Image

സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം

പി. പി. ചെറിയാന്‍ Published on 17 September, 2016
സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
ഡാളസ്സ്: ഗ്ലോബല്‍ ഹിന്ദു ഹെറിട്ടേജ് ഫൗണ്ടേഷന്റെ ക്ഷണമനുസരിച്ച് ഡാളസ്സില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ രാജ്യ സഭാംഗവും, സീനിയര്‍ ബി. ജെ. പി. നേതാവുമായ ഡോ. സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഹരിരാമ സുബ്ബുവിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ (ചൊവ്വാഴ്ച) സെപ്റ്റംബര്‍ 13 പ്ലാനോ ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. പ്രകാശ് റാവു സ്വാമിയെ സമ്മേളനത്തിന് പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഡോ. റാവു വിശദീകരിച്ചു.

വിവിധ മതാനുഷ്ടാനങ്ങളും, വിശ്വാസങ്ങളും സമന്വയിക്കുന്ന ഒരമ കുടുംബമാണ് അമേരിക്ക. ഇതിന് സമാനമായ രാജ്യമാണ് ഇന്ത്യയും. ഇവിടെ വ്യത്യസ്ഥ മതങ്ങളിലുള്ളവര്‍ക്ക് അവരവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും, ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്നതിനുമുള്ള സ്വാതന്ത്രം ഭരണഘടനലനല്‍കിയിട്ടുണ്ട്. ഇന്ത്യ രാജ്യത്തിന്റെ ചരിത്രം ഹിന്ദുയിസവുമായി അഭേദ്യമായി ബന്ദപ്പെട്ടതാണ്. ഹൈന്ദവ മൂല്ല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ പൗരനിലും നിക്ഷിപ്തമാണ്. അതോടൊപ്പം ക്രൈസ്തവ, മുസ്ലീം മത മൂല്ല്യങ്ങളും സംരക്ഷിക്കുവാനും നാം ബാധ്യസ്ഥരാണ് സ്വാമി തന്റെ മുഖ്യപ്രഭാഷണത്തില്‍ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ്, രാമക്ഷേത്രം എന്നീ വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാനും സ്വാമി സമയം കണ്ടെത്തി.

ഡാളസ്സില്‍ നിന്നുള്ള വിവിധ ഹൈന്ദവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഡോ. കിഷോര്‍ (പ്രസിഡന്റ് DFW ഹിന്ദു ക്ഷേത്രം), ഡോ. ജെയ കുമാര്‍, പ്രശാന്ത് പട്ടേല്‍, ഡോ അനൂപ് ഷെട്ടി, ഡോ. രേണുക തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിന് നേതൃത്വം നല്‍കി. പ്രവര്‍ത്തി ദിവസമായിട്ടും അഞ്ഞൂറില്‍പരം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ ഡോ. ഗോപാല്‍ പൊന്നങ്കി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

പി. പി. ചെറിയാന്‍

സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
Join WhatsApp News
Concerned 2016-09-18 20:19:02
This guy must be kicked out of USA, a country stands for religious freedom, where he is trying sow the seeds of division. It is a shame for the people who brought him over here. 
Concerned ( the original Concerned) 2016-09-19 06:18:42
It is better for the imposter "concerned " or the disguised concern guy , at least for the time being to write in Malayalam till he understand fully the English language and grammar.
ആകുലൻ 2016-09-19 07:35:06

എന്ന ശരി ആകുലചിത്താ ആംഗലേയ ഭാഷ അയാൾക്ക് അറിയില്ലെങ്കിലീ ഞാൻ മലയാളത്തിൽ എഴുതാം.  ഇവനെപോലെ ജനങ്ങളെ തമ്മിലിടിപ്പിക്കുന്ന ഹിന്ദു തീവ്രവാദികളേം അയാളുടെ മൂട് താങ്ങുന്ന മറ്റു തീവ്രവാദികളേം ഇവിടെ നിന്ന് നാട്കടത്തണം. ഈ രാജ്യം സർവ്വമതങ്ങളെയും ഉൾക്കൊള്ളാൻ മനസുള്ള ഒരു രാജ്യമാണ്.  ട്രംപിനെപ്പോലുള്ളവർ വെള്ളക്കാരുടെ രാജ്യത്തിനുവേണ്ടി ശ്രമിക്കുമ്പോൾ ഇയാളെപ്പോലെ മനുഷ്യകുലത്തിനു എതിരായി പ്രവർത്തിക്കുന്നവനേ മാലയിട്ടു സ്വീകരിക്കുന്നവരെ സൂക്ഷിക്കണം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ തല തിരിഞ്ഞവരുടെ കൂട്ടത്തിൽ ഇയാളും ഉണ്ട്. സമാധാനമായി ജീവിക്കാൻ അമേരിക്കയിൽ വന്നതാണ്. ഇവിടെയും സമാധാനം തരില്ലെന്ന് പറഞ്ഞാൽ എന്ത് ചെയ്യും. ഇയാൾ തിരികെപോകുമ്പോൾ ഇയാളുടെ മൂട് താങ്ങികള്ക്കും കൂടെ പൊയ്ക്കൂടേ? എന്തിന് മറ്റുള്ളവരുടെ സമാധാനം കെടുത്തുന്നു


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക