Image

ജര്‍മനിയില്‍ ഇനി പോസ്റ്റ്‌മോര്‍ട്ടവും കംപ്യൂട്ടറിലൂടെ

ജോസ്‌ കുമ്പിളുവേലില്‍ Published on 11 February, 2012
ജര്‍മനിയില്‍ ഇനി പോസ്റ്റ്‌മോര്‍ട്ടവും കംപ്യൂട്ടറിലൂടെ
ബര്‍ലിന്‍: ശവശരീരങ്ങള്‍ കീറിമുറിച്ചുള്ള പോസ്റ്റുമോര്‍ട്ടം പ്രാകൃത രീതിയാണെന്നു കരുതുന്നവര്‍ക്കു പോലും അത്‌ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അതിനു പരിഹാരമാണ്‌ വിര്‍ച്വല്‍ ഓട്ടോപ്‌സി, അഥവാ വിര്‍ച്ചോപ്‌സി.

ബര്‍ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലീഗല്‍ മെഡിസിനില്‍ ഇനി ശവശരീരങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനായി കീറിമുറിക്കില്ല. പകരം കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയാണു നടത്തുക. രണ്‌ടര ലക്ഷം യൂറോയാണ്‌ ഇതിനുള്ള മെഷീന്റെ ചെലവ്‌.

കൊലപാതക കേസുകളില്‍ വരെ കൃത്യമായ തെളിവു ലഭിക്കാന്‍ മാത്രം വിശദമായ പരിശോധന ഇതിലൂടെ സാധിക്കുമെന്നാണ്‌ ചൂണ്‌ടിക്കാണിക്കുന്നത്‌. ശരീരത്തിന്റെ എക്‌സ്‌റേ ചിത്രം മൂന്നായി ഡിസെക്‌റ്റ്‌ ചെയ്‌തുള്ള പരിശോധനയാണ്‌ നടത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക