Image

ഇളയരാജയും ചിത്രയും ഒന്നിക്കുന്ന സംഗീത ഷോ 'ഇസൈജ്ഞാനി ഇളയരാജ' ശനിയാഴ്ച ന്യു ജെഴ്‌സിയില്‍

Published on 19 September, 2016
ഇളയരാജയും ചിത്രയും ഒന്നിക്കുന്ന സംഗീത ഷോ 'ഇസൈജ്ഞാനി ഇളയരാജ' ശനിയാഴ്ച ന്യു ജെഴ്‌സിയില്‍
ന്യു യോര്‍ക്ക്: ചലച്ചിത്ര ഗാന രംഗത്തെ കുലപതി പദ്മ ഭൂഷണ്‍ ഇളയ രാജയുടെ നേത്രുത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീത സന്ധ്യ ഈ ശനിയാഴ്ച (സെപ്റ്റംബര്‍ 24) ന്യു ജെഴ്‌സി ന്യുവാര്‍ക്കിലെ പ്രഡന്‍ഷ്യല്‍ സെന്ററില്‍ അരങ്ങേറുന്നു.

കേരളത്തിന്റെവാനമ്പാടി ചിത്ര മലയാളം ഗാനങ്ങളും ഗായകന്‍ മനോ തെലുങ്കു ഗാനങ്ങളും ആലപിക്കുന്ന ഈ അപൂര്‍വ സംഗീത വിരുന്നില്‍ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകരായ എന്‍.എസ്.കെ. രമ്യ, കാര്‍ത്തിക്, അനിത, പ്രിയ, ഭാവതരിണി തുടങ്ങിയവര്‍ ഏറ്റവും മികച്ച ലൈവ് ഓര്‍കസ്റ്റ്രയോടെ പങ്കെടുക്കുന്നു. സംഗീത ലോകത്തെ അതികായര്‍ ഒരു വേദിയില്‍ അണിനിരക്കുന്ന ഇത്തരമൊരു പരിപാടി മുന്‍പ് ഉണ്ടായിട്ടില്ലെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

പ്രധാനമായി തമിഴ് ഗായകനും സംഗീത സംവിധായകനും ആണെങ്കിലും മലയാളത്തിലും സംവിധാനം ചെയ്യുകയും പാടുകയും ചെയ്തിട്ടുള്ള ഇളയരാജ തമിഴര്‍ക്കെന്ന പോലെ മലയാളികള്‍ക്കും പ്രിയംകരനാണ്. ലോക ചലച്ചിത്ര ഗാന രംഗത്തെ ആദ്യത്ത് പത്ത് പ്രതിഭകളില്‍ ഒരാളായി ആദരിക്കപെടുന്ന അദ്ധേഹത്തെ ഇസൈജ്ഞാനിഎന്നു വാഴ്ത്തുന്നു. ഷോയ്ക്കും പദ്മ ഭൂഷണ്‍ഇസൈജ്ഞാനി ഇളയ രാജ (ദി മയിസ്‌ട്രോ ഇളയരാജ) എന്നാണു പേരു നല്കിയിരിക്കുന്നത്.

മലയാളികളും നിര്‍ബന്ധപൂര്‍വം ഈ ഷോയ്ക്ക് എത്തണമെന്ന് ചിത്ര അഭ്യര്‍ഥിച്ചു.
കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ജോര്‍ജിയ എന്നിവിടങ്ങളിലെ വിജയകരമായ ഷോകള്‍ക്കു ശേഷം കലാശകൊട്ടാണ് ന്യു ജെഴ്‌സിയില്‍.

ഏഴു മണിക്ക് ഷോ തുടങ്ങും. വിലാസം: പ്രഡന്‍ഷ്യല്‍ സെന്റര്‍, 25 ലഫയെറ്റ് സ്റ്റ്രീറ്റ്, ന്യുവാര്‍ക്ക്, ന്യു ജെഴ്‌സി-07102
8കെ മൈല്‍സ് മീഡിയ ആണ് പ്രധാന സ്‌പൊണ്‍സര്‍.

താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ടിക്കറ്റ് വാങ്ങാം. ഈ കോഡ് (NJTA20 or NJTS20) നല്കിയാല്‍ 20 ശതമാനം ഡിസ്‌ക്ണ്ട് ലഭിക്കും. https://goo.gl/lcNlKd
വിവരങ്ങള്‍ക്ക്: 732-515-7189 
ഇളയരാജയും ചിത്രയും ഒന്നിക്കുന്ന സംഗീത ഷോ 'ഇസൈജ്ഞാനി ഇളയരാജ' ശനിയാഴ്ച ന്യു ജെഴ്‌സിയില്‍ഇളയരാജയും ചിത്രയും ഒന്നിക്കുന്ന സംഗീത ഷോ 'ഇസൈജ്ഞാനി ഇളയരാജ' ശനിയാഴ്ച ന്യു ജെഴ്‌സിയില്‍
Join WhatsApp News
Music Lover 2016-09-19 16:34:38

Couple of years back we had been to Ilayaraja Chitra show at Prudential. That was a total disaster. Sound system was utter failure and could not hear a thing. There was not even a Malayalam song. All Tamil and Telugu. 

Real musicl over 2016-09-20 10:21:27
Couple of years is at least 2 years!  Things changed drastically since then.  I checked with the Dallas, Atlanta show audience.  Superb show.  Can you imagine 50 piece orchestra? Great singers.  Do not make false allegations on a show for which the local sponsors have to pay $ 4 lakhs??!! It is not like the thattikkoottu show of Malayalees, which costs anywhere from 5 thousand to 20 thousand.  This is 4 lakhs guys, 4 lakhs.  I am sure this 'music lover' is someone from a local Malayali organization who may be celebrating ONAM or something!  I do not know whether they will sing a Malayalam song?  But if you Malayalees are gong, let them know your presence and I am sure they will sing few Malayalam songs.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക