Image

ഡോ. ഏബ്രഹാം വര്‍ഗീസിനു നാഷനല്‍ ഹ്യൂമാനിറ്റീസ് മെഡല്‍ പ്രസിഡന്റ് ഒബാമ സമ്മാനിക്കും

Published on 19 September, 2016
ഡോ. ഏബ്രഹാം വര്‍ഗീസിനു നാഷനല്‍ ഹ്യൂമാനിറ്റീസ് മെഡല്‍ പ്രസിഡന്റ് ഒബാമ സമ്മാനിക്കും
ന്യൂയോര്‍ക്ക്: സ്റ്റാന്‍ഫോര്‍ഡ് പ്രൊഫസറും പ്രശസ്ത ഭിഷഗ്വരനും എഴിത്തുകാരനുമായ ഡോക്ടര്‍ ഏബ്രഹാം വര്‍ഗീസ് നാഷണല്‍ ഹ്യുമാനിറ്റീസ് മെഡലിന് തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബര്‍ 22 ന് വൈറ്റ് ഹൗസില്‍നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ബാറക് ഒബാമ, ഡോക്ടര്‍ ഏബ്രഹാം വര്‍ഗീസിനും മറ്റ് 11 പേര്‍ക്കും അവാര്‍ഡ് നല്‍കി ആദരിക്കും.

കാലിഫോര്‍ണിയ മെന്‍ലോ പാര്‍ക്കില്‍ താമസിക്കുന്ന ഡോക്ടര്‍ വര്‍ഗീസ്, സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറാണ്.

മൈ ഓണ്‍ കണ്‍ട്രി, ടെന്നിസ് പാര്‍ട്ട്ണര്‍, കട്ടിംഗ് ഫോര്‍ സ്റ്റോണ്‍ എന്നിവയടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.എയ്ഡ്‌സിന്റെ തുടക്കകാലം ചിതീകരിക്കുന്ന മൈ ഓണ്‍ കണ്‍ ട്രി ബെസ്റ്റ് സെല്ലറും ഏറെ അംഗീകാര്‍ം ലബിച്ചതുമാണ്.

ഏബ്രഹാം വര്‍ഗീസ് ഒരു ഡോക്ടര്‍ മാത്രമല്ല, ഒരു മനുഷ്യ സ്‌നേഹിയുമാണ്, സ്റ്റാന്‍ഫേഡ് പ്രസിഡന്റ് മാര്‍ക് ടെസിയര്‍ ലാവിനെ പ്രസ്താവനയില്‍ പറഞ്ഞു.

''ഈ അംഗീകാരം, എന്നെ കൂടുതല്‍ വിനയാന്വിതനും അതേസമയം ഉല്‍സാഹിയുമാക്കുന്നു. ഞാന്‍ വളരെ ആദരിക്കുന്ന എഴുത്തുകാരില്‍ പലരും മുമ്പ് ഈ പുരസ്‌കാരത്തിനര്‍ഹരായവരില്‍പെടുന്നു.'' ഡോക്ടര്‍ പറഞ്ഞു.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍, ന്യൂയോര്‍ക് ടൈംസ്, ദ ഗാര്‍ഡിയന്‍, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി ലോകമെങ്ങുമുള്ള മാഗസിനുകളിലും പത്രങ്ങളിലും ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരുന്നല്ല, ചികില്‍സ നടത്തേണ്ടത്, രോഗികളെ അവര്‍ക്കരികില്‍ ചെന്നിരുന്ന്, രോഗവിവരങ്ങള്‍ കണ്ടറിഞ്ഞ് ശുശ്രൂഷിക്കണം എന്നതാണ് ഡോക്ടര്‍ വര്‍ഗീസിന്റെ രീതി.

ടെക്‌നോളജിയുടെ ഇക്കാലത്ത് മാനുഷിക പരിഗണനകള്‍ കുഴിച്ചുമൂടപ്പെടുമ്പോള്‍ രോഗികളെ അവരുടെ രോഗകിടക്കയില്‍ ശുശ്രൂഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറയുന്നു. ഇതുതന്നെയാണ് അദ്ദേഹത്തെ വൈദ്യശാസ്ത്രരംഗത്തുതന്നെ പ്രിയങ്കരനാക്കുന്നത്.

ചെങ്ങന്നൂര്‍കാരായ മാതാപിതാക്കളുടെ രണ്ടാമത്തെ മകനായി 1955ല്‍ എത്യോപിയയിലെഅഡിസ് അബാബയില്‍ ജനിച്ച വര്‍ഗീസ് യുദ്ധത്തെ തുടര്‍ന്ന് മാതാപിതാക്കളുടെ ജോലി നഷ്ടമായതോടെ അവര്‍ക്കൊപ്പം അമേരിക്കയിലെത്തി.

അവിടെ ആശുപത്രിയില്‍ ജോലി ചെയ്യവേ രോഗികളുടെ, വേദനകളും ദാരുണാവസ്ഥകളും കണ്ട് മനസലിഞ്ഞു. പിന്നീട് ഇന്ത്യയില്‍ വന്ന് മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി, അമേരിക്കയില്‍ തിരിച്ചെത്തി.

ഡോക്ടര്‍ വര്‍ഗീസിന് രണ്ട് വിവാഹങ്ങളിലായി മൂന്ന് ആണ്‍മക്കളുണ്ട്.
രാജ്യാന്തര പ്രശസ്തനായ എഴുത്തുകാരനാണെങ്കിലും പുസ്തകങ്ങള്‍ മലയാളത്തില്‍ തര്‍ജുമ ചെയ്യാപ്പെടാത്തതിനാല്‍മലയാളി സ്മൂഹത്തില്‍ അദ്ധേഹം അര്‍ഹിക്കുന്ന പോലെ അറിയപ്പെടുന്നില്ല എന്ന സ്ഥിതിയുമുണ്ട്
Join WhatsApp News
Ponmelil Abraham 2016-09-19 07:57:01
Congratulations. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക