Image

പാടുവാനായ് വന്നു (കവിത : സി.ജി.പണിക്കര്‍)

സി.ജി.പണിക്കര്‍ Published on 16 September, 2016
പാടുവാനായ് വന്നു (കവിത : സി.ജി.പണിക്കര്‍)
പാടുവാനായ് വന്നു ഞാന്‍ ഈ വേദിയില്‍
പാട്ടു കേള്‍ക്കുവാനായ് വന്നു നീ ഈ സദസ്സില്‍

ഒന്നും അറിയാതെ വീണ്ടും നാം കണ്ടുമുട്ടി
കരളില്‍ ഒരു ഇടിമിന്നിലാഞ്ഞുവീശി
ഓര്‍മ്മകളില്‍ ചിലത് കൊക്കിലൊതുക്കി
എന്‍ മനസ്സാം പൈങ്കിളി പറന്നകന്നു
എങ്ങോ പറന്നകന്നു

കളിയായ് വിമാനം പറത്തി നമ്മള്‍
കളിവാക്കാല്‍ തമ്മില്‍ പിണങ്ങി നമ്മള്‍
പാടവരമ്പില്‍ കളിച്ചു നമ്മള്‍
പൊന്‍കതിര്‍ എത്ര ഇറത്തു നമ്മള്‍
ഓര്‍ക്കുന്നുവോ.... നീ ഓര്‍ക്കുന്നുവോ

സ്‌ക്കൂളില്‍ പരീക്ഷ കഴിഞ്ഞു പിരിയവേ
പാതിവഴിയില്‍ നിന്‍ കണ്ണുനിറഞ്ഞതും
കോളേജില്‍ എന്‍ പ്രേമവീണയില്‍ മീട്ടി നീ
എന്നിനിക്കാണുമെന്നോതി കരഞ്ഞുപിരിഞ്ഞതും
ഓര്‍ക്കുന്നുവോ.... നീ ഓര്‍ക്കുന്നുവോ

ആരാണ് നീ, പറയൂ ഇന്ന് ആരാണ് നീ?
ആരുടെ ജീവിതവാടി തന്‍ പൂവ് നീ?
മനം ഉരുകാതെ കരളില്‍ കനല്‍ എരിയാതെ-
മൊഴിയുമോ, മിഴികളാല്‍ കഥ മൗനമായ്.

പാടുവാനായ് വന്നു (കവിത : സി.ജി.പണിക്കര്‍)
Join WhatsApp News
John Philip 2016-09-17 07:15:21
പാടുവാനായ് വന്നു നിന്‍റെ പടിവാതില്‍ക്കല്‍. ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍. ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതേ. ഞാനാ വീണയില്‍ പൊന്നിഴ പാതി മീട്ടിടുന്നാരോ.... (പാടുവാനായ് വന്നു നിന്‍റെ പടിവാതില്‍ക്കല്‍)ONV Kurup
Perumathura Ourangaseeb 2016-09-18 00:08:57
സി ജി പണിക്കരുടെ കവിത മനോഹരം...പുതു അര്‍ദ്ധണ്ടാലങ്ങളിലീക്ക് പോകുന്നു ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക