Image

അരങ്ങില്‍ തെളിഞ്ഞ ദീപനാളങ്ങള്‍; അമേരിക്കയിലെ കലാപ്രതിഭകളുടെ സംഗമമായി മിത്രാസ് ബ്ലോസംസ്

Published on 16 September, 2016
അരങ്ങില്‍ തെളിഞ്ഞ ദീപനാളങ്ങള്‍; അമേരിക്കയിലെ കലാപ്രതിഭകളുടെ സംഗമമായി മിത്രാസ് ബ്ലോസംസ്
എണ്‍പതിലധികം കലാകാരന്മാര്‍ ഒരു സ്റ്റേജില്‍ ഒരുമിച്ച് ആടിയും പാടിയും പ്രേക്ഷകഹൃദയം കീഴടക്കുന്ന അപൂര്‍വ കാഴ്ച മിത്രാസ് ബ്ലോസംസ് ഫെസ്റ്റിവലിനെ വേറിട്ടൊരു അനുഭവമാക്കി. ഒരുപക്ഷെ മിത്രാസ് രാജന്‍ ചീരനുമാത്രം സാധിക്കുന്ന അപൂര്‍വ്വ സിദ്ധി.

എണ്‍പത്തെട്ട് അമേരിക്കന്‍ മലയാളികളെ ഒരു സ്റ്റേജില്‍ അണിനിരത്തി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു എന്നതുതന്നെ ക്ഷിപ്രസാദ്ധ്യമായ കാര്യമാണ്. മാസങ്ങളോളം തുടര്‍ന്ന റിഹേഴ്‌സലിന്റെ കൊട്ടിക്കലാശം ന്യൂജേഴ്‌സിയില്‍ ഫെലീഷ്യന്‍ കോളജിന്റെ വമ്പന്‍ സ്റ്റേജില്‍ അരങ്ങുതകര്‍ത്തപ്പോള്‍ കാണികള്‍ക്ക് അത് പുത്തന്‍ അനുഭൂതികളുടെ വാതായനങ്ങള്‍ തുറന്നു.

വിമര്‍ശനങ്ങളുണ്ട്. പക്ഷെ ഇത്തരമൊരു സംഘാടകപാടവവും, അര്‍പ്പണബോധവും വേറെ കണ്ടിട്ടില്ലെന്ന സത്യം അതിനുപരിയായി നില്‍ക്കുന്നു.

ഇത്തരമൊരു മാമങ്കം സംഘടിപ്പിക്കുന്നതിനു പിന്നിലെ വ്യക്തമായ കാഴ്ചപ്പാട് രാജന്‍ വിശദീകരിക്കുകയും ചെയ്തു. മികച്ച ശാസ്ത്രീയ നര്‍ത്തകിക്കുള്ള നാട്യശ്രീ അവാര്‍ഡ് ചിക്കാഗോയില്‍ നിന്നുള്ള ശോഭാ നടരാജന് സമ്മാനിച്ചപ്പോള്‍അവാര്‍ഡ് കൊടുക്കാനുള്ള തങ്ങളുടെ യോഗ്യത എന്തെന്ന് ചോദ്യം വരാമെന്നു രാജന്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മലയാളി ആയിരിക്കുന്നു എന്നതാണ് യോഗ്യത. ഇവിടെയുള്ള കലാകാരന്മാരെ നാട്ടില്‍ വിളിച്ചുകൊണ്ടുപോയി ആരും ഒരു അവാര്‍ഡുംനല്‍കാന്‍ പോകുന്നില്ല. അവരെ നമ്മള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ ആര് അംഗീകരിക്കും?

നാട്ടില്‍ നിന്നു വരുന്ന കലാകാരന്മാര്‍ക്ക് സെലിബ്രിറ്റി എന്ന ലേബലുണ്ട്. പക്ഷെ അവരേക്കാള്‍ മികച്ചവരോ, തുല്യരായവരോ ഒക്കെയുള്ളവര്‍ ഇവിടെ സുലഭമായുണ്ട്. നാട്ടില്‍ കലാരംഗത്ത് തിളങ്ങി നിന്നവര്‍ പലരും ഇവിടെ അജ്ഞാതരായി കഴിയുന്നു. താരപ്പൊലിമ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് അംഗീകാരമില്ല. വേദികള്‍ കിട്ടാറുമില്ല. ഈ കുറവ് നികത്താനുള്ള എളിയ ശ്രമമാണ് മൂന്നുവര്‍ഷമായി മിത്രാസ് നടത്തിവരുന്നത്. ഒരു വര്‍ഷത്തില്‍ ഒരു ദിനം ഇവിടുത്തെ കലാകാരന്മാര്‍ക്കായി നീക്കിവെയ്ക്കുക. അതിനായുള്ള എളിയ ദൗത്യം.

ഇവിടെ കലാകാരന്മാരുണ്ട്. അവര്‍ക്ക് അര്‍പ്പണബോധമുണ്ട്. അവരെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയുമെന്നും മിത്രാസ് തെളിയിച്ചു. ഇനി വേണ്ടത് ഇതൊരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ്.

അര്‍പ്പണബോധത്തിന്റെ തെളിവും രാജന്‍ നിരത്തി. പുലര്‍ച്ചെ ദൂരെ നിന്ന് വണ്ടി ഓടിച്ചുവന്ന് രാവിലെ ആറര മുതല്‍ ഒമ്പതുവരെ പ്രാക്ടീസ് നടത്തിയവര്‍ നിരവധി. ആരും ഒരു പരാതിയും പറഞ്ഞില്ലെന്നതു തന്നെതെളിവ്. പല സ്ഥലങ്ങളിലായാണ് പ്രാക്ടീസ് നടന്നത്.

മിത്രാസിലെ ആദ്യ ഷോയില്‍ 38 പേര്‍ പങ്കെടുത്തു. രണ്ടാമത്തേതില്‍ 50 പേര്‍. ഇത്തവണ 88. അടുത്ത തവണയാകുമ്പോള്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനാകും. ആരേയും ഒഴിവാക്കില്ല.

പല സംഘങ്ങല്‍ ആലപിച്ച പാട്ടുകള്‍ തെരഞ്ഞെടുത്തതു രാജനാണ്. വിവിധ നൃത്ത സ്‌കൂളുകളില്‍ നിന്നുള്ളവരെ ഏകോപിപ്പിച്ചുള്ള നൃത്തങ്ങളും രൂപകല്‍പ്പന ചെയ്തു. ഒരുമിച്ചുള്ള പ്രാക്ടീസിനു എല്ലാവരുമെത്തി. എല്ലാവര്‍ക്കും അതൊരു ആവേശം തന്നെയായി മാറി. വ്യത്യസ്ഥത പുലര്‍ത്തിയ വസ്ത്രങ്ങള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് അളവിനനുസരിച്ച് തയ്ച്ച് കൊണ്ടുവന്നതാണ്.

സ്‌കിറ്റ്'നിശാഗന്ധികളുടെ താഴ്‌വര' എഴുതിയതും സംവിധാനം ചെയ്തതും രാജനാണ്. സജിനി, ജോസ്‌കുട്ടി, ഷാജി എഡ്വേര്‍ഡ് തുടങ്ങിയവരാണ് വേഷമിട്ടത്.

നാട്ടില്‍ നിന്നു വലിയ അംഗീകാരങ്ങളും പരിശീലനവും നേടിയ നര്‍ത്തകികളും ഗായകരും ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ ദുഖമുണ്ടെന്നു രാജന്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ നിന്നുള്ള ഷോകള്‍ വരുമ്പോള്‍ കാണാന്‍ പോകുമായിരുന്നു. അതുപോലെ എത്രയോ നല്ല കലാകാരന്മാര്‍ ഇവിടെയും ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് മിത്രാസ് പിറന്നത്.

ഗായകരായ ഫ്രാങ്കോ, സുമനായര്‍, ശാലിനി തുടങ്ങിയവര്‍ ഗാനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിന്ദ്യ പ്രസാദ് (മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സസ്), മാലിനി നായര്‍ (സൗപര്‍ണ്ണിക ഡാന്‍സ്), ദിവ്യ ജേക്കബ് (സ്റ്റുഡിയോ 19), മെറീന മേരി ആന്റണി (ഓറിഗണ്‍), സ്മിത ഹരിദാസ്, ലേഘന വര്‍മ്മ (ന്യൂയോര്‍ക്ക്), ലക്ഷ്മി ബാലറാം, സിന്ന ചന്ദ്രന്‍, നീലിമ നായര്‍ (ന്യൂജേഴ്‌സി), പ്രവീണ മേനോന്‍ (നൃത്തകല്‍പ്പന) തുടങ്ങിയവരാണ് വിവിധ നൃത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ചടങ്ങില്‍ വച്ച് പ്രമോട്ടര്‍ ഓഫ് ദി ആര്‍ട്ട്‌സ് അവാര്‍ഡ് മുന്‍ ഫോമ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജിനും, ഫിലിം സംവിധായകനുള്ള അവാര്‍ഡ് അബി വര്‍ഗീസിനും (മണ്‍സൂണ്‍ മാംഗോസ്), വീഡിയോ എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ജില്ലി സാമുവേലിനും (പ്രവാസി ചാനല്‍) രാജനും മിത്രാസിലെ പങ്കാളിയായ ഡോ. ഷിറാസും ചേര്‍ന്ന് സമ്മാനിച്ചു.

മിത്രാസ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമായി സമീപിച്ചത് അനിയന്‍ ജോര്‍ജിനേയും ദിലീപ് വര്‍ഗീസിനേയും ആയിരുന്നുവെന്ന് രാജന്‍ പറഞ്ഞു. ഇരുവരും അന്നുമുതല്‍ തങ്ങളുമായി സഹകരിക്കുന്നു. നാട്യശ്രീ അവാര്‍ഡ് നേടിയ ശോഭാ നടരാജന്‍ വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യയാണ്. അക്കരക്കാഴ്ചയ്ക്ക് രൂപംകൊടുത്ത അബി വര്‍ഗീസിന്റെ സിനിമ മണ്‍സൂണ്‍ മാംഗോയ്ക്ക് കലാമൂല്യമുള്ള ചിത്രത്തിനുള്ള ബഹുമതി ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ ആണ് നായകന്‍. മറ്റു ചാനലുകള്‍ വരുന്നതിനു മുമ്പ് ദൂരദര്‍ശന് ഏറ്റവും കാഴ്ചക്കാരുണ്ടായിരുന്ന പ്രോഗ്രാം സുരഭിയുടെ എഡിറ്ററായിരുന്നു ജില്ലി സാമുവേല്‍.

ഇത്രയും നല്ല ഡാന്‍സ് കണ്ടിട്ടില്ലെന്നും ഇങ്ങനെയൊരു ഷോ കോറിയോഗ്രാഫ് ചെയ്യാന്‍ താത്പര്യമുണ്ടെന്നും ശോഭാ നടരാജന്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തേക്കുള്ള കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നു രാജന്‍ പറഞ്ഞു. ഫണ്ടിംഗ് ആണ് വലിയ പ്രശ്‌നം. സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ വലിയ പ്രയാസം.

വിദ്യാര്‍ത്ഥിയായിരിക്കെ കലാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള രാജന്‍ നാട്ടില്‍ അഡ്വക്കേറ്റായിരുന്നു. ഇവിടെ ബ്ലൂഷില്‍ഡ് ബ്ലൂക്രോസില്‍ ജോലി ചെയ്യുന്നു. ഷിറാസ് ഫിസിഷ്യനാണ്.

വിമര്‍ശനങ്ങളിലൊന്ന് അഞ്ചിനു തുടങ്ങുമെന്നു പറഞ്ഞ പ്രോഗ്രാം തുടങ്ങിയപ്പോള്‍ ഏഴ് ആയി എന്നതാണ്. സൗണ്ട് സിസ്റ്റം ഗാനങ്ങളെ പാടെ ബാധിച്ചു. സിസ്റ്റം മികച്ചതായിരുന്നെങ്കിലും സൗണ്ട് എന്‍ജിനീയറുടെ അഭാവമാണ് കാരണമെന്നു സംഘാടകര്‍ കരുതുന്നു. മിക്ക മലയാളി പരിപാടികലെയും അലങ്കോലപ്പെടുത്തുന്നത് സൗണ്ട് സിസ്റ്റത്തിന്റെ കുഴപ്പങ്ങളാണ്.

പലപ്പോഴും പരിപാടികള്‍ വലിഞ്ഞുനീണ്ടു. ആവര്‍ത്തന വിരസതയും അനുഭവപ്പെട്ടു. മുഴുവനും പാട്ടും ന്രുത്തവും ആയാലും വിരസമാകുമല്ലോ.

സ്‌കിറ്റിന്റെകഥയ്ക്ക് പുതുമയൊന്നുമില്ലായിരുന്നു. ചത്തുപോയെ ഭര്‍ത്താവ് സദാചാര പ്രേതമായി വന്നു ഭാര്യയെ ഉപദ്രവിക്കുന്നതായാണ് ഫലത്തില്‍ തോന്നിയത്. ചത്തുപോയവര്‍ക്ക് അങ്ങു പോയാല്‍ പേരേ? മടങ്ങിവന്നു സദാചാര പോലീസ് കളിക്കേണ്ട കാര്യമുണ്ടോ? (കഥയില്‍ ചോദ്യമില്ല).

സ്‌കിറ്റുകളും വ്യത്യസ്ത പരിപാടികളും കോര്‍ത്തിണക്കുന്നതായിരിക്കണം ഇത്തരമൊരു ഫെസ്റ്റിവലെന്നും തോന്നി. വിവിധ വേദികളില്‍മികവ് തെളിയിച്ച പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ പറ്റുന്ന വേദി ഭാവിയില്‍ ഒരുക്കുന്നതും നല്ലതു തന്നെ

എന്തൊക്കെ വിമര്‍ശനം പറഞ്ഞാലും ഇത്രയും വലിയ മാമാങ്കം ഒരുക്കിയവര്‍ അഭിനന്ദനമര്‍ഹിക്കുക തന്നെ ചെയ്യുന്നു. 

Join WhatsApp News
Thomas George 2016-09-16 12:34:58
പുതുമകൾ ഒന്നും ഉണ്ടായിരുന്നില്ല മിത്രാസ് ഫെസ്റ്റിവൽ. രാജൻ ചീരൻ എന്ന വ്യക്തി പാവം കലാകാരികളെ ഉപയോഗിച്ചു ആള് കളിക്കുന്നു.. അത്രേ ഉള്ളൂ.. എന്തൊക്കെ ആയിരുന്നു.. എല്ലാ ആഴ്ച്ചയും വിവിധ തരം കളര്ഫുള് ഡ്രസ്സ്-ൽ ഫോട്ടോ ഷൂട്ട്. പരുപാടി തുടങ്ങുന്നത് വരെ എല്ലാ കൊള്ളാം. പരുപാടി വെറും നിലവാരം ഇല്ലാത്തത് എന്ന് പറയാൻ ഒരു മടിയും ഉണ്ടാവരുത്. ഈ വാർത്ത എഴുതിയ ആൾക്കും അറിയാം. അതായിരിക്കണം പത്രധർമ്മം !!
Viewer 2016-09-17 05:18:33
If it is a private program, why should the community support it? Is it not for profit? The program was not good, but the efforts should be appreciated.
അരിപ്രാഞ്ചി 2016-09-17 08:19:51
80 കലാകാരന്മാരെ ഒരു സ്റ്റേജിൽ കൊണ്ടുവരിക വലിയ കാര്യം തന്നേ. കഴിവിനെ അഭിനന്ദിക്കുന്നു. 

പക്ഷേ  പുറം ചൊറിഞ്ഞു സുഖിപ്പിക്കൽ അതിന്റെ മൂര്‍ദ്ധന്യത്തിൽ. എല്ലാ പരിപാടികളിലും അവാർഡ്  അവാർഡ്  അവാർഡ് വാങ്ങിക്കുന്ന പ്രാഞ്ചിയേട്ടൻമാരാണ് ജനങ്ങൾ പരിപാടികൾക്ക് വരാതിരിക്കാൻ ഒരു പരിധിവരെ ഉത്തരവാദികൾ.
nammal 2016-09-17 18:52:24
I have a doubt, which is better; quality or quantity.  Yes, quantitywise the show was a great success, lot of people on stage!  What about quality?  Very poor.  Your news coverage boasts too much about the show.  One of the two reasons must be true: 1) You did not see the show in full, 2) You were paid for it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക