Image

ഓണസന്ദേശം (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 13 September, 2016
ഓണസന്ദേശം (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
ആദ്യമായി എല്ലാവര്‍ക്കും ഓണാശംസകള്‍ !

ഈ വര്‍ഷത്തെ ഓണപരമ്പരയിലെ ആദ്യത്തെ ഓണമാണിത്.ഇന്നു മൂലം നക്ഷത്രമാണു്. തിരുവോണത്തിനു ഇനിയും മൂന്നുദിവസം കൂടി കാത്തിരിക്കണം. അങ്ങനെ KCANA എല്ലാവരെക്കാളും മൂന്നടിമുന്നിലാണ്. വര്‍ണ്ണാഭമായ ഈ പരിപാടിയിലേക്ക് ഒരു ഓണസന്ദേശം നല്‍കാന്‍ എന്നെക്ഷണിച്ച KCANAയുടെ പ്രസിഡണ്ട് ശ്രീ. ജോര്‍ജ് മാരാശ്ശേരിക്കും KCANA യുടെ എല്ലാമെലല്ലാമായ ശ്രീ. വര്‍ഗ്ഗീസ് ചുങ്കത്തിലിനോടും മറ്റു ഭാരവാഹികളോടുമുള്ള എന്റെ അകൈതവമായ നന്ദിപ്രകാശിപ്പിക്കട്ടെ.

ഇനി ഓണാശംസയിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു ദുഃഖ സത്യം ഓര്‍മ്മയില്‍ വരുന്നു.ഇന്നത്തെദിനം സെപ്‌റ്റെമ്പര്‍ 11,ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ച ഒരു ദിവസം. ഓര്‍ക്കാന്‍ വളരെ ദുഃഖപൂര്‍ണ്ണമായ ഒരു ദിവസം. പൈശാചികതയുടെ, അസഹിഷ്ണുതയുടെ, അക്രമ-ആക്രമണാസക്തിയുടെ ഒരു ദിനം. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ആ ദുരന്ത യാഥാര്‍ത്ഥ്യത്തിലെ നിരപരാധികളായ ഏകദേശം മുവ്വായിരം ശുദ്ധാത്മാക്കള്‍ക്ക് ഈ അവസരത്തില്‍ ശാന്തിനേരാം.

ഇനി ഓണം. ഓണം ഒത്തൊരുമയുടെ, സാഹോദ്യര്യത്തിന്റെ, സംത്രുപ്തിയുടെ ഒക്കെ ഒരു സുദിനമായാണു ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുന്നത്. ഒരര്‍ത്ഥത്തില്‍,ഓണം ഭാവനാസമ്പൂര്‍ണ്ണമായ, മാനുഷരെല്ലാം ഒന്നുപോലെ എന്ന സമഭാവനയുടെ ഒരു സുദിനമാണു. ഇന്നത്തെ പുതുയുഗത്തില്‍ ഈ "യൂട്ടോപ്പിയന്‍' സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ടൊ? കാരണം,കേവലം വിരലിലെണ്ണാന്‍ സാധിക്കുന്നവരുടെ മാത്രം ഒരു സങ്കല്‍പ്പമായി ഈ ദാര്‍ശനികചിന്ത ഒതുങ്ങിയിരിക്കുന്നു.
വാസ്തവത്തില്‍ എല്ലാവര്‍ക്കും ഒരേപോലുള്ള സന്തുഷ്ടിയോടേയും, ഐശ്വര്യത്തോടേയും ജീവിക്കാന്‍ പറ്റുമോ? ഓരൊരുത്തരുടേയും വ്യക്തിവൈശിഷ്ട്യവും ജനിതകശേഷിയും വിഭിന്നമാകകൊണ്ട് ഇരട്ടപെറ്റ കുട്ടികള്‍പോലും സമാനതകളുണ്ടെങ്കിലും പല കാര്യങ്ങളിലും വ്യത്യസ്തതപുലര്‍ത്തുന്നു. ആകയാല്‍, എല്ലാവര്‍ക്കും അവരവരുടെ കഴിവിനനുസരിച്ചേ ജീവിത സന്ധാരണം നടത്താന്‍ കഴിയൂ. എലാവര്‍ക്കും തുല്യ അവസരം നല്‍കാനല്ലേ ഭരണകൂടങ്ങള്‍ക്കും കഴിയൂ. എല്ലാവരേയും ഒന്നുപോലെയാക്കാന്‍ ഉടയോനുപോലും സാധിതമല്ലല്ലോ?

തിരുവോണം സെപ്റ്റംബര്‍ 14നു ആണല്ലോ? നാട്ടില്‍ ഓണം അത്തം തൊട്ട് പത്തുദിവസങ്ങള്‍ക്കുള്ളില്‍ പര്യവസാനിക്കുമെങ്കില്‍ ഇവിടെ, പ്രത്യേകിച്ച് ന്യൂയോര്‍ക്ക്‌പോലുള്ള വന്‍ നഗരികളില്‍ മലയാളി സംഘടനകളുടെ ബാഹുല്യം കൊണ്ട് മാസങ്ങളോളം ഓണാഘോഷങ്ങള്‍ നീണ്ടുനില്‍ക്കുന്നു. അങ്ങനെ നോക്കുമ്പോള്‍,നമ്മള്‍,മലയാളി കുടിയേറ്റക്കരാണു് ഓണം ശരിക്കും വിപുലമായി ആഘോഷിക്കുന്നത്. അതിനുള്ള മുഖ്യകാരണവും, സംഘടനകളുടെ ധാരാളിത്തം തന്നെ. നാട്ടില്‍നിന്നും എല്ലാം തന്നെ മലയാളി ഇറക്കുമതിചെയ്യുന്നതോടൊപ്പം രാഷ്ട്രീയതയും വര്‍ഗീയതയും മതചിന്തകളും ഇറക്കുമതിചെയ്യുന്നു. എന്നിട്ടോ, നാട്ടിലുള്ളതിലധികം അവാന്തരവിഭാഗങ്ങള്‍ എല്ലാമതത്തിലും ഇവിടെ പെറ്റുപെരുകുന്നു. പണ്ടൊക്കെ, സ്പര്‍ദ്ധയുണ്ടാകുമ്പോള്‍ പറയുമായിരുന്നു "കാര്യം പള്ളിയില്‍ പോയിപറഞ്ഞാല്‍ മതി' എന്നു്. എന്നാല്‍ ഇന്നു പള്ളിയിലേയും ഇതരദേവലയങ്ങളിലേയും പാകപ്പിഴകള്‍ക്കുള്ള ഒത്തുതീര്‍പ്പിന്നും നീതിക്കുമായി മറ്റുവല്ലയിടവും തേടിപ്പോകേണ്ട ഗതികേടായിമാറിയിരിക്കുന്നു.

ഒരു നീണ്ടപ്രഭാഷണം ചെയ്ത് നിങ്ങളെ മുഷിപ്പിക്കാനുദ്ദേശിക്കുന്നില്ല. പ്രത്യേകിച്ചും, സ്വാദിഷ്ടമായ ഓണസ്സദ്യയും കലാപരിപാടികളും നിങ്ങളെകാത്തിരിക്കകൊണ്ട്. നിങ്ങള്‍ക്കേവര്‍ക്കും സന്തോഷത്തിന്റേയും സംത്രുപ്തിയുടേയും നാളുകള്‍ നേരട്ടെ. നമുക്കേവര്‍ക്കും അന്യോന്യം സഹായ സഹകരണത്തോടെ ജീവിക്കാന്‍ പറ്റുമാറാകട്ടെ.നമ്മുടെ സഹജീവികള്‍ക്ക് കഴിയുന്ന ഉപകാരം ചെയ്യാന്‍ പറ്റിയാല്‍ നല്ലത് തന്നെ.അതിനുപറ്റിയില്ലെങ്കില്‍ ആരേയും, മനസാ വാചാ കര്‍മ്മണാ നോവിക്കാതിരിക്കാന്‍ പറ്റുമാറാകട്ടെ. ഇതാണ് എനിക്ക് നല്‍കാനുള്ള ഓണസന്ദേശം.

ഓണത്തിന്റെ നന്മയും സംത്രുപ്തിയും, കേവലം ഒരു ദിവസത്തെമാത്രം ഹ്രുസ്വമായ ഒരു അനുഭൂതിയിലേക്ക് ഒതുക്കാതെ, ഓണം നല്‍കുന്ന സ്‌നേഹ സൗഹ്രുദഭാവങ്ങള്‍ ഒരു ഭദ്രദീപം പോലെ, കെടാതെ, ജീവിതത്തിലുട നീളം നിലനിര്‍ത്തി ജീവിതത്തിനു ഒരു അര്‍ത്ഥം കണ്ടെത്താന്‍ ജഗദീശ്വരന്‍ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നിര്‍ത്തട്ടെ, നന്ദി, നമസ്കാരം.
(KCANA യുടെ 2016 ഓണാഘോഷ വേളയില്‍ നല്‍കിയ ഓണസന്ദേശം)

**********************************************
Join WhatsApp News
andrew 2016-09-13 09:40:23

Those who made it possible- Never forget them

when I drive on the road, cross a bridge,hike on mountain trails..... I remember those who built them.

When I eat- I remember the farmer.

I remember all those who positively contributed for the civilization we enjoy.

Hatred is the sickle of death. Let us share, stand together and make a heaven in this life, in this Earth.

Earth has enough resources for each and all to be happy. So share, we all are just custodians, we are not the owners.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക