Image

ഓണവഞ്ചി...(കവിത: സോയ നായര്‍)

Published on 12 September, 2016
ഓണവഞ്ചി...(കവിത: സോയ നായര്‍)
പൊന്നിന്‍ചിങ്ങമാസം വന്നൂ
ഓണനിലാവോടിയെത്തി
തുമ്പപൂവ്­ നാണിച്ചങ്ങു
കുണുങ്ങി നിന്നേ..

മൂക്കൂറ്റിയും മന്ദാരവും
ഉത്രാടവിളക്ക്­ കാണാന്‍
പൂവഞ്ചിയില്‍ ഇതാ
അങ്ങ്­ കയറീടുന്നേ..

ആറന്മുളക്കായലിലെ
ഓളങ്ങളിലുലഞ്ഞിതാ
ആര്‍പ്പുഘോഷവുമായ്­
വഞ്ചി നീങ്ങിടുന്നേ..

ഓണമുണ്ണാന്‍ ക്ഷണിക്കുവാന്‍
മൂളിപ്പാട്ടും പാടിയതാ
ഓണതുമ്പി
പൂക്കള്‍തോറും
കയറീടുന്നേ..

ആരവവും, ആര്‍പ്പുവിളി
പുലികളി, തുമ്പിതുള്ളല്‍
ഓണക്കളി പ്രജകളും
കൊണ്ടാടീടുന്നേ..

കസവിന്റെ ചേലചുറ്റി
കൈകൊട്ടിക്കളിക്കാനായ്­
അണിവേണികളിതാ
ഒരുങ്ങീടുന്നേ..

വാദ്യഘോഷമേളങ്ങളും
പൂക്കളവും പൂവിളിയും
കാണുവാനായ്­
മന്നനിതാ
എഴുന്നള്ളുന്നേ..

അത്തം മുതല്‍ പത്തുദിനം
അഴകോടെ തീര്‍ത്തിടുന്ന
പൂക്കളത്തില്‍
തെളിയിക്കൂ
സ്‌­നേഹത്തിരികള്‍..

ഓണക്കാറ്റിലൊഴുകിയ
വിഭവങ്ങള്‍ തന്‍മണം
തൂശനിലയ്ക്കുള്ളിലായ്­
വിളമ്പീടുന്നേ ..

മേടയിലും കുടിലിലും
ജാതിമതഭേദമന്യേ
ഓണക്കോടിയിന്നിതാ
അണിഞ്ഞീടുന്നേ..

വന്നീടു മാളോരേ
അണിചേര്‍ന്ന് നിന്നീടുക
കള്ളവും ചതിവുമില്ലാ
പൊന്നോണംകൂടാന്‍..

ഓ തിത്തിത്താര തിത്തിത്തെയ്­ തിത്തൈ തക തെയ്­ തെയ്­ തോം..
ഓ തിത്തിത്താര തിത്തിത്തെയ്­ തിത്തൈ തക തെയ്­ തെയ്­ തോം..

(എല്ലാവര്‍ക്കും സ്‌­നേഹം നിറഞ്ഞ തിരുവോണാശംസകള്‍)

സോയ നായര്‍
ഫിലാഡല്‍ഫിയ 
ഓണവഞ്ചി...(കവിത: സോയ നായര്‍)
Join WhatsApp News
Sudhir Panikkaveetil 2016-09-13 04:44:27
അമേരിക്കൻ മലയാളികളുടെ ഓണാഘോഷങ്ങളിൽ ഇത് പാടണം. ഇവിടെയുള്ള കവികളുടെ രചനകൾക്കല്ലേ
പ്രാധാന്യം കൊടുക്കേണ്ടത് . അല്ലെങ്കിൽ തന്നെ കുട്ടനാടൻ
പുഞ്ചയിലെ ഒത്തിരി നമ്മൾ കേട്ടില്ലേ? സോയ നായർക്ക്
അഭിനന്ദനങൾ !! ഓണാശംസകൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക