Image

പ്ലീസ് ദേശീയത പഠിപ്പിക്കാന്‍ വരല്ലേ...

പ്രമീല ഗോവിന്ദ്‌ (from Facebook) Published on 19 September, 2016
പ്ലീസ് ദേശീയത പഠിപ്പിക്കാന്‍ വരല്ലേ...
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഔദ്യോഗിക ഭാഷ്യമനുസരിച്ച് കശ്മീരില്‍ 80 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എണ്ണിയാല്‍ത്തീരാത്തത്ര പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, മാരകമായി മുറിവേറ്റു. കാണാതായവരുടെ കണക്ക് വേറെ. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ മടങ്ങിയെത്തുമെന്ന് ഉറ്റവര്‍ക്ക് ഉറപ്പില്ല. ഇതൊന്നും തിവ്രവാദികള്‍ സമ്മാനിക്കുന്നതല്ല .

സ്വന്തം രാജ്യത്തെ ഭരണകൂടത്തിന്റെ മര്യാദ പഠിപ്പിക്കലാണ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും ഒരു തരി മണ്ണ് പോലും പാകിസ്ഥാന് കൊടുക്കില്ലെന്നും ഇന്ന് രാവിലെ മുതല്‍ ഫെയ്‌സ്ബുക്കിലും സോഷ്യല്‍മീഡിയയിലും മുറവിളി കൂട്ടുന്ന ആരും ഈ ഇന്ത്യന്‍ പൗരന്മാരുടെ വ്യഥയെ കുറിച്ച് ഇക്കാലമൊന്നും പ്രതികരിച്ച് കണ്ടില്ല. ഇന്ത്യന്‍ ജവാന്റേതായാലും കശ്മീരി പൗരന്റേതായാലും ജീവന്‍ ജീവന്‍ തന്നെയാണ്.

ഇന്ത്യന്‍ പൗരന്‍മാരാണ് എന്ന് കശ്മീരി ജനതയെ കൊണ്ട് പറയിപ്പിക്കുന്നിടത്താണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും തോക്കിന്‍കുഴലിലൂടെ ദേശീയത അടിച്ചേല്‍പ്പിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷിത്വം ഉറപ്പ് നല്കാത്ത ഒരു ഭരണകൂടത്തെ അവര്‍ എങ്ങിനെയാണ് പിന്തുണക്കേണ്ടത്.

പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ മുറവിളി കൂട്ടുന്നതിന് പകരം വിശ്വാസത്തിലെടുക്കേണ്ടത് കശ്മീരികളെയാണ്. രാജ്യം മുഴുവന്‍ അരക്ഷിതമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് ആണ് ഇടപെടേണ്ടത്. മാറിമാറി 70 വര്‍ഷം ഇന്ത്യ ഭരിച്ചവരെല്ലാം ഇതിന് ഉത്തരവാദികളാണ്.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് എടുത്ത ചില നടപടികളൊഴികെ ആത്മാര്‍ത്ഥമായി കശ്മീര്‍ വിഷയം പരിഹരിക്കാന്‍ എന്നാണ് നടപടികളുണ്ടായത്.സത്യത്തില്‍ എല്ലാകാലത്തും ഇത്തരത്തില്‍ അരക്ഷിതമായ ഒരു ജനതയാണ് ഭരിക്കുന്നവരുടെ നിലനില്പിന് ആധാരം. ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും ആരുമില്ലെങ്കില്‍ അധികാരം കൊണ്ട് ഗുണമില്ലല്ലോ. (പ്ലീസ് ദേശീയത പഠിപ്പിക്കാന്‍ വരല്ലേ) 
പ്ലീസ് ദേശീയത പഠിപ്പിക്കാന്‍ വരല്ലേ...
Join WhatsApp News
Malayalee American 2016-09-19 09:05:33
Go back to Kashmeer and fight guys we have better things to do here . Takee Subramanya Swami along with you. True Indians should live in India not in America. 
True Indian, not pseudo patriot 2016-09-19 08:04:13
Great observation. Indian Army killed 80 Indians and no Indian is bothered about it! If Kashmiris are Indians we should respond to their plight. 
They were killed for throwing stones to the Army. Why is Army near civilians? They should go to the border and protect the country. Policing is not their duty.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക