Image

വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് സ്പാനിഷ് ഫോട്ടോഗ്രാഫര്‍ക്ക്

പി.പി.ചെറിയാന്‍ Published on 11 February, 2012
വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് സ്പാനിഷ് ഫോട്ടോഗ്രാഫര്‍ക്ക്
ആംസ്റ്റര്‍ഡാം: 2011 ലെ ഏറ്റവും നല്ല വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് സ്പാനിഷ് ഫോട്ടോഗ്രാഫര്‍ സാമുവേല്‍ അറന്‍ഡക്ക് ലഭിച്ചു.

യമനില്‍ നടന്ന പ്രകടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ബന്ധുവിനെ മാറോടണച്ച് നില്‍ക്കുന്ന മുഖം മറച്ച ഒരു സ്ത്രീയുടെ ചിത്രീകരണം അവാര്‍ഡിനര്‍ഹമായത്.

ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ഒക്‌ടോബര്‍ 15ന് യമനിലെ സാനാ മോസ്‌ക്കില്‍ വച്ചാണ് ഈ ചിത്രം എടുത്തത്. 24 രാജ്യങ്ങളില്‍ നിന്നായി അമ്പത്തി ഏഴ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് വിവിധ മത്സരങ്ങളില്‍ അവാര്‍ഡിനര്‍ഹമായത്. 5000 ഫോട്ടോഗ്രാഫര്‍മാരുടെ ഏകദേശം 100,000 ഫോട്ടോകളാണ് മത്സരത്തിനായി സമര്‍പ്പിച്ചരുന്നത്.

ഫെബ്രുവരി 10 വെള്ളിയാഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡിനര്‍ഹനായ ഫോട്ടോഗ്രാഫര്‍ക്ക് 10,000 യൂറോയാണ് സമ്മാനമായി ലഭിക്കുന്നത്.
വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് സ്പാനിഷ് ഫോട്ടോഗ്രാഫര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക