Image

ദൈവനിന്ദ: സൗദി എഴുത്തുകാരന്‍ മലേഷ്യന്‍ പൊലിസിന്‍െറ പിടിയില്‍

Published on 11 February, 2012
ദൈവനിന്ദ: സൗദി എഴുത്തുകാരന്‍ മലേഷ്യന്‍ പൊലിസിന്‍െറ പിടിയില്‍
ജിദ്ദ: ദൈവത്തെയും പ്രവാചകന്‍മാരെയും നിന്ദിച്ച കേസില്‍ അറസ്റ്റ് നേരിടുന്ന സൗദി എഴുത്തുകാരന്‍ അലി കാശ്ഗരിയെ മലേഷ്യന്‍ പൊലീസ് പിടികൂടി. മലേഷ്യന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇയാളെ ഉടന്‍ പിടികൂടാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ം സൗദിയിലേക്ക് മടങ്ങില്ളെന്നും കാനഡയിലാണെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. സൗദി പത്രങ്ങളിലും മറ്റ് ആനുകാലികങ്ങളിലും എഴുതുന്നതിന് ഇയാള്‍ക്ക് സൗദി വാര്‍ത്താ സാംസ്കാരിക മന്ത്രാലയം ആജീവാനന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് കാശ്ഗരി സൗദി വിട്ടതെന്നാണ് പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കാശ്ഗരിയുടെ ചെയ്തിയെ കഴിഞ്ഞ ദിവസം സൗദി മതഗവേഷണ-ശാസന സ്ഥിരം സമിതി ( പെര്‍മനെന്‍റ് കമ്മിറ്റി ഫോര്‍ സ്കോളര്‍ലി റിസര്‍ച്ച് ആന്‍റ് റിലിജ്യസ് എഡിക്റ്റസ് ) ശക്തമായ ഭാഷയില്‍ അപലപലിക്കുകയുണ്ടായി. അല്ലാഹുവിനെയും അവന്‍െറ പ്രവാചകനെയും നിന്ദിക്കുന്നത് മതനിഷേധത്തിന് തുല്യമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വെറുതെ വിടാന്‍ പാടില്ളെന്നും സമിതി അഭിപ്രായപ്പെട്ടതായി അല്‍ ഇഖ്തിസാദിയ്യ പത്രം റിപ്പോര്‍ട്ട് ചെയ്തു. കാശ്ഗരിയുടെ ചെയ്തിയെ സോഷ്യല്‍ മീഡിയയിലൂടെ പലരും അപലപിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ദൈവനിന്ദ നടത്തുന്നവര്‍ക്ക് പശ്ചാത്തപിക്കാന്‍ മൂന്നു ദിവസം അനുവദിക്കുമെന്നും അതിനുശേഷം വിശ്വാസത്തിലേക്ക് തിരിക്കുന്നില്ളെങ്കില്‍ വധശിക്ഷ നടപ്പാക്കണമെന്നുമാണ് ഇസ്ലാമിക നിയമമെന്ന് പത്രം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക