Image

വിശുദ്ധ നാടു സമാധാനം: ആലോചനാ യോഗത്തില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും

ജോര്‍ജ് തുമ്പയില്‍ Published on 19 September, 2016
വിശുദ്ധ നാടു സമാധാനം: ആലോചനാ യോഗത്തില്‍  മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും
ന്യൂയോര്‍ക്ക്: ഇസ്രയേലിലെയും പാലസ്തീനിലെയും പരിഹാരമില്ലാതെ തുടരുന്ന സംഘര്‍ഷാവസ്ഥ  സംബന്ധിച്ച് വാഷിംഗ്ടണില്‍ നടക്കുന്ന ആലോചനായോഗത്തില്‍  മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ, സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത പ്രതിനിധീകരിക്കും. 

വിശുദ്ധ നാട്ടിലെ  നിലവിലുള്ള  സാഹചര്യങ്ങള്‍ സംബന്ധിച്ച് ആഗോള, പ്രാദേശികതലത്തിലുള്ള നേതാക്കളെയും  യു എസ് മത നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും  താഴെതട്ടിലുള്ള  പ്രവര്‍ത്തകരെയും ബോധവല്‍കരിക്കുകയാണ് കണ്‍സള്‍ട്ടേഷന്റെ ഉദ്ദേശ്യം. വിശുദ്ധ നാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നീതി നടപ്പാക്കുന്നതിന് എക്യുമെനിക്കല്‍ ബന്ധങ്ങള്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്. 

വിമോചനത്തിന്റെയും സാര്‍വത്രിക അനുരഞ്ജനത്തിന്റെയും പുണ്യഭൂമിയായ  വിശുദ്ധനാടുകള്‍ പതിറ്റാണ്ടുകളായി യുദ്ധത്തിന്റെയും കാലുഷ്യത്തിന്റെയും അസ്വസ്ഥതകളുടെയും മരണത്തിന്റെയും നാടുകളായി മാറിയിരിക്കുന്നു. ലോകത്തെ എല്ലാ ക്രിസ്തീയ സമൂഹങ്ങളുടെയും വിശ്വാസത്തിന്റെ വേരുകള്‍ വിശുദ്ധ നാടുകളിലാണുള്ളത്. അതുകൊണ്ടുതന്നെ വിശുദ്ധ നാടുകളിലെ മുറിവുണങ്ങുന്നതിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ ലോകത്തിന്റെ എല്ലായിടത്തുമുള്ള ക്രിസത്യാനികള്‍ക്കും കടമയുണ്ട്.  സമാധാനത്തിനും നീതിക്കുമായുള്ള ശ്രമങ്ങള്‍ ഒരേ തലത്തില്‍നീങ്ങിയാലേ വര്‍ഷങ്ങളായുള്ള ഇവിടുത്തെ രക്തച്ചൊരിച്ചിലിന്  അറുതിവരുത്താനാകൂ. അവിടെയുള്ള ജനത്തിന് സമാധാനവും മോചനവും പരസ്പര സഹകരണവും സാധ്യമാകൂ. മാര്‍ നിക്കോളോവോസ് ചൂണ്ടിക്കാട്ടി. 

ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ വിശുദ്ധ നാടുകളിലെ ശാശ്വതസമാധാനത്തിന് ഉചിതമായതും നീതിപൂര്‍വവുമായ നടപടികള്‍ സ്വീകരിക്കാന്‍ യു എസ് ഭരണത്തെയും കോണ്‍ഗ്രസിനെയും പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡബ്ലിയു സി സിയും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും.  ഡബ്ലിയു സി സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത. 


വിശുദ്ധ നാടു സമാധാനം: ആലോചനാ യോഗത്തില്‍  മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും
Join WhatsApp News
Cherian Paulose 2016-09-19 06:53:24
It is a very good thing that you are doing for the humanity. But first you try to resolve the existing problems in the Orthodox Church, American diocese and several other individual churches. At least few grave cases in front of you right now. Try to resolve these problems. After that we can talk about international issues. Thank you.
GEORGE V 2016-09-19 08:04:37
കേരളത്തിലെ തമ്മിൽ അടിക്കുന്ന രണ്ടു സഭകൽ തമ്മിൽ ഉള്ള വഴക്കു തീർക്കാൻ വേണ്ടി ഒരു ചെറു വിരൽ എങ്കിലും അനക്ക് തിരുമനസ്സേ എന്നിട്ടാവാം ആഗോള ക്രിസ്തിയാനികളെ ബോധവല്കരിക്കാൻ. അതിനു നിങ്ങൾക്കൊന്നും ഒരു താല്പര്യവും കാണില്ല . അവർ ഒരുമിച്ചു നിൽക്കുന്നത് പിതാക്കന്മാർക് ഗുണം ഉള്ള കാര്യം അല്ലല്ലോ   
ഇതാവുമ്പോൾ ഒന്നും നടന്നില്ലേലും ആരാന്റെ ചിലവിൽ ഒരു പബ്ലിസിറ്റി. എന്ത് കോപ്രായം കാണിച്ചാലും കൊട പിടിക്കാൻ ആളുണ്ടല്ലോ. നടക്കട്ടെ. 
വിദ്യാധരൻ 2016-09-19 09:21:44

ഒരു മാർഗ്ഗം കളി പാട്ട്

അടിവേണം പിടിവേണം
എന്നാലല്ലേ പണം വരൂ
അടിപിടികൂട്ടി ജനം
ചിന്നി ചിന്നി ചിതറുമ്പോൾ
അധികാരം ഉറക്കുന്നു
അധികാരം ഉറയ്ക്കുവാൻ
വിഘടിച്ചു ഭരിക്കണം
ഇടയ്ക്കിടെ ജനങ്ങൾക്ക്
കുടുക്കണം അപ്പകഷ്ണം
പിന്നെ അല്പം വീഞ്ഞും കൂടി
അത്ചെന്നാൽ അവരെല്ലാം
മാർഗ്ഗം കളി തുടങ്ങീടും
ഇടത്തോട്ടും വലത്തോട്ടും
തിരിഞ്ഞിട്ടും ചവിട്ടീട്ടും
'താളം' തുള്ളി കളിച്ചിടും
തിരുമനസ്സ് അതുകണ്ടു
പ്രസാദിക്കും ഉടൻ തന്നെ
ജനത്തിന്റെ മുഖമാകെ
ശോഭകൊണ്ട് നിറഞ്ഞീടും
അവർ പോയി വീട്ടിൽ നിന്നും
പണോം പൺടോം കൊണ്ടന്നീടും
പണം മുഴുവൻ വാരിക്കൂട്ടി
തിരുമേനി സ്ഥലം വിടും
ജനം മുഴുവൻ കുളിർകോരി
നിർവൃതിയിൽ മുഴുകീടും


കള്ളു മത്തായി 2016-09-19 11:19:14

വിദ്യാധരന്റെ മാർഗ്ഗംകളി പാട്ടും ഓണ പാട്ടും നന്നായിരിക്കുന്നു
ഞാൻ അല്പം വെള്ളം അടിച്ചു അതുപാടി ചുവടു വച്ചപ്പോൾ എന്തൊരു സുഖം.

KUTTY 2016-09-19 11:21:35
വിദ്യാധരൻ, താങ്കൾ ആള് പുലിയാണ്. പക്ഷെ ഞങ്ങടെ മെത്രാന്മാരെ തോണ്ടാൻ നിക്കല്ലേ. അവരുടെ ശാപം ഏൽക്കാൻ നോക്കല്ലേ. മിനിമം ഏഴു തലമുറ അനുഭവിക്കും. പേര് വച്ച് താനൊരു ക്രിസ്തിയാനി അല്ല അതുകൊണ്ടു ഒട്ടും കുറയും എന്ന് കരുതുന്നില്ല. അവർ ഈ അമേരിക്കയിൽ കഷ്ടപ്പെടുന്നത് ഞങ്ങൾക്ക് വേണ്ടിയും ഞങ്ങൾ കഷ്ടപ്പെടുന്നത് അവർക്കുവേണ്ടിയും ആണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക