ആ വിളവ് ചെലവാകില്ല. 

എഴുത്തുകാരെന്നു പറഞ്ഞാൽ മടിയന്മാരുടെ ഒരു വിനോദവും കൂടിയാണ്. കുറച്ചു ഭാഷയുടെ ഒഴുക്കു വന്നാൽ എല്ലാ മനുഷ്യരിലും ഒരു എഴുത്തുകാരൻ കുടികൊള്ളുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എഴുതാൻ സമയവും സൗകര്യങ്ങളും ഒത്തു വരണം. കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരുന്ന അമേരിക്കൻ മലയാളിക്ക് അത് സാധിക്കില്ലായിരുന്നു. വിശ്രമ ജീവിതത്തിൽ അവരെഴുതുന്ന ലേഖനത്തിൽ പഴയ കാലകഥകളും അവതരണങ്ങളും കാണും. ശ്രീ കുന്തറ അതിവിടെ വ്യക്തമായി വിവരിച്ചിട്ടുമുണ്ട്. സാഹിത്യ വാസനയുള്ള നൂറുകണക്കിനു മലയാളികൾ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. അവരുടെ അനുഭവജ്ഞാനം പകരാൻ അവസരം കൊടുക്കുന്ന 'ഈമലയാളി' പോലുള്ള പത്രങ്ങളെ അനുമോദിച്ചേ പറ്റൂ. അവാർഡും ഫലകവും കിട്ടാൻ എഴുതുന്നവർ പരമ വിഡ്ഢികളുമെന്നും കരുതണം. 

കുന്തറയുടെ കഥയിൽ പറഞ്ഞപോലെ ഒരു കാലത്തു സ്ഥലത്തെ പ്രധാന ദിവ്യൻ പള്ളികളിലെ  വികാരിയായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും കുടുംബകാര്യങ്ങളിലും തീർപ്പുകൽപ്പിക്കാൻ പള്ളിമേടയിൽ സമ്മേളിക്കുമായിരുന്നു. കാരണം, അക്കാലഘട്ടത്തിൽ ഹൈസ്‌കൂൾപോലും പഠിച്ചവർ ചുരുക്കമായിരുന്നു. സിനിമായൊക്കെ കാണണമെങ്കിൽ പട്ടണങ്ങളിൽ പോകണമായിരുന്നു. പെൺകുട്ടികൾ സിനിമയ്ക്ക് പോയാൽ പള്ളിയിലച്ചൻ പ്രശ്നങ്ങളുമുണ്ടാക്കിയിരുന്നു. മിശിഹാ ചരിത്രം, പുണ്യവാന്മാരുടെ കഥകളൊക്കെ നാടകങ്ങളായി അവതരിപ്പിക്കാൻ കുട്ടികളെ വേഷവും കെട്ടിക്കുമായിരുന്നു. ആകെയുള്ള ഇലക്ട്രോണിക്കുപകരണം പണക്കാരുടെ വീട്ടിലുള്ള റേഡിയോ മാത്രം. വിദ്യുച്ഛക്തി വരുന്നതിനുമുമ്പ് പാട്ടു കേൾക്കാൻ അന്നത്തെ കുട്ടികൾ ഗ്രാമഫോണിനു ചുറ്റും കൂടുമായിരുന്നു. ശ്രീ കുന്തറ സ്വന്തം അനുഭവത്തിൽകൂടി ഈ കഥകളൊക്കെ തന്മയത്വമായി  ലേഖനത്തിൽ പരാമർശിച്ചിട്ടുമുണ്ട്. ശ്രീ കുന്തറയുടെ സ്വന്തം അനുഭവകഥ മുതിർന്ന തലമുറയിലുള്ളവരും ഒരു കാലഘട്ടത്തിന്റെ ചരിത്രമറിയാനാഗ്രഹിക്കുന്ന ചെറുപ്പക്കാരും ഇഷ്ടപ്പെടും. നാടകത്തിലെ നായികയെപ്പറ്റിയും വിവരിച്ചിരുന്നെങ്കിൽ ഇത്രയും അപ്രിയമായ വിമർശനങ്ങൾ വരില്ലായിരുന്നു. 
Sudhir Panikkaveetil 2016-09-30 06:19:38
അഭിവന്ദ്യ എഴുത്തുകാരനായ ശ്രീ പടന്നമാക്കൽ സാർ എഴുതിയ കമന്റ് കണ്ടതുകൊണ്ട് എഴുതുകയാണ്. കള്ളപ്പേരിൽ എഴുതുന്നവരുടെ കമന്റിന് മറുപടിയെഴുതിട്ട് എന്ത് കാര്യം.

വയസ്സാൻ കാലത്ത് എഴുതുന്നവെന്നതല്ല അമേരിക്കൻ മലയാളികളുടെ പരാതി.  ഇവിടത്തെ എഴുത്തുകാരുടെ രചനകൾക്ക്  നിലവാരമില്ലാത്തതെന്നാണ്. അതിനു കാരണം എഴുത്തുകാരുടെ മേൽ ചിലർ വീഴ്ത്തിയ ചെളിയാണ്.  ചെളി വീഴ്ത്തിയവരുടെ കയ്യിലെ ചെളി കാലു നക്കികളും, പരദൂഷണവീരനും കൂടി കഴുകി കൊടുത്തു. എഴുത്തുകാർ ആ ചെളിയും താങ്ങി നടക്കുന്നു. ഇവിടത്തെ എഴുത്തുകാർ തമ്മിലും ഒരു കാര്യവുമില്ലാതെ സ്പർദ്ധ പുലർത്തുന്നതും കുറ്റം പറയുന്നവർക് വളമായി.  കുറെ കാലുനക്കികളും, ഒരു പരദൂഷണ വീരനുമുണ്ടെങ്കിൽ ആർക്കും എന്തും പറയാമെന്നു ദുരവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സത്യം സ്വർണ്ണപാത്രം കൊണ്ട് മൂടിയ പോലെ ചെളി വാരിയെറിഞ്ഞവരെ പഴിക്കാതെ ചെളി വന്നു വീണവരെ പരിഹസിക്കുകയും അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർ പരിഹാസ പാത്രമാകുകയും ചെയ്തു. എല്ലാറ്റിന്റെയു ഉറവിടം ന്യുയോർക്കാണെന്നുള്ളത് ദുഃഖ സത്യം തന്നെ.
. താഴെ പറയുന്നത് ശ്രധ്ധിക്കുക. 
1. ഇവിടത്തെ എഴുത്തുകാർ (ഒന്നടങ്കം) കാലമാടന്മാരും,തല്ലിപ്പൊളികളുമാണ്. ( കലാഅകൗമുദിയിൽ വന്നത്) എഴുതിയത് അന്ന് വരെ അമേരിക്കൻ മലയാളികളിൽ ഭൂരിപക്ഷം പേരും (എഴുത്തുകാർ അടക്കം) അറിയപ്പെടാതിരുന്ന വ്യക്തി.
2. കുതിരകളായി നടിക്കുന്ന കഴുതകളാണ് ഇവിടത്തെ എഴുത്തുകാർ ( പാതങ്ങളിലും, വേദികളിലും പറഞ്ഞനത്.
3. അമേരിക്കയിൽ ഒത്തിരി മലയാളി എഴുത്തുകാർ ഉണ്ട്. ഒറ്റയെണ്ണത്തിന് എഴുത്തറിയില്ല ( നാട്ടിലെ ഒരു സാഹിത്യസദസ്സിൽ ഒരു അമേരിക്കൻ മലയാളി (വല്ലപോഴും എഴുതുന്ന) പറഞ്ഞത്.
4. ഇവിടത്തെ എഴുത്തുകാർ വെറും ശുമ്പന്മാർ (ഡോക്ടറേറ്റുള്ള ഒരു വനിതാ, അവരും എഴുതുന്നുണ്ട്.)
5. ഇവിടത്തെ എഴുത്തുകാർ കാശു കൊടുത്ത് എഴുതിപ്പിക്കുന്നു.( ഇവിടത്തെ പ്രമുഖ പത്രങ്ങളിൽ വന്നത്) 
6. ഇവിടെ ആകെ രണ്ട് എഴുത്തുകാരെയുള്ളു. ബാക്കിയൊക്കെ കണക്ക് ( വ്യക്തി, വ്യക്തികൾ) 
7. ഇവിടെ എഴുത്തുകാരില്ല ( എഴുതിയത് ഒരു എഴുത്തുകാരൻ)
8. ഇവിടെ നിരൂപണമില്ല, (പരദൂഷണവീരൻ)
9. നിരൂപണമെന്നാൽ എഴുത്തുകാരെ വ്യക്തിപരമായി അധിക്ഷേപിക്കൽ ആണ്. അല്ലാതെ കൃതിയെക്കുറിച്ചുള്ള പഠനവും നിരൂപകന്റെ അഭിപ്രായം രേഖപ്പെടുത്തലുമല്ല ( പരദൂഷണവീരനും, കാലു നക്കികളും)

ഒരു പരദൂഷണ വീരനും അയാൾ പറഞ് നടക്കുന്നത് വിശ്വസിക്കുന്ന പാവം കാലു നക്കികളും വളരെ കുറവ് വായനക്കാരുമുള്ള അമേരിക്കൻ മലയാള സാഹിത്യരംഗത്ത് എത്ര നല്ല രചനകൾ വന്നാലും അത് ശ്രധ്ധിക്കപ്പെട്ടില്ല. ശ്രീ കുന്തറ നർമ്മത്തിൽ ചാലിച്ച് എഴുതിയ കഥക്ക്  സാഹിത്യപരമായ കമന്റുകൾ വരാതെ അത് വായിച്ചവർ എഴുത്തുകാരെ കുറിച്ച് അവർ കേട്ട വിവരത്തിൽ നിന്നും എന്തെങ്കിലും എഴുതുകയാണ്.  സ്വയം വായിക്കുക, സ്വന്തം അഭിപ്രായങ്ങൾ പറയാൻ  ധൈര്യം കാണിക്കുക. അങ്ങനെ ചെയ്‌താൽ ഇന്നത്തെ ദുരവസ്ഥ മാറിക്കിട്ടും.
വിദ്യാധരൻ 2016-09-30 07:46:26

പരിഹാസം സാഹിത്യത്തിന്റെ ഭാഷയല്ലേ പടന്നമാക്കലേ?  ഇവിടെ കുന്തറ എന്ന വാക്കിലെ 'വിചിത്രത' രസികരായ പലരെയും ഉണർത്തിയിരിക്കുന്നു. ഉലകംതറയും, തൃപ്പൂണിത്തറയും, കുറുപ്പംതറയും കുന്തറയിലെ 'തറ' എന്ന വാക്കിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിടുമ്പോൾ, തീർച്ചയായും വായനക്കാർ കുലുങ്ങി ചിരിച്ചു കാണും. കാര്യം 'തറ' എന്ന വാക്കിന്റെ അർഥം ഓർത്തായിരിക്കും. അല്ലാതെ അതെഴുതിയ ആളുടെ ലേഖനത്തെ പരിഹസിച്ചാണെന്നു എനിക്ക് തോന്നുന്നില്ല. കാരണം ഇവർ എഴുതിയ അഭിപ്രായങ്ങളിൽ ജോൺ കുന്തറയുടെ കഥയുടെ പ്രധാന തന്തുവായ പണമാണ് അവാര്ഡിനെക്കാളും പ്രധാനം എന്നുള്ള ആശയത്തിന്റെ ധ്വനിയുണ്ട്. 'അമളി' (അത് ശരിയായ തലകെട്ടാണോ എന്ന സന്ദേഹം ഇല്ലാതില്ല) വായിച്ചപ്പോൾ കുഞ്ചൻ നമ്പിയാരെ ഓർമ്മ വന്നു
"ദീപസ്‌തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം'  കുന്തറ പണം ചോദിച്ചതിനെ കുറ്റപ്പെടുത്താനാവില്ലല്ലോ?  എന്നാൽ
"അമേരിക്കൻ എഴുത്തുകാർക്ക് വേണ്ടത് പണംഅല്ല. അവാർഡു ഒരുമാസം പലക ആണെങ്കിൽ അടുത്തമാസം വേണ്ടത് പൊന്നാടയാണ്. പക്ഷെ അത് അത്ര എളുപ്പം അല്ല. അതിനു കണക്ഷൻ വേണം."  എന്ന ത്രീപ്പൂണിത്തറയുടെ അഭിപ്രായത്തെ തള്ളിക്കളയാനും ആവില്ല. പണ്ടൊക്കെ ഒരു നല്ല കഥ എഴുതിയാൽ അത് കാശുകൊടുത്ത് വാങ്ങിക്കാൻ ധാരാളം വായനക്കാർ ഉണ്ടായിരുന്നു. അതുപോലെ എഴുത്തുകാർക്ക് ചെറുതെങ്കിലും ഒരു പ്രതിഫലം കിട്ടുമായിരുന്നു.  എന്നാൽ ഇന്നത്തെ സ്ഥിതിവിശേഷം മാറിയിരിക്കുന്നു.  എഴുത്തുകാർ എന്തൊക്കൊയോ എഴുതുന്നു, അവർ തന്നെ സ്വയം പ്രസദ്ധീകരിക്കുന്നു, മീറ്റിംഗുകൾ വിളിച്ചുകൂട്ടി അവാർഡുകൾ കൊടുക്കുന്നു.  സ്വയം പുകഴ്ത്തി നടക്കുന്നു. ആര് വാങ്ങിക്കുന്നു ആര് വായിക്കുന്നു എത്ര പുസ്തകങ്ങൾ വിറ്റഴിയുന്നു  ഇതിനെക്കുറിച്ച്‌ ഒരു സ്ഥിതിവിവര കണക്കുകളും ഇല്ല. ഈ മാനദണ്ഡങ്ങൾ ഇല്ലാതെ നാം എങ്ങനെ ഒരെഴുത്തുകാരനെയും അവരുടെ കൃതികളെയും വിലയിരുത്തും   ഒരു വസ്തുവിന് അതിന്റെ മൂല്യം നഷ്ടപെടുമ്പോൾ അതിലെന്താണ് വില? ഇന്ന് എനിക്ക് അവാർഡ് കിട്ടിയെന്നു എഴുത്തുകാരൻ വിര വാദം മുഴക്കുമ്പോൾ, ഇവിടെയും ആടുജീവിതത്തിനു തുല്യമായ കഥകൾ എഴുതപ്പെടുന്നുണ്ട് അത് വായിക്കപ്പെടാത്തതാണ് എന്ന മുടന്തൻ ന്യായം പറയുമ്പോൾ  പുച്ഛമായി അതിനെ അഭിപ്രായക്കാർ കാണുമന്നതിൽ എന്താണ് തെറ്റ്? പക്ഷെ ഇവിടുത്തെ എഴുത്തുകാരുടെ തെറ്റ് ധാരണ തുറന്നു അഭിപ്രായം പറയുന്നവനെ ഭീഷണിപ്പെടുത്തിയും, ഒതുക്കിയും അവരുടെ കഴിവില്ലായ്മയെ ബലഹീനതയേയും മറച്ചു തങ്ങളുടെ 'കുതന്ത്ര പരിപാടികൾ തുടരാം എന്നാണ്.  നല്ല വായനാക്കാരനെ നല്ലൊരു എഴുത്തുകാരനാവാൻ സാധിക്കുകയുള്ളൂ. അപ്പോൾ വായനക്കാരെ നിസ്സാരായി കാണുന്നതും അവരുടെ അഭിപ്രായങ്ങളെ മാനിക്കാതിരിക്കുന്നതും എഴുത്തുകാരന്റെ ബലഹീനതയാണ്. അതവർ തിരുത്തിയാൽ അവർക്കുകൊള്ളാം.  വായനക്കാരുടെ എണ്ണം കുറഞ്ഞു പോയി എന്ന് വിശ്വസിക്കുന്ന കാലഘട്ടിത്തിലാണ് കൊച്ചുകേരളത്തിൽ ആടുജീവിതത്തിന്റെ അനേകായിരം പതിപ്പുകൾ വിറ്റഴിയുന്നത്. അപ്പോൾ എങ്ങനെ വായനക്കാരെ പ്രതിക്കൂട്ടിൽ നിറുത്തി വിസ്തരിക്കാൻ കഴിയും?
കുന്തറയുടെ അമളി (എന്തായാലും) അമേരിക്കൻ മലയാളി എഴുത്തുകാരുടെ ഒരു പധാന രോഗമായ 'അവാര്ഡിലേക്ക്" ശ്രദ്ധ തിരിച്ചിരിക്കുന്നു. രോഗികളായ എഴുത്തുകാരും വൈദ്യന്മാരായ വായനക്കാരും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാൻ കഴിയാത്തടത്തോളം കാലം മലയാള ഒരു സാഹിത്യത്തിനും ഒരിടത്തും രക്ഷയില്ല.  എഴുത്തുകാരന് ആയിരം അവാർഡുകൾ നേടാം പക്ഷെ അവന്റെ ഒരു പുസ്തകം വിറ്റഴിയുന്നില്ലെങ്കിലോ? അതുകൊണ്ടു കുന്തറ ചെയ്യതാണ് ശരി;
"ദീപസ്‌തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം' 

കുറിപ്പ്:   സുകുമാർ അഴിക്കോട് ജീ. ശങ്കരകുറിപ്പിനെ കളിയാക്കിയതുകൊണ്ടാണ് സാഹിത്യകാരനായത് എന്ന് തെറ്റ് ധരിച്ചു അഭിപ്രായം എഴുതുന്നവർ അതിനു തുനിഞ്ഞാൽ അത് അപകടത്തിലാക്കും. എഴുതുന്നവന്റെയും വായിക്കുന്നവന്റെയും മേധയിൽ എന്തെങ്കിലും ഉണ്ടെങ്കിലേ സരസ്വതി ദേവിയുടെ കടാക്ഷം ഉണ്ടാവുകയുള്ളു .


അസൂയ 2016-09-30 11:44:05
 അസൂയാവൃണം മാന്തുക സധൈര്യം
വായനക്കാരൻ 2016-09-30 09:18:27

ഇവിടെ പേര് വയ്ക്കാതെ എഴുതുന്നവരുടെ ഒരു സമൂഹത്തെ വളർത്തിയത് വിദ്യാധരൻ ആണെന്നാണ് കുഞ്ഞാപ്പു സാർ അദ്ദേഹത്തിന്റെ പുസ്തകമായ വിദ്യാധരനും.... (ഞാൻ വായിച്ചിട്ടില്ല പക്ഷെ ഈ-മലയാളിയുടെ അഭിപ്രായകോളത്തിൽ നിന്ന് വായിച്ചെടുത്തുയത്) പറഞ്ഞിരിക്കുന്നത്. അതിനെ ചൊല്ലി ഇവിടെ വളരെ വിവാദങ്ങൾ ഉണ്ടായി.  പിന്നീട് മാത്തുള്ള എന്ന ഒരാൾ പറഞ്ഞു അന്തപ്പനും അന്ദ്രൂസും ഒക്കെ കള്ളപ്പേരിൽ അറിയപ്പെടുന്നവരാണെന്നു.  ഇപ്പോൾ മാത്തുള്ളയെ കാണാറില്ല പക്ഷെ സ്കെടുൾ കാസ്റ്റിനെ ധാരാളം കാണാറുണ്ട്.  ഒരു നാട്ടിലുള്ളവർ മുഴുവനും കള്ളന്മാരാണെങ്കിൽ പിന്നെ താനെന്തിനാണ് സത്യവാനായിരിക്കുന്നത് എന്ന തോന്നലായിരിക്കാം അദ്ദേഹത്തിനേയും കള്ളനാക്കിയത്. (നിങ്ങളിൽ കള്ളപ്പേരു വച്ചെഴുതാത്തവർ ഞങ്ങളെ കാല്ലെറിയട്ടെ) കള്ളപ്പേരിൽ എഴുതുന്നവർ എല്ലാം കള്ളന്മാരും ഭീരുക്കളും ശരിയായ പേര് വച്ചെഴുതുന്നവർ എല്ലാം സത്യവാന്മാരു ധീരന്മാരുമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല പിന്നെ എന്തുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ ശരിയാപേര് വച്ചെഴുതുന്നില്ല എന്ന് നിങ്ങൾ ചിന്തിക്കേണ്ടതാണ്.   ഇവിടുത്തെ എഴുത്തുകാരിൽ പലരും ഞാങ്ങളുടെ ആത്മാർത്ഥ സുഹൃത്തുക്കളും ഉദ്ധണ്ടന്മാരുമാണ്  പലരും ട്രംപിനെപ്പോലെ എന്തെങ്കിലും തെറ്റ് ചൂണ്ടിക്കാണിച്ചാൽ പിന്നെ മൂക്കത്തു ശുണ്ടിയാണ്? ഇത് പൊതുവെയുള്ള മലയാളി സ്വഭാവമാണ്. നമ്മൾ പറയുന്നത് അവരുടെ നന്മക്കാണെന്നു അവർ ഒരിക്കലും മനസിലാക്കാതെ അവരോടുള്ള അസൂയകൊണ്ടാണെന്ന് തെറ്റ്ധരിക്കുകയാണ്  എനിക്ക് ന്യുയോർക്കിലുള്ള പല ഉദ്ധണ്ടന്മാരായ എഴുത്തുകാരെയും അറിയാം. അവരെല്ലാം ഒരോ സാഹിത്യപ്രസ്ഥാനങ്ങളാണ്. അവരോട് സംസാരിക്കാനുള്ള ഏക മാർഗ്ഗം പ്രച്ഛന്നവേഷരായി സംസാരിക്കുക എന്നുള്ളതാണ്. പേര് വയ്ക്കാതെ എഴുതുന്നവർ ഭീരുക്കളാണെന്നും വിദ്യാധരൻ ങ്ങെയുള്ള ഒരാളാണെന്നും പറഞ്ഞ പലരെയും ഇപ്പോൾ ഇവിടെ കാണാനില്ല. പ്രത്യേകിച്ചു ലാനയുമായി ബന്ധപ്പെട്ടവരും അമേരിക്കൻ മലയാള സാഹിത്യത്തിന്റെ നെടുംതൂണുകൾ എന്ന് വിശ്വസിക്കുന്ന ചില കൂട്ടരും. എന്തായാലും സുധീർ പണിക്കവീട്ടിൽ പറഞ്ഞതുപോലെ സർവ്വ നാശത്തിന്റെയും പ്രഭവസ്ഥാനം ന്യുയോർക്കാണ്. തീവ്രവാദം, സാഹിത്യകുംഭകൊണം, സംഘടനാ വികടനം, കള്ളപെരുകാരുടെ സിരാകേന്ദ്രം, ട്രംപ് എല്ലാം ന്യുയോർക്ക് തന്നെ.

ഇത്രയും പറഞ്ഞസ്ഥിക്ക് കള്ളപ്പേരോ ശരിയായ പേരോ എന്നറിയില്ല ഇപ്പോഴും ഒരേപേരിൽ അറിയപ്പെടുന്ന വിദ്യാധരൻ ഗുരുക്കൾക്കും, അന്തപ്പൻ ചേട്ടനും അന്ദ്രൂസ് ചേട്ടനും ഈ വായനക്കാരന്റെ കൂപ്പു കൈ. ഇവരുടെ എഴുത്തുകളിൽ പേര് വച്ചെഴുതുന്നു എന്ന് ഊറ്റംകൊള്ളുന്നവരുടെ ഭീരുത്വം ഇല്ലാ എന്നത് വായനക്കാർക്ക് നന്നായറിയാം. സത്യത്തിനുവേണ്ടിയുള്ള ഒരു വാഞ്ച അവരുടെ എഴുതിത്തകളിൽ എല്ലായിപ്പോഴും തെളിഞ്ഞു നിൽക്കുന്നു

dallas valla 2016-09-30 13:04:19

I dint think Ulakum thara is a fake name. I know several people like that. Vidhyadharan may not be fake either, It is also a common name.Mathulla and Schcast – looks like the same person. Well both said andrew is fake name too.May be Mr. sudhir wants to show the real andrew ie why he wrote an article and put his pictures. Now no one can say a guy looking like a Lion is a fake. Ha ha

it is better to write hiding real name. Or u get bad phone calls at middle of night from pay phones, car get scratched, bad mouth you in indian stores, churches and meetings.

Thank you e malayalee Editor.

Dallas valla

John Philip 2016-09-30 15:43:48
സുധീർ അക്കമിട്ടെഴുതിയ വിവരങ്ങൾ സത്യമോ, ഭാവനയോ? സത്യമെങ്കിൽ ,  കഷ്ടം തന്നെ. ഇങ്ങനെയൊക്കെ
ഇവിടെ നടക്കുന്നുവെന്ന് ആർക്കൊക്കെ അറിയാം. ഞാൻ ഇ മലയാളി വായിച്ചപ്പോൾ അറിഞ്ഞു.
ഒരു ആരാധകൻ 2016-09-30 20:34:32
അമേരിക്കൻ മലയാള സാഹിത്യത്തിൽ ഒരു പുതിയ എഴുത്തുകാരൻകൂടി പിറന്നിരിക്കുന്നു. ഇനി കുന്തറ ആയിരിക്കും മലയാള സാഹിത്യ മീറ്റിംഗുകളിലെ പ്രധാന സംസാര വിഷയം   അദ്ദേഹത്തിൻറെ പുതിയ കഥകളും നോവലുകളും  വായിക്കുവാൻ ആകാംഷയോടെ കാത്തിരിക്കുന്നു 
വേതാളം ഡാളസ് 2016-09-30 20:49:49
എന്തിനാണ് നിങ്ങൾ ഡാലസ്സ് വാല  എന്ന പേരിൽ ഞങ്ങൾ മാന്യരായ ഡാളസ് എഴുത്തുകാർക്കിട്ട് പാര പണിയുന്നത്?  നിങ്ങൾ എവിടെ നിന്നാണ് ഇത് തൊടുത്തു വിടുന്നത് സ്നേഹിതാ. മലയാള സാഹിത്യത്തിന് വളരെ അധികം സംഭാവനകൾ നൽകിയ സാഹിത്യകാരന്മാരുടെ സംഗമ കേന്ദ്രമാണ് ഡാളസ്. ക്യാരംസ് ബോർഡിലെ കോർണർ അടിപോലെയാണല്ലോ നിങ്ങളുടെ കളി? നിങ്ങളുടെ എഴുത്തു കണ്ടിട്ട് നല്ല പരിചയം തോന്നുന്നു.  ഒരു ഫിംഗർ പ്രിന്റ ടെസ്റ്റ് നടത്തിയാൽ വിവരം അറിയാം

ന്യുയോർക്കൻ 2016-10-01 06:10:57
ന്യുയോർക്ക് പോലെ അമേരിക്കൻ മലയാള സാഹിത്യത്തെ നശിപ്പിച്ചതിൽ ഡാളസിലെ സാഹിത്യകാരന്മാർക്കും ഒരു നല്ല പങ്കുണ്ട്, അല്ലെങ്കിൽ അവർ പറയട്ടെ അങ്ങനെയല്ല എന്ന് ? മൗനം ധീഷിച്ചിരിക്കുന്നത് മിടുക്കാണെന്നു കരുതണ്ട 
From Dallas 2016-10-01 08:46:05
ആരാണ് അമേരിക്കൻ മലയാള സാഹിത്യത്തെ കുല ചെയ്യുന്നെതെന്ന് നിങ്ങളുടെ നാട്ടുകാരനായ സുധീർ പണിക്കവീട്ടിലിന്റ സാക്ഷ്യം മതിയല്ലോ ന്യുയോർക്കാ. ചുമ്മാ കാടടച്ചു വെടിവെയ്ക്കല്ലേ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക