Image

ഫ്രീഡം ടവര്‍ സുരക്ഷിതം, ഇനിയൊരു വിമാനാക്രമണ സാധ്യത ഉണ്ടാവില്ല

Published on 11 September, 2016
ഫ്രീഡം ടവര്‍ സുരക്ഷിതം, ഇനിയൊരു വിമാനാക്രമണ സാധ്യത ഉണ്ടാവില്ല
ന്യൂയോര്‍ക്ക്: നഗര ഹൃദയത്തിലും അമേരിക്കന്‍ മനസ്സിലും അഗാധഗര്‍ത്തം സൃഷ്ടിച്ച് തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റിറിനു പകരമായി ഉയര്‍ന്ന ഫ്രീഡം ടവര്‍ ഒരു വിമാനാക്രമണത്തെ അതിജീവിക്കുമോ?

വിമാനാക്രമണ സാധ്യത പാടെ തള്ളിക്കളയാമെന്ന് ഉയരം കുടിയ കെട്ടിടങ്ങളുടെ ലോകത്തിലെ ഏറ്റവും ആധികാരിക വക്താക്കളിലൊരാളായ ഡോ. ശങ്കര്‍ നായര്‍. ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് 9/11 കഴിഞ്ഞപ്പോള്‍ ഉണ്ടായത്.

എന്നാല്‍ ട്രക്കില്‍ സ്‌ഫോടക വസ്തു നിറച്ചുകൊണ്ടുവന്ന് ആക്രമിക്കാനള്ള സാധ്യതകള്‍ ഉണ്ടാകാം. അതു മുന്നില്‍ കണ്ടാണ് ടവറിന്റെ താഴത്തെ  29 നിലകള്‍ പണിതതത്. സ്‌ഫോടനത്തെ അതിജീവിക്കാന്‍ കെട്ടിടത്തിനു കഴിയും.

പക്ഷെ ഇത്തരം സുരക്ഷാ പദ്ധതികള്‍ മൂലം കെട്ടിടത്തിലെ അവശേഷിക്കുന്ന 69 നിലകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്.

മൊത്തം 1776 അടി ഉയരമുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണെന്നു പറയാം. പക്ഷെ അതിന്റെ ഏറ്റവും ഉയരമുള്ള ഫ്‌ളോര്‍ 1400 അടി ഉയരത്തിലാണ്. അതിനു മുകളില്‍ പ്രത്യേക ഉപയോഗമില്ലാത്ത സ്തൂപം സ്ഥാപിച്ചിരിക്കുകയാണ്. ചിക്കാഗോയിലെ വില്ലിസ് ടവറിനു (മുന്‍ സീയേഴ്‌സ് ടവര്‍) 1400 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ ഫ്‌ളോറുണ്ട്. അപ്പോള്‍ ഏതാണ് ഉയരക്കൂടുതലുള്ളെതന്ന് സംശയിക്കാം.

വിദേശകാര്യ സെക്രട്ടറിയും റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറുമായിരുന്ന കെ.പി.എസ് മേനോന്റെ പുത്രിയുടെ പുത്രനാണ് ഡോ. ശങ്കരന്‍ നായര്‍. 1047 അടി ഉയരമുള്ള കെട്ടിടങ്ങളും നിരവധി പാലങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. അംബരചുംബികള്‍ക്കായുള്ള കൗണ്‍സില്‍ ഓണ്‍ ടോള്‍ ബില്‍ഡിംഗ്‌സ് ആന്‍ഡ് അര്‍ബന്‍ ഹാബിറ്റാറ്റിന്റെ ചെയര്‍ ആയിരുന്നു. 9/11 നു തൊട്ടു മുമ്പാണ് ആ സ്ഥാനം ഒഴിഞ്ഞത്.

താന്‍ ഇതേവരെ വേള്‍ഡ് ട്രേഡ് സെന്റര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ചിക്കാഗോയിലുള്ള അദ്ദേഹം പറഞ്ഞു. എങ്കിലും മനോഹരമായ കെട്ടിടമാണത്. വലിയ സ്മാരകവും.

വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടങ്ങള്‍ വീണതിനെപ്പറ്റി ഡോ. ശ്യാം സുന്ദര്‍ അദ്ധ്യക്ഷനായ കമ്മിറ്റി അന്വേഷിച്ചപ്പോള്‍ ഡോ.ശങ്കര്‍ നായരും വിദഗ്ധാഭിപ്രായങ്ങള്‍ നല്‍കിയിരുന്നു.

ആകെ 69 നിലകള്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നതിനാല്‍ വലിയ ചെലവില്‍ നിര്‍മിച്ച ചെറിയ കെട്ടിടം പോലെ ആയി ഫ്രീഡം ടവര്‍.

ഉയരമുള്ള കെട്ടിടങ്ങള്‍ ഏറെ സുരക്ഷിതമാണദ്ദേഹം പറയുന്നു. ഭൂകമ്പം ഉണ്ടായാല്‍ ഉയര്‍ന്ന കെട്ടിടത്തില്‍ നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുക.

പക്ഷെ ഉയരമുള്ള കെട്ടിടങ്ങള്‍ ഒരിക്കലും ലാഭകരമല്ല. അതു ലാഭമുണ്ടാക്കാനല്ല, മറിച്ച് പ്രതാപം കാണിക്കാനാണ് പല രാജ്യങ്ങളും പടുത്തുയര്‍ത്തുന്നത്. ധാരാളം സ്ഥലം ലഭിക്കാനുള്ള രാജ്യങ്ങള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പണിയുന്നതില്‍ ഒരു ന്യായീകരണവുമില്ല.

വേള്‍ഡ് ട്രേഡ് സെന്റര്‍ വീണു എന്നതുകൊണ്ടാണ് ഉയരമുള്ള കെട്ടിടങ്ങള്‍ പണിയുന്നത് കുറഞ്ഞിട്ടില്ല. കൂടുകയാണ് ചെയ്തത്. ഡോ. ശ്യാം സുന്ദര്‍ കമ്മിറ്റിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പുതിയ കെട്ടിടങ്ങളില്‍ പാലിച്ചിട്ടുണ്ട്. ലോകത്ത് ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കന്‍ കമ്പനികള് തന്നെ. സീയേഴ്‌സ് ടവര്‍ നിര്‍മ്മിച്ച ചിക്കാഗോയിലെ സ്കിഡ്മൂര്‍, ഓവിംഗ്‌സ്, ആന്‍സ് മെറില്‍ ആണ് ബുര്‍ജ് ഖലീഫ നിര്‍മിച്ചത്. 

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം സൗദി അറേബ്യയിലെ ജിദ്ദയില്‍ നിര്‍മ്മിക്കുന്നത് ചിക്കാഗോ കേന്ദ്രമായ ഏഡ്രിയന്‍ സ്മിത്ത്, ഗോള്‍ഡന്‍ ഗില്‍ ആര്‍കിടെക്ടാണ്.

ഉയരമുള്ള കെട്ടിടങ്ങള്‍ പല നൂറ്റാണ്ടുകള്‍ നിലനില്‍ക്കും. ഉടമ ആഗ്രഹിക്കുന്ന കാലത്തോളം അറ്റകുറ്റപ്പണി ചെയ്താല്‍ അവയ്ക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല.

എന്‍ജിനീയറിംഗിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ നാഷണല്‍ അക്കാഡമി ഓഫ് എന്‍ജിനീയറിംഗില്‍ ഡോ. ശങ്കര്‍ നായരെ 2005-ലെ തെരഞ്ഞെടുത്തിരുന്നു. 
ഫ്രീഡം ടവര്‍ സുരക്ഷിതം, ഇനിയൊരു വിമാനാക്രമണ സാധ്യത ഉണ്ടാവില്ലഫ്രീഡം ടവര്‍ സുരക്ഷിതം, ഇനിയൊരു വിമാനാക്രമണ സാധ്യത ഉണ്ടാവില്ല
Join WhatsApp News
Ponmelil Abraham 2016-09-12 07:46:43
Nice Article.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക