കേരളത്തിന്റെ മാറ്റം ബി.ജെ.പി.യിലൂടെയെന്ന് പ്രധാനമന്ത്രി
kozhikode
24-Sep-2016
kozhikode
24-Sep-2016
എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയം. ലോകത്തിലേറ്റവും
വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും മോദി കോഴിക്കോട്ട് പറഞ്ഞു.......
കോഴിക്കോട്: രാജ്യത്തെ മികച്ച സംസ്ഥാനമായി മാറാനുള്ള ശേഷി കേരളത്തിനുണ്ട്. കേരളത്തെ മികച്ചതലത്തിലേക്ക് കൊണ്ടുവരാന്‍ എല്ലാ പിന്തുണയും പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയം. ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും മോദി കോഴിക്കോട്ട് പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട സര്‍ക്കാരാണ് തന്റേത്. ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ പൗരന്റെയും ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ളതാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് കഴിഞ്ഞ
വര്‍ഷങ്ങള്‍ കൊണ്ട് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി മലയാളികളുടെ കര്‍മ്മശേഷി അഭിനന്ദിക്കുകയും ചെയ്തു.
മറ്റ് രാജ്യങ്ങളില്‍ ഏറ്റവും നന്നായി അധ്വാനിക്കുന്നത് മലയാളികലാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ മലയാളികളെ പുകഴ്ത്തുമ്പോള്‍ അവരെ ഓര്‍ത്ത് അഭിമാനം തോന്നാറുണ്ടെന്നും മോദി പറഞ്ഞു.കേരളമെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് വിശുദ്ധമായ ഭാവമാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന വികാരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments