Image

‘ക്രിസ്തു സമകാലികന്‍’ സംസ്ക്കാരങ്ങളില്‍ വേരൂന്നേണ്ട സജീവ സാന്നിദ്ധ്യം

Published on 11 February, 2012
‘ക്രിസ്തു സമകാലികന്‍’ സംസ്ക്കാരങ്ങളില്‍ വേരൂന്നേണ്ട സജീവ സാന്നിദ്ധ്യം
വത്തിക്കാന്‍ : സംസ്കാരങ്ങളിലേയ്ക്കും മനുഷ്യഹൃദയങ്ങളിലേയ്ക്കും ദൈവികപാത തെളിക്കണമെന്ന്, മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 9-ാം തിയതി ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി സംഘടിപ്പിച്ച ‘ക്രിസ്തു നമ്മുടെ സമകാലികന്‍’എന്ന സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

 സമൂഹത്തില്‍നിന്നും, സംസ്കാരങ്ങളില്‍നിന്നും ആധുനികതയുടെ കുത്തൊഴുക്കില്‍ ക്രിസ്തുവും ക്രിസ്തീയ മൂല്യങ്ങളും ചോര്‍ന്നു പോകുന്നുണ്ടെന്ന് പാപ്പാ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ സജീവമായ വ്യക്തിത്വം ക്രൈസ്തവരുടെ ജീവിതങ്ങളിലൂടെയുള്ള വിശ്വാസ വ്യാഖ്യാനങ്ങളില്‍ ഇന്നത്തെ സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും എത്തിക്കുകയാണ് നവസുവിശേഷവത്ക്കരണെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.

വ്യക്തികളെയും സംസ്കാരങ്ങളുടെയും വളര്‍ച്ചയെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ സമകാലീന പ്രസക്തി വളര്‍ത്തുവാനുള്ള ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്ന ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ആഞ്ചെലോ ബഞ്ഞാസ്ക്കോയെയും സഹപ്രവര്‍ത്തകരെയും പാപ്പാ സന്ദേശത്തില്‍ അഭിനന്ദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക