Image

ഹിലറിയുടെയും ട്രംപിന്റെയും സുരക്ഷാ പദ്ധതികള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 September, 2016
ഹിലറിയുടെയും ട്രംപിന്റെയും സുരക്ഷാ പദ്ധതികള്‍ (ഏബ്രഹാം തോമസ്)
ന്യുയോര്‍ക്ക്: എല്ലാ വിഷയങ്ങളിലുമെന്നപോലെ അമേരിക്കയുടെ സുരക്ഷയെക്കുറിച്ചും രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കും വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉളളത്. ടെലിവൈസ് ചെയ്ത നാഷണല്‍ സെക്യൂരിറ്റി ഫോറത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണും 30 മിനിറ്റ് രാജ്യ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

ആദ്യം ചോദ്യങ്ങള്‍ നേരിട്ടത് ഹിലറി ആയിരുന്നു. താന്‍ ഗവണ്‍മെന്റില്‍ ഉണ്ടായിരുന്ന കാലത്തെക്കുറിച്ചുളള ചോദ്യങ്ങളാണ് ആദ്യം ഹിലറിക്ക് നേരിടേണ്ടി വന്നത്. സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആയിരിക്കുമ്പോള്‍ സ്വകാര്യ സെര്‍വറിലൂടെ ഈ മെയിലുകള്‍ അയയ്ക്കുയും സ്വീകരിക്കുകയും ചെയ്തതിലും സെനറ്ററായിരിക്കുമ്പോള്‍ 2003ല്‍ ഇറാഖ് ആക്രമണത്തെ അനുകൂലിച്ച് വോട്ടു ചെയ്തതിലും തനിക്ക് തെറ്റുപറ്റി എന്ന് ഹിലറി സമ്മതിച്ചു. എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ല എന്ന് ഉറപ്പ് നല്‍കിയില്ല. ലിബിയയില്‍ സ്വേച്ഛാധിപതിയെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ സൈനിക അധിനിവേശം നടത്തിയതിന് പിന്തുണ നല്‍കിയത് ശരിയായിരുന്നു എന്നും ഹിലറി പറഞ്ഞു.

ഹിലറിയുടെ മുന്‍കാല പ്രവര്‍ത്തന ശൈലിയെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ അവര്‍ അസ്വസ്ഥയാവുകയും പ്രകോപനത്തിന്റെ വക്കിലെത്തുകയും ചെയ്തു. നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിദേശ നയത്തില്‍ തന്റെ സമീപനം എന്തായിരിക്കും എന്ന് ഹിലറി വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റുമായി യുദ്ധം ചെയ്യുവാന്‍ ഇറാഖിലോ സിറിയയിലോ അമേരിക്കന്‍ കരസേനയെ അയയ്ക്കുകയില്ലെന്ന് ഹിലറി ഉറപ്പ് നല്‍കി. ഓരോ ആഴ്ചയിലും ഓവല്‍ ഓഫീസില്‍ പെന്റഗണ്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററല്‍ അഫയേഴ്‌സ് എന്നിവയുടെ പ്രതിനിധികളുമായി വിമുക്ത ഭടന്മാരുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും ഹിലറി വാഗ്ദാനം നല്‍!കി.

കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാന്‍ ഒട്ടും യോഗ്യനല്ലെന്ന് ഹിലരി ആരോപിക്കുന്ന ട്രംപ് വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കുവാന്‍ അധികം സമയം വിനിയോഗിച്ചില്ല. തീവ്രവാദ സംഘങ്ങളെ നേരിടുവാന്‍ തന്റെ കൈവശം ഒരു ബ്ലൂപ്രിന്റ് ഉണ്ടെന്നും അധികാരത്തിലെത്തി 30 ദിവസങ്ങള്‍ക്കുളളില്‍ ഒരു പദ്ധതി സമര്‍പ്പിക്കുവാന്‍ മിലിട്ടറി തലവന്മാരോട് ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു. നിലവിലെ ആര്‍മി ജനറലന്മാരെക്കുറിച്ചുളള വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അധികാരത്തിലെത്തിയാല്‍ വ്യത്യസ്തരായ ജനറലന്മാരായിരിക്കും ഉണ്ടാവുക എന്നായിരുന്നു മറുപടി. തീരുമാനങ്ങള്‍ എടുക്കുവാന്‍ തന്റെ സാമാന്യ ബുദ്ധി തന്നെ സഹായിക്കും എന്നാണ് മിലിട്ടറി ഉപദേശകരെക്കുറിച്ചുളള ചോദ്യത്തിന് ലഭിച്ച മറുപടി.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനെ ട്രംപ് വീണ്ടും പുകഴ്ത്തി. പുടിന് തന്റെ രാജ്യത്തിനുമേല്‍ വലിയ നിയന്ത്രണമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. ട്രംപിന്റെ വാക്കുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പുടിനെ ഇഷ്ടപ്പെടാത്തവരെ ട്രംപില്‍ നിന്നകറ്റും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

തിരഞ്ഞെടുപ്പിന് കേവലം രണ്ടു മാസം മാത്രം ശേഷിക്കുമ്പോള്‍ വൈറ്റ് ഹൗസിലേയ്ക്കുളള മത്സരത്തില്‍ ദേശീയ സുരക്ഷ പ്രധാനസ്ഥാനം വഹിക്കുന്നു. രണ്ട് സ്ഥാനാര്‍ത്ഥികളും വിശ്വസിക്കുന്നത് ഒരാള്‍ക്ക് മറ്റേ ആളെക്കാള്‍ യോഗ്യതയുണ്ട് എന്നാണ്. ഹിലരി തന്റെ പരിചയ സമ്പന്നത വാദം ഉന്നയിക്കുമ്പോള്‍ ട്രംപിന്റെ പ്രവചിക്കാനാവാത്ത നിലപാടുകളാണ് എതിര്‍പക്ഷത്ത്. സാധാരണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കാണ് മിലിട്ടറിയെക്കുറിച്ചും രാജ്യ സുരക്ഷയെക്കുറിച്ചും ദൃഢമായ നയങ്ങള്‍ ഉളളതെന്നാണ് വോട്ടര്‍മാരുടെ വിശ്വാസം. ഇപ്രാവശ്യം ട്രംപ് തങ്ങളുടെ വിശ്വാസം തകര്‍ക്കുമോ എന്നാണ് വോട്ടര്‍മാരുടെ ആശങ്ക.

ഏബ്രഹാം തോമസ്

Join WhatsApp News
Anthappan 2016-09-14 09:43:34

Trump never must be our President.  His business connection to China, Japan, S. Korea and Russia is going to conflict with the foreign policy interest of America which was protected by GOP and Democratic presidents equally.  His plan to cut off ties with NATO is to aide Russia as a payoff for the monitory benefit he is probably making from Russia.  His campaign manager allegedly have taken 12 million dollar from the former president of Yukarain for consultation to stay in power.  Later the Yukarian was annexed by Russia.

"Trump would undoubtedly have the most expansive and complex international business portfolio of any president in US history, which would bring an added layer of scrutiny to nearly every foreign policy decision Trump would make as president." 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക