മുഖ്യമന്ത്രി പിണറായി വിജയനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
kozhikode
27-Sep-2016
kozhikode
27-Sep-2016
കൊച്ചി: കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വൈകീട്ട് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വരുമ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതു കണ്ട പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഹോട്ടല്‍ കവാടത്തിലേക്ക് ഓടിയെത്തുകയായിരുന്നു. മുഖ്യമന്ത്രി കടന്നുപോയതിന് ശേഷവും മുദ്രാവാക്യം വിളികളുമായി ഹോട്ടലിന് മുമ്പില്‍ നിന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ ദിവസം തന്നെ കരിങ്കൊടി കാട്ടിയവര്‍ ചാനലുകള്‍ വാടകക്ക് എടുത്തവരെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ബാലു, കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് റിങ്കു, അജിന്‍ ഷാ, ഹരി, സജീവ് എന്നിവരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments