Image

കുമ്പനാട് സംഗമം സുവനീര്‍ പുറത്തിറക്കുന്നു.

രാജ്യന്‍ ആര്യപ്പള്ളില്‍ Published on 21 June, 2011
കുമ്പനാട് സംഗമം സുവനീര്‍ പുറത്തിറക്കുന്നു.
ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന മലയാളികളുടെ പ്രവാസി സംഘടനയായ കുമ്പനാട് സംഗമം, കുമ്പനാട് ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുവനീര്‍ 2012 ജനുവരിയില്‍ പുറത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. രാജ്യന്‍ ആര്യപ്പള്ളില്‍ , മോനി കൊടുന്തറ, ഏബ്രഹാം വള്ളിയില്‍ , തമ്പി മാത്യു എന്നിവരടങ്ങുന്ന പ്രസിദ്ധീകരണ സമിതി സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നു.

സുവനീറിലേക്ക് നിങ്ങളുടെ പരസ്യങ്ങളും, കുമ്പനാടിനെക്കുറിച്ചുള്ള ചരിത്രവിവരങ്ങള്‍ , കഥ, കവിത, ചിത്രീകരണം എന്നതിനോടൊപ്പം കുമ്പനാട്ടും പരിസരങ്ങളില്‍ നിന്നുമായി അമേരിക്കയിലും, കാനഡയിലുമായി കുടിയേറി പാര്‍ക്കുന്നവര്‍ തങ്ങളുടെ ഫോട്ടോയും വിവരങ്ങളും അയച്ചുതന്നാല്‍ അതും പ്രസിദ്ധീകരിക്കുന്നതാണെന്ന് പ്രസിഡന്റ് ചാക്കോ സ്റ്റീഫന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 863-248-9361.

പരസ്യങ്ങ
ള്‍  ‍, ചരിത്രവിവരങ്ങള്‍ , ഫോട്ടോകളും അയക്കേണ്ട വിലാസം.P.O.BOX.620742, Atlanta,GA 30362.
 Email : kumbanadsangamam@gmail.com or ariyappally@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക